entertainment

നല്ല മദ്യപാനിയായിരുന്നു ഞാൻ, ഇങ്ങനാണേൽ എവിടേലും ഇറങ്ങി പോകുമെന്ന് ഭാര്യ പറഞ്ഞു, കണ്ണൻ സാ​ഗർ

പ്രേക്ഷകരുടെ പ്രീയപ്പെട്ട മിനിസ്ക്രീൻ താരമാണ് കണ്ണൻ സാ​ഗർ. സുരേഷ് ​ഗോപി കേന്ദ്രകഥാപാത്രത്തിലെത്തിയ മേ ഹൂം മൂസ എന്ന ചിത്രത്തിൽ കണ്ണൻ സാഗർ അഭിനയിച്ചിരുന്നു. ഇപ്പോളിതാ വിവാഹ വാർഷിക ദിനത്തിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

കുറിപ്പിങ്ങനെ,

എന്റെ ജീവിത യാത്രയിൽ ഇരുപത്തിയെട്ടുവർഷം മുമ്പ് കൂടെകൂടിയതാ ഈ ദിനത്തിൽ ചെങ്ങന്നൂർ മഹാദേവക്ഷേത്രാങ്കണത്തിൽ വെച്ച്, അല്ല ഞാൻ കൂട്ടായ് കൂടിയതാണ് ചെങ്ങന്നൂരുകാരി ഗീതയോടൊപ്പം… ഇഷ്ട്ട വിനോദം ചെറിയ വഴക്കുകൾ, ഇഷ്ട്ട ഭക്ഷണം അവൾ തരുന്നത്, ഇഷ്ട്ട വസ്ത്രം അത് അവൾ തിരഞ്ഞെടുക്കും, നിത്യവും കേൾക്കുന്ന വാക്ക് ” ഇങ്ങനെ ഇരുന്നാൽ മതിയോ, പരിപാടിക്ക് പോകാതെ എങ്ങനാ ജീവിക്കുക”, വല്ലപ്പോഴും ഞാൻ പറയുന്ന വാക്ക് ” ഇങ്ങനാണേൽ ഞാൻ എവിടേലും ഇറങ്ങിപോകും”…

ഒരു ശരാശരി മദ്യപാനിക്കും മുകളിലായിരുന്നു ഞാൻ, ഒരു മികച്ച പുകവലിക്കാരനിലും മികച്ചവനായിരുന്നു ഞാൻ, ആ സമയം അത്യാവശ്യം ചെറു രോഗങ്ങൾക്ക് പ്രിയപ്പെട്ടവനായിരുന്നു ഞാൻ, അപ്പോഴും ഞാൻ അവളോട്‌ പറഞ്ഞിരുന്നു, ജീവിക്കാനുള്ള നെട്ടോട്ടമല്ലേ ഇതൊന്നും ഇല്ലാതെ പറ്റില്ല, കൂടൊള്ളവർ എന്നിലും മികച്ചവരാ ദുശീലങ്ങളിൽ അവർക്കൊപ്പം അല്ലെങ്കിലും അടുത്തെങ്കിലും ഞാൻ എത്തെണ്ടേയെന്നു പറയും,
ആയിക്കോ അവർക്കൊപ്പമോ മാറ്റാർക്കൊപ്പമോ പൊക്കോ, ഓട്ടത്തിനിടയിൽ ഒന്നുവീണുപോയാൽ ഒരു കൈത്താങ്ങിന് ഇക്കൂട്ടർ വന്നാമതി,

ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങൾ ഒന്ന് പറക്കമുറ്റിയിട്ടു, അവർക്കൊപ്പം അച്ഛൻ കൈപിടിച്ച് കുറേ യാത്രചെയ്തിട്ടു, അവർക്കൊരു അഭിമാനിയായി, ബഹുമാന്യനായി, മാതൃകയായി സ്നേഹനിധിയായി എപ്പോഴും ഉണ്ടാവണമെന്ന ഒരു കുഞ്ഞു ആഗ്രഹം മാത്രമാണ് അവൾക്കുള്ളത് എന്നെപ്പോഴും പറയും, ഈ വിലക്കപ്പെട്ട കനികൾ കഴിക്കരുതേ എന്നു നിരന്തരം ഞാൻ പറയുന്നില്ല ഒന്ന് കുറച്ചുകൂടെയെ ന്നവൾ.

ആദ്യം കുറേ വാശിയായി,വാശിക്ക് ഊശിയായി ഒന്ന് കിടന്നുപോയി, ഒന്ന് ക്ഷീണിതനായി, ഒന്ന് പരവശനായി, ജീവിതത്തോട് ഒരു വെമ്പാലായി, താളം തെറ്റുന്നപോലെ, ഞാൻ പ്രതീക്ഷയോടെ കാത്തവരെ ആരേയും കാണുന്നില്ല, പണത്തിന്റെയും ആഹാരത്തിന്റെയും ദൗർലഭ്യം നന്നായി വീശിതുടങ്ങി, അപ്പോഴും കൂടെ നിന്നു ഒരു ധൈര്യവും ആവേശവും കടലോളം സ്നേഹവും എന്റെ കുഞ്ഞുങ്ങളുടെ അമ്മ എനിക്ക് നൽകി..

തിരിച്ചറിവുകൾ കാലം എനിക്ക് കാട്ടിത്തന്നു ദുശീലങ്ങൾ ഒന്നൊന്നായി ഞാൻ നിർത്തി അതും പൂർണ്ണമായി, ഇതിനെല്ലാം പിന്നിൽ ദേ എന്റെ കൂടെ ഞാൻ ചേർത്തു പിടിച്ചിരിക്കുന്ന ഈ സഖിയുടേതാണ്,എന്റെ കുഞ്ഞു കുഞ്ഞു നേട്ടങ്ങൾക്ക്, കോട്ടങ്ങൾക്ക് ഒരു വഴികാട്ടിയും, എന്റെ കുഞ്ഞു കഴിവിന്റെ കടുത്ത ആരാധികയും മാർഗ്ഗദർശിയും എന്റെ ജീവൻടോണും ഇവളാണ്…അവൾ എന്നും സന്തോഷത്താലും, സ്നേഹത്താലും, ലാളനയാലും ഇരുന്നാൽ മാത്രമേ എന്റെ കുഞ്ഞുകുടുംബം സന്തുഷ്ടമായി ഇരിക്കൂ, പ്രിയതമക്കു ആയുരാരോഗ്യ സൗഖ്യം ഭവ..

Karma News Network

Recent Posts

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

3 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

18 mins ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

31 mins ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

32 mins ago

സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ട്, ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുതെന്ന് വിജിലൻസ് എസ് പി

പത്തനംതിട്ട: ശബരിമല സംവിധാനത്തെ ഒന്നാമത്തെ ക്യൂവിൽ നിന്നുള്ള വിഐപി ദർശനം സാധാരണ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. വിഐപി ദർശനം അനുവദിക്കരുതെന്ന് ദേവസ്വം…

51 mins ago

സിദ്ധാര്‍ഥിന്റെ മരണം, നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സര്‍ക്കാര്‍ വക സ്ഥാനക്കയറ്റം

വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ.എസ് സിദ്ധാര്‍ഥിന്റെ മരണത്തില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥയ്ക്ക് സ്ഥാനക്കയറ്റം. ആഭ്യന്തര വകുപ്പിലെ സെക്ഷന്‍…

1 hour ago