crime

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട 2പേർ അറസ്റ്റിൽ

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട.കാസര്‍കോട് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവർ പിടിയിലായി. ഇവരിൽ നിന്നും ഒന്നേ മുക്കാൽ കിലോ സ്വർണ്ണം പിടിച്ചു. (1797 ഗ്രാം സ്വര്‍ണം പിടികൂടിയത്.)പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഇരുവരും ധരിച്ച സോക്‌സിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയതിനെ തുടര്‍ന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മുഹമ്മദ് അല്‍ത്താഫില്‍ നിന്നും 71 ലക്ഷം രൂപ വരുന്ന 1157 ഗ്രാം സ്വര്‍ണവും മുഹമ്മദ് ബഷീറില്‍ നിന്ന് 39 ലക്ഷം രൂപ വരുന്ന 640 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

പ്രതികളുടെ വരവിലും പെരുമാറ്റത്തിലും സംശയം ഉണ്ടായിരുന്നു. ദുബൈയിൽ നിന്നും എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരില്‍നിന്നും സ്വര്‍ണം കണ്ടെടുത്തത്.കഴിഞ്ഞ ദിവസമാണ്‌ മുക്കാൽ കിലോ സ്വർണ്ണവുമായി വിമാനത്താവളത്തിലെ പരിശോധന മറികടന്ന് കാസർകോട് സ്വദേശി പോയത്. ഇയാളേ കാഞ്ഞങ്ങാട് വയ്ച്ച് അറസ്റ്റ് ചെയ്തിരുന്നു

മലദ്വാരത്തിൽ നിന്നടക്കം സ്വർണ്ണം എടുത്ത് ഉരുക്കുന്ന തട്ടാൻ വലയിൽ,കണ്ണൂർ കോഴിക്കോട് വിമാനത്താവളത്തിൽ എത്തുന്ന സ്വർണ്ണം ഉരുക്കുന്നത് ഇവിടെ

കണ്ണൂർ കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തുന്ന സ്വർണ്ണം ശേഖരിച്ച് ഉരുക്കി നല്കുന്ന തട്ടാൻ തലശേരിയിൽ. ഇതുമായി ബന്ധപ്പെട്ട് തട്ടാനേ പ്രാഥമികമായി ചോദ്യം ചെയ്തു എന്ന വിവരങ്ങൾ കർമ്മ ന്യൂസിനു ലഭ്യമായി. സ്വർണ്ണക്കടത്തുക്കാരുടെ സ്വർണ്ണം വാങ്ങുന്ന ഏജൻ്റിനെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു..തലശ്ശേരിക്കടുത്ത പുന്നോൽ സ്വദേശിയായ തട്ടാനാണ് ഇതിന് പിന്നിൽ എന്നാണ് ഞെട്ടിപ്പിക്കുന്ന വിവരം. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തുന്ന ഈ സ്വർണ്ണം ഇയാൾ വാങ്ങും.കിലോ കണക്കിനു സ്വർണ്ണം ഇയാൾ ഉരുക്കി കട്ടകളാക്കി ജ്വല്ലറികളിൽ എത്തിക്കുകയാണ്‌ ചെയ്യുന്നത്.

വിമാനത്താവളത്തിൽ വിവിധ രൂപത്തിലും ഒളിപ്പിച്ചും രഹസ്യ ഭാഗത്തും ഒക്കെ കൊണ്ടുവരുന്ന സ്വർണ്ണം പുറത്തെടുത്ത് ശ്ചീകരിക്കാൻ വിദഗ്ദനാണ്‌ ഈ തട്ടാൻ.ഇയാളുടെ മകന് അടുത്തക്കാലത്തായി വയനാട്ടിലെ റിസോർട്ട് ഉടമകളുമായി അടുത്ത ബന്ധമാണ് ഉള്ളത്. ലഹരി ഉല്പന്നങ്ങൾ എത്തിക്കുന്നതായും ബന്ധമുണ്ട്.മാഹിയിലെ പോലീസുക്കാരുടെ ദൃശ്യങ്ങൾ പുറത്താക്കിയത് ഇയാളുടെ മകനാണ്. ആ സമയം ഇവനും റിസോർട്ടിൽ ഉണ്ടായിരുന്നു.കൂടെ മാഹി സ്വദേശിയും.

ഇയാളുടെ സഹോദരന് വൻകിട ജ്വവല്ലറികളെ വെല്ലുന്ന സ്വർണ്ണ നിർമ്മാണ സ്ഥാപനം തന്നെ ഉണ്ട്.കള്ള കടത്ത് സ്വർണ്ണം പൊട്ടിച്ചതും മറ്റും വാങ്ങുന്നത് ഇയാളാണ്. ആരും അറിയാതെ രാത്രികാലങ്ങളിലാണ് ഇയാളുടെ ഇടപാട്.തലശ്ശേരിൽ ജ്വവല്ലറി ഉടമ കൊല്ലപ്പെട്ടപ്പോൾ ഇയാളെ സി.ബി.ഐ.സംഘം ചോദ്യം ചെയ്തിരുന്നു.ദിനേശൻ കൊലപാതകത്തിലെ പ്രതികളെ പിടികൂടാത്തത് ഇയാളുടെ തന്ത്രപരമായ നീക്കമാണെന്ന് നാട്ടുക്കാർ പോലും ആരോപിക്കുന്നു.

തലശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷന് വിളിപ്പാടകലെയുള്ള മെയിൻ റോഡിലെ ജ്വല്ലറിയിൽ ദിനേശനെയാണ്‌ മുമ്പ് മാഫിയകൾ കൊലപ്പെടുത്തിയത്. പൊലീസിന്റെ മൂക്കിന് താഴെ നടന്ന കൊലപാതകക്കേസിലെ പ്രതികളെക്കുറിച്ചുള്ള സൂചന പോലും നൽകാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. കൊല്ലപ്പെട്ട ദിനേശന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമുൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും പ്രതികളെ മാത്രം കണ്ടെത്തിയിരുന്നില്ല. സംസ്ഥാനത്തിന് പുറത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

 

 

 

Karma News Editorial

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

8 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

40 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago