topnews

കണ്ണൂർ സി.പി.എം ഉന്നത നേതാവ് കെ എം ജോസഫ് പാർട്ടി വിടാൻ ആലോചിക്കുന്നു

പിണറായി വിജയന്റെയും കോടിയേരി കുടുംബത്തിന്റെയും അടുത്ത സുഹൃത്തും കണ്ണൂരിലെ സി.പി.എമ്മിന്റെ പടനായകനുമായ കെ എം ജോസഫ് ബിജെപിയിലേക്ക് ചേക്കേറുന്ന ചർച്ചകളും വിവരങ്ങളും വരികയാണ്‌. ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയുമായാണ്‌ ചർച്ചകൾ നടന്നത്.. ഇടുക്കിയിൽ മണിയാശാൻ പാർട്ടിക്ക് എങ്ങിനെ സ്പിരിറ്റ് ആകുന്നുവോ അതുപോലെയാണ്‌ കണ്ണൂരിൽ കെ എം ജോസഫ്. ജോസഫിനെ അറിയാത്ത ഒരു പുൽ കൊടി പോലും ഉത്തര മലബാറിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇല്ല. കെ എം ജോസഫ് പ്രസംഗിക്കാത്ത ഒരു കവലയും മലബാറിലും ഇല്ല. കർഷക പ്രസ്ഥാനങ്ങളുടെ നെടും തൂൺ കൂടിയായ ഈ കമ്യൂണിസ്റ്റ്കാരണവർ പാർട്ടി വിട്ടാൽ സി.പി.എമ്മിനു ആഘാതം വലുതായിരിക്കും.

ഭാരതീയ ജനത പാർട്ടി നേതാക്കൾ കെഎം ജോസഫുമായി സംസാരിച്ചെന്ന് യുവമോർച്ച സെക്രട്ടറി അരുൺ കർമ ന്യൂസിനോട് പറഞ്ഞു. കമ്യൂണിസ്റ്റു പാർട്ടിയിപ്പോൾ അടിയൊഴുക്ക് നഷ്ടപ്പെട്ട അവസ്ഥയിലാണ്. നേതൃത്വം പല രീതിയിൽ ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും അണികൾ തൃപ്തരല്ല. അത് ബിജെപിക്ക് ​ഗുണകരമാണ്. സിപിഎമ്മിന്റെ ദുർഭരണമാണ് ഇതിന് കാരണ്. നേതാക്കൾ തിന്നു കൊഴുക്കുന്നതല്ലാതെ അണികൾക്ക് ഒരു നേട്ടവും കിട്ടുന്നില്ലെന്നും അദേഹം പറഞ്ഞു

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

7 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

22 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

37 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago