സിപിഐഎം വിട്ട കണ്ണൂരിലെ യുവ നേതാവ് മനു തോമസിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജ്. മനു തോമസിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതായി അദ്ദേഹം അറിയിച്ചു. ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന ഗുരുതരമായ ആരോപണങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന ശേഷം മനു തോമസ് ഉന്നയിച്ചിരുന്നു.
സ്വന്തം നിലപാടുകൾ പറഞ്ഞ വ്യക്തിയാണ് മനു തോമസെന്നും ന്യായത്തിന്റെയും നീതിയുടെയും കൂടെയാണ് അദ്ദേഹം നിൽക്കുന്നതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. മനു തോമസ് കോൺഗ്രസിലേക്ക് വരാൻ തയ്യാറാണെങ്കിൽ പാർട്ടിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ നിലപാട്. മനു തോമസിന്റെ വിഷയം നിയമസഭയിൽ ഉൾപ്പെടെ ചർച്ചയായതിന് പിന്നാലെയാണ് മനുവിനെ പാർട്ടിയിലേക്ക് ക്ഷണിച്ച് കണ്ണൂർ ഡിസിസി പ്രസിഡന്റ് രംഗത്തെത്തിയത്.
പാർട്ടിയുമായി അകന്ന് കഴിയുകയായിരുന്ന മനു മെമ്പർഷിപ്പ് പുതുക്കാതെ സ്വാഭാവികമായി സിപിഎമ്മിൽ നിന്ന് പുറത്തുപോകുകയായിരുന്നു. പുറത്തായ ശേഷം സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളാണ് മനു തോമസ് ഉന്നയിച്ചത്. ക്വട്ടേഷൻ സംഘങ്ങളുമായുള്ള പാർട്ടിയുടെ ബന്ധമാണ് താൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കാൻ കാരണമെന്ന് മനു തോമസ് പറഞ്ഞു. ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി തള്ളി പറഞ്ഞെങ്കിലും ഇപ്പോഴും അവരുമായി ബന്ധമുണ്ടെന്ന് മനു ആരോപിച്ചു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…