ആലുവയിൽ നാണയം വിഴുങ്ങി മൂന്ന് വയസ്സുകാരൻ മരണപ്പെട്ടത് അടുത്തിടെയാണ്.റംബൂട്ടാൻ വിഴുങ്ങിയ ആറു മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടുകാരുടെയും ആശുപത്രി ജീവനക്കാരുടെയും ഇടപെടൽ മൂലം കഴിഞ്ഞ ദിവസം രക്ഷപെടുത്തിയിരുന്നു.ഹെയർ ക്ലിപ്പ് വിഴുങ്ങിയ കണ്ണൂർ തയ്യലിലെ ഏഴുമാസം പ്രായമുള്ള കുട്ടിക്ക് ജീവൻ തിരിച്ചുകിട്ടിയത് നഴ്സിന്റെയുംവീട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലം.
ക്ലിപ്പ് വിഴുങ്ങിയ കുഞ്ഞിനെയും കൊണ്ട് അമ്മ കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോൾ അവിടെ ഡോക്ടർ എത്തിയിരുന്നില്ല.പിന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കുഞ്ഞിനെയും കൊണ്ടു പാഞ്ഞത് 2 അമ്മമാരായിരുന്നു.ജില്ലാ ആശുപത്രിയിലെ ഹെഡ് നഴ്സ് എസ് ബിന്ദുവാണ് ഒരു അമ്മ.വായിൽ നിന്നും മൂക്കിൽ നിന്നും ചോരയൊലിക്കുന്ന കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ അത്യാവശ്യം എന്തെങ്കിലും വന്നാലോ എന്ന ആശങ്ക കൊണ്ടാണ് ബിന്ദു അവർക്കൊപ്പം പുറപ്പെട്ടത്.
സംഭവത്തെക്കുറിച്ച് ബിന്ദു പറയുന്നതിങ്ങനെ.ത്രിഗോൾ എന്ന കുട്ടിയെ കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിൽ എത്തിക്കുന്നതിനിടെ ആ കുരുന്നു ജീവൻ ബിന്ദുവിനു തന്റെ മകളോളം തന്നെ പ്രധാനപ്പെട്ടതായിരുന്നു.തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് അമ്മയുടെ ഹെയർ ക്ലിപ് വിഴുങ്ങിയ ത്രിഗോളിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നത്.ഈ സമയം,കാഷ്വാലിറ്റിയിൽ ഹെഡ് നഴ്സ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതു ബിന്ദുവാണ്
ക്ലിപ് തൊണ്ടയ്ക്കു താഴേക്കിറങ്ങിയതിനാൽ കുട്ടിയുടെ മൂക്കിൽ നിന്നും വായിൽ നിന്നും ചോരയൊലിച്ചിരുന്നു.പിഡിയാട്രിഷ്യൻ ഇല്ലാത്തതിനാൽ ആസ്റ്റർ മിംസിലേക്കു കുട്ടിയെ മാറ്റാൻ തീരുമാനിച്ചു.അവരെ ഒറ്റയ്ക്കു വിടാൻ നഴ്സെന്ന നിലയിലും അമ്മയെന്ന നിലയിലും എനിക്ക് കഴിഞ്ഞില്ല.കുട്ടിയെ അവിടെ എത്തിച്ച് ഡോക്ടറുമായി സംസാരിച്ചശേഷമാണു തിരികെ പോന്നത്,ബിന്ദു പറയുന്നു.ഹെയർ ക്ലിപ്പ് പുറത്തെടുത്ത തിങ്കളാഴ്ചത്തന്നെ കുട്ടി ആശുപത്രി വിട്ടിരുന്നു.ജീവൻ രക്ഷിക്കാൻ സാധിച്ചതിൽ ബിന്ദുവിന് ഇപ്പോൾ അഭിനന്ദന പ്രവാഹമാണ് ഈ കൊറോണ കാലത്തും സ്വന്തം സുരക്ഷ നോക്കാതെ പ്രവർത്തിച്ച ബിന്ദുവിനെപ്പോലുള്ളവരാണ് ഈ സമൂഹത്തിന് മാതൃക
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…