Premium

പ്രണയം തലക്ക് പിടിച്ച കാമുകി മൂലം 5 പേർ ഇന്ന് ഭൂമുഖത്ത് ഇല്ല

കുടുംബ നാഥനും മറ്റൊരു യുവതിയുമയുള്ള അവിഹിത ബന്ധം മൂലം ജീവനൊടുക്കുകയോ കൊല ചെയ്യപ്പെടുകയോ ചെയ്തത് 5 ജീവനുകൾ. 5 പേരേ ഭൂമിയിൽ നിന്നും തുടച്ച് മാറ്റിയ ആ കുടുംബത്തേ വഴി തെറ്റിച്ച കാമുകി ഇപ്പോഴും കൂസലില്ലാതെ നിയമത്തിന്റെ കൈകളിൽ പെടാതെ നടക്കുന്നു. ആ കാമുകിയായ യുവതി ജോലി ചെയ്യുന്നത് കണ്ണൂർ മിംസ് ആശുപത്രിയിലാണ്‌. അവൾക്കും ഒരു കുടുംബം ഉണ്ട്. അവളുടെ ഭർത്താവിനെയും ചതിക്കുകയായിരുന്നു.

നിലമ്പൂർ അഞ്ചംഗ കുടുംബത്തിൻ്റെ കൂട്ട ആത്മ ഹത്യ ഒരു വർഷം പിന്നിടുമ്പോൾ കാരണക്കാരിയെ ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സി ബി ഐ അന്വേഷണത്തിനായി കൊലപ്പെട്ടവരുടെ കുടുംബം നിയമ നടപടികളിലേക്ക് നീങ്ങുകയാണ്‌ .കണ്ണൂരിലെ ശാരി സജേഷിനെ കൊല കേസിൽ പ്രതി ചേർത്ത് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ്‌ മരിച്ച വീട്ടമ്മയുടെ പിതാവിന്റെ പരാതി.

2016 കാലഘട്ടത്തിൽ ഡൽഹിയിലുള്ള ഒരു ഹോം കെയർ ഏജൻസിയിലെ ജീവനക്കാരിയായിരുന്നു ഈ കണ്ണൂർ സ്വദേശിനി. ഇതേ കമ്പനിയിലെ ഡ്രൈവറായ നിലമ്പൂർ സ്വദേശി വിനീഷുമായി ഇവർ കണ്ടുമുട്ടുന്നു.. ഈ സ്ഥാപനത്തിൻ്റെ ഉടമയുടെ ബന്ധുകൂടിയായിരുന്നു ഈ ചെറുപ്പക്കാരൻ. അങ്ങനെ ആ ബന്ധം ഒരു പ്രണയമായി മാറാൻ അധികം നാൾ വേണ്ടി വന്നില്ല. അങ്ങനെ ഇരുവരും ചേർന്ന് വീട്ടുകാർ അറിയാതെ ഒരുമിച്ചുള്ള താമസവും തുടങ്ങി. ഭാര്യയും ഭർത്താവും എന്ന പേരിലാണ് ഇവർ താമസിക്കുവാനുള്ള റൂം വാടകയ്ക്ക് എടുത്തത്. രണ്ട് വർഷത്തോളം ഇവർ ഒരുമിച്ച് ഭാര്യ ഭർത്താക്കന്മാരായി ജീവിച്ചു.. ഈ വിവരം ഇവരുടെ സ്ഥാപന ഉടമയും, വിനീഷിൻ്റെ ബന്ധുവുമായ വ്യക്തി അറിയുകയും, ഈ വിവരം വിനീഷിൻ്റെ വീട്ടിൽ അറിയിക്കുകയും ചെയ്തു.ഈ സംഭവമറിഞ്ഞ ഭാര്യ വീട്ടിൽ കലാപം തുടങ്ങി.

ഇതറിഞ്ഞ വിനീഷ് സ്ഥാപന ഉടമയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് രണ്ട് പേരെയും ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.അങ്ങനെ ഡൽഹിയിലെ ജോലി ഉപേക്ഷിച്ച് വിനീഷും,കണ്ണൂർക്കാരി കഥാനായികയും നാട്ടിൽ തിരിച്ചെത്തി.,വേർ പിരിയാൻ പറ്റാത്ത വിധം ഇവർ മാനസികമായി അടുത്തിരുന്നു.തുടർന്ന്
ഈ യുവതിയെ കാണുവാനുള്ള എളുപ്പത്തിനായി കണ്ണൂർ ജില്ലയിലെ പടിയൂർ എന്ന് പറയുന്ന സ്ഥലത്ത് ഈ കാമുകിയുടെ വീടിനടുത്തായി ടാപ്പിംഗ് തൊഴിലാളിയായി ജോലിക്കു നിന്നു.ഈ അവസരത്തിൽ ഇദ്ദേഹം ശ്രീകണ്ഠപുരം ചുണ്ടകുന്നിലെ യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശനമായിരുന്നു. വിനീഷിൻ്റെ അവിഹിതബന്ധം മനസ്സിലാക്കിയ ഭാര്യ വീണ്ടും ഇത് സംബന്ധിച്ച് ബിനീഷും ആയി ബഹളത്തിൽ ഏർപ്പെട്ടു. വിനീഷ് കണ്ണൂര് കാമുകിയുടെ വീടിനടുത്താണ് ഉള്ളതെന്ന് ഭാര്യ മനസ്സിലാക്കി വീണ്ടും പ്രശ്നം തുടങ്ങി.

തുടർന്ന് പ്രണയിനിയായ ഈ കണ്ണൂരുകാരിയെ അവർ ഫോൺ വിളിച്ച് വിനീഷ് മായുള്ള ബന്ധത്തിൽ നിന്ന് ഒഴിവാകണമെന്ന് ആവശ്യപ്പെട്ടു. തൻ്റെ കുഞ്ഞുങ്ങളെയും തന്നെയും വഴിയാധാരമാക്കരുതെന്ന് ആ പാവം സ്ത്രീ കരഞ്ഞ് പറഞ്ഞു.,പക്ഷേ, വിനീഷ് മായുള്ള ബന്ധം തനിക്ക് ഒഴിവാക്കാനാവില്ലെന്ന് കാമുകി ആണയിട്ടു പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകുന്നത് .വിനീഷ് കണ്ണൂർ കാമുകിയുടെ വീടിനുസമീപം തന്നെയുണ്ടെന്ന് മനസ്സിലാക്കിയ ഭാര്യ മൂന്ന് പിഞ്ചു കുഞ്ഞുങ്ങളെയും കെട്ടിത്തൂക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ..2020 നവംബർ എട്ടാം തീയതി ആണ് ഈ നാലുപേരും ആത്മഹത്യ ചെയ്യുന്നത്. ഈ വിവരം അറിഞ്ഞ വിനീഷ് കണ്ണൂരിൽ നിന്നും നിലമ്പൂരിൽ എത്തി..,തുടർന്ന് നവംബർ പത്താം തീയതി വിനിഷും ആത്മഹത്യ ചെയ്തു.ഇതേതുടർന്നാണ് ഇതിന് കാരണക്കാരിയായ കണ്ണൂർ സ്വദേശിനിയായ കാമുകിക്ക് എതിരായി ആത്മഹത്യ ചെയ്ത ഭാര്യയുടെ കുടുംബക്കാർ പരാതിയുമായി പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി തുടങ്ങിയത് .. സംഭവം പുറത്തായതോടെ 5 പേരുടെ മരണത്തിന്റെ കാരണക്കാരിയായ കണ്ണൂരിലെ യുവതിയേ അവരുടെ ഭർത്താവും ഉപേക്ഷിച്ചു.ഇവരുടേതും പ്രണയവിവാഹമായിരുന്നു. എന്നിട്ടായിരുന്നു ഈ യുവതി 3 കുട്ടികൾ ഉള്ള മറ്റൊരാളേ വയ്ച്ച് പൊറുപ്പിച്ചത്.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

4 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

4 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago