entertainment

എന്നെക്കുറിച്ചൊരു മോശം വാർത്ത വന്നു, അത് ജീവിതം മാറ്റിമറിച്ചു- കണ്ണൂർ ശ്രീലത

കണ്ണൂരിലെ അറിയപ്പെടുന്ന നാടകനടിയായിരുന്നു കണ്ണൂർ ശ്രീലത. വീട്ടിലെ ദാരിദ്യം പതിമൂന്നാം വയസ്സിൽ തന്നെ ശ്രീലതയെ നാടക രംഗത്തെ എത്തിച്ചു. കണ്ണൂർ ഗേൾസ്‌ ഹൈസ്‌കൂളിൽ ഏഴാംക്ലാസിൽ പഠിക്കുന്ന അവസരത്തിലാണ് അലവിൽ ദേശീയ കലാസമിതിയിലെ അംഗമാകുന്നത്. ആ കാലത്ത് വിദ്യാഭ്യാസവും നാടകാഭിനയവും ഒരുമിച്ചു കൊണ്ടുപോയി. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌ കെ.ടി.മുഹമ്മദിന്റെ നാടകട്രൂപ്പിൽ ചേരുന്നത്. അതിനു ശേഷമാണ് പ്രൊഫഷണൽ നാടകങ്ങളിൽ സജീവമാകുന്നത്.

സംഗമം തിയറ്റേഴ്‌സിന്റെ ‘നന്ദി വീണ്ടും വരിക’ എന്ന നാടകത്തിലൂടെ മികച്ച നടിക്കുള്ള സംസ്‌ഥാന സർക്കാരിന്റെ അവാർഡ്‌ അവരെ തേടിയെത്തി. കാണാമറയത്ത്‌, അപ്പുണ്ണി, വീണ്ടും ചലിക്കുന്ന ചക്രം, ചേക്കേറാനൊരു ചില്ല, ആരോരുമറിയാതെ തുടങ്ങി നിരവധി സിനിമകളിൽ അവസരങ്ങൾ ലഭിച്ചു. പല വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ അവരെ തേടിയെത്തി. കുടുംബസുഹൃത്തായിരുന്ന വിനോദിനെ വിവാഹം കഴിച്ചു,

ഇപ്പോളിതാ റെഡ് കാർപ്പറ്റ്ഷോയിൽ അതിഥിയായെത്തിയതിന്റെ വിശേഷമാണ് ശ്രദ്ധ നേടുന്നത്. എന്നെക്കുറിച്ചൊരു മോശം വാർത്ത വന്നിരുന്നു. എന്റെ കരിയറിനെ രീതിക്കുന്ന തരത്തിലുള്ള മോശം വാർത്തയായിരുന്നു അന്ന് പത്രത്തിൽ വന്നത്. ഞാനായിരുന്നില്ല അത്, പക്ഷേ, എന്റെ പേരിലായിരുന്നു വാർത്ത വന്നത്. കൊച്ചിയിൽ തമ്മിൽ തമ്മിൽ എന്ന ചിത്രത്തിൽ അഭിനയിച്ച് വരികയായിരുന്നു ഞാൻ. അപ്പോഴാണ് ആ സംഭവം നടക്കുന്നത്. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നായിരുന്നു ന്യൂസ്.

കണ്ണൂരിൽ അന്നേരം ഞാനല്ലാതെ വേറാരും അഭിനയിക്കുന്നില്ല. കണ്ണൂരിൽ നിന്നും ആ വാർത്ത അന്ന് കൊച്ചിയിലേക്കും വന്നു. മധുപാൽ സാർ അന്ന് പത്രപ്രവർത്തകനായിരുന്നു. ഞാനും അമ്മയും അനിയനുമൊക്കെ സംസാരിച്ചിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന് കോൾ വന്നത്. ഇങ്ങനെയൊരു സംഭവമുണ്ടെന്നും അത് കുറച്ച് ബൂസ്റ്റപ്പായി കൊടുക്കണമെന്നുമായിരുന്നു വിളിച്ചയാൾ പറഞ്ഞത്. അതെങ്ങനെയാണ്, അവരെന്റെ മുന്നിലിരിക്കുകയാണ്. ഇതേക്കുറിച്ച് എന്നോട് പറയാൻ അദ്ദേഹത്തിന് വിഷമമായിരുന്നു.

ഇങ്ങനെയൊരു ന്യൂസ് കണ്ണൂരിലെ എഡിഷനിൽ വന്നിട്ടുണ്ട്. ഇവിടെക്കൂടി കൊടുക്കാനാണ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് കേട്ടതും എനിക്ക് ഷോക്കായി. അച്ഛനും സഹോദരനുമെല്ലാം വല്ലാണ്ട് വിഷമമായി. ഇതൊക്കെയെന്തിനാണ് മൈൻഡ് ചെയ്യുന്നതെന്നായിരുന്നു നിർമ്മാതാവ് ചോദിച്ചത്. എന്നെ വിവാഹം ചെയ്തയാളായ അച്ഛന്റെ സുഹൃത്തിന്റെ മകനും ഇതറിഞ്ഞിരുന്നു. നീ പോയി കണ്ടോയെന്നായിരുന്നു അച്ഛന്റെ സുഹൃത്ത് അന്ന് മകനോട് ചോദിച്ചത്.

എങ്ങനെയാണ് ഞാൻ പോയി കാണുന്നതെന്ന് ചോദിച്ചപ്പോൾ പത്രത്തിൽ പലതും വരും, സത്യമാണോയെന്നറിയില്ല. നിനക്കറിയാമല്ലോ, അവരെവിടെയാണ് പോയതെന്ന് എന്നായിരുന്നു അച്ഛന്റെ സുഹൃത്ത് പറഞ്ഞത്. അങ്ങനെ ഞാൻ വീട്ടിൽ വരുന്ന ദിവസം അദ്ദേഹം എന്നെ കാണാനായി വന്നിരുന്നു. ഈ സംഭവം നടന്ന വ്യക്തിയും അന്ന് എന്നെക്കാണാനായി വന്നിരുന്നു. ഞാനാണ് ആ ന്യൂസിലെ കഥാപാത്രമെന്നായിരുന്നു അവർ പറഞ്ഞത്. ഈ വാർത്ത പ്രചരിച്ചത് വീട്ടിലെല്ലാവരേയും ബാധിച്ചിരുന്നു. ഞങ്ങളെങ്ങനെയാണ് മറ്റുള്ളവരുടെ മുഖത്ത് നോക്കുന്നതെന്നായിരുന്നു അവരുടെ ചോദ്യം.

Karma News Network

Recent Posts

വിവാഹത്തിൽ നിന്ന് പിന്മാറി, വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ

കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടു​ത്തു. മലപ്പുറം…

10 mins ago

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

41 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

1 hour ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

2 hours ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

3 hours ago