kerala

11 വയസ്സുകാരന്റെ മരണം ഞെട്ടിക്കുന്നത്, എബിസി കേന്ദ്രങ്ങൾ തുടങ്ങാനാകാത്തത് പ്രാദേശിക എതിർപ്പ് കാരണമെന്ന് മന്ത്രി എംബി രാജേഷ്

കണ്ണൂർ: സംസാരശേഷിയില്ലാത്ത 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്ന സംഭവം ദാരുണമെന്ന് മന്ത്രി എംബി രാജേഷ്. കുഞ്ഞിനെ കടിച്ചു കൊന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് മന്ത്രി പ്രതികരിച്ചു. എബിസി കേന്ദ്രങ്ങൾ തുടങ്ങാനാകാതെ പോയത് പ്രാദേശിക എതിർപ്പ് കാരണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ മുഴുപ്പിലങ്ങാട് കെട്ടിനകത്തെ നിഹാൽ നിഷാദാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടിയാണു നിഹാൽ. സംസാരശേഷിയും ഇല്ലായിരുന്നു.

വൈകീട്ട് കളിക്കുന്നതിനെടെ അഞ്ച് മണിയോടെ കുട്ടിയെ കാണാതായിരുന്നു.തുടർന്ന് നാട്ടുക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹേം കണ്ടെത്തിയത്. ബോധരഹിതനായ അവസ്ഥയിൽ കുട്ടിയെ നാട്ടുകാരാണ് ഒഴിഞ്ഞ പറമ്പിൽനിന്നും കണ്ടെത്തിയത്. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടിയ്ക്ക് ബോധം നഷ്ടമാകുകയായിരുന്നു. കാണാതായ കുട്ടിയെ വീട്ടിൽ നിന്നും അരക്കിലോമീറ്റർ അകലെ നിന്നുമാണ് കണ്ടെത്തിയത്.

കുട്ടിയുടെ മുഖത്തും കൈകാലുകളും കടിച്ചു പറിച്ച പാടുകളുണ്ട്. മുഖത്ത് ആഴത്തിലുള്ള പാടുകളുണ്ട്. പ്രദേശത്ത് തെരുവുനായുടെ ശല്യമുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നുണ്ട്. സംസാര ശേഷിയില്ലാത്ത കുട്ടിയായതിനാൽ നിലവിളിക്കാനും സാധിച്ചിട്ടുണ്ടാകില്ല എന്നും നാട്ടുകാർ പറയുന്നു. ചെടികൾക്കിടയിൽ ചോരയിൽ കുളിച്ചായിരുന്നു മൃതദേഹം. ധർമ്മടം സ്വാമിക്കുന്ന് ജേഴ്സീസ് സ്​പെഷ്യൽ സ്കൂൾ വിദ്യാർഥിയാണ്.എടക്കാട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Karma News Network

Recent Posts

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

2 mins ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

11 mins ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

25 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

45 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

60 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

1 hour ago