topnews

കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസ്: സ്വയംഭരണത്തെ ബാധിക്കാത്ത നടപടി സ്വീകരിച്ചതായി മന്ത്രി ഡോ.ആര്‍ ബിന്ദു

കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസില്‍ സ്വയംഭരണത്തെ ബാധിക്കാത്ത നടപടി സ്വീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. വിവാദങ്ങള്‍ ഒഴിവാക്കി പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് മന്ത്രി അറിയിച്ചു. കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസില്‍ മാറ്റങ്ങള്‍ വരുത്താന്‍ വിദഗ്ധ സമിതി യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു. ആര്‍ എസ് എസ് സൈദ്ധാന്തികരുടെ ലേഖങ്ങളിലാണ് മാറ്റങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചത്. രാജ്യവുമായി ബന്ധപ്പെട്ട രാഷ്ട്രീയ ലേഖനങ്ങളുടെ തലക്കെട്ട് മാറുമെന്നും സിലബസില്‍ മഹാത്മാഗാന്ധിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

കണ്ണൂര്‍ സര്‍വകലാശാല വിവാദ സിലബസിന്റെ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് അക്കാദമിക് കൗണ്‍സില്‍ അംഗീകാരം നല്‍കി. ആര്‍എസ്എസ് സൈദ്ധാന്തികരുടെ ലേഖനങ്ങള്‍ ഭാഗീകമായി ഉള്‍പ്പെടുത്താനും ഗോള്‍വാള്‍ക്കറേയും സവര്‍ക്കറേയും വിമര്‍ശനാത്മകമായി പഠിക്കാനും അനുമതി നല്‍കി. ദീന്‍ദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്ക് എന്നിവരുടെ രചനകള്‍ സിലബസില്‍ നിന്ന് ഒഴിവാക്കും.

ഇസ്ലാമിക്,ദ്രവീഡിയന്‍, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളും സിലബസില്‍ ഉള്‍പ്പെടുത്താനും വിദഗ്ധ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. നിര്‍ദേശങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനം അക്കാദമിക് കൗണ്‍സിലിന്റേതാണ്. കണ്ണൂര്‍ സര്‍വ്വകലാശാല പിജി ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് മൂന്നാം സെമസ്റ്റര്‍ സിലബസാണ് വിവാദത്തിലായത്. ആര്‍എസ്എസ് നേതാക്കളായ സവര്‍ക്കറുടെ ഹു ഇസ് ഹിന്ദു, ഗോള്‍വാള്‍ക്കറുടെ ദ ബഞ്ച് ഓഫ് തോട്ട്‌സ് എന്നീ പുസ്തകങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒപ്പം ദീന്‍ദയാല്‍ ഉപാധ്യായയുടെ ഇന്റഗ്രല്‍ ഹ്യൂമനിസം എന്ന പുസ്തകത്തിന്റെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Karma News Editorial

Recent Posts

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

21 mins ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

33 mins ago

വിവാഹാലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥന് ക്രൂരമർദ്ദനം, കേസെടുത്ത് പൊലീസ്

മലപ്പുറം∙ വിവാഹലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ യുവാവും വീട്ടുകാരും ചേർന്ന് മർദിച്ചു. കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടൻ…

45 mins ago

തലസ്ഥാനത്ത് യുവതി കിണറ്റിൽ ചാടി ജീവനൊടുക്കി

തിരുവനന്തപുരം : യുവതി കിണറ്റിൽ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചൽ ഉണ്ടപ്പാറ നിഷ മൻസിലിൽ നിഷ (28) ആണ് മരിച്ചത്.…

51 mins ago

ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദനം, സംഭവം ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ വീട്ടിൽ കയറിപ്പോൾ

മലപ്പുറം : ദിവ്യാം​ഗനായ യുവാവിന് ക്രൂരമർദ്ദനമേറ്റതായി പരാതി. എടക്കര സ്വദേശി ജിബിനാണ്(24) ക്രൂരമർദ്ദനമേറ്റത്. ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യാൻ ഒരു…

1 hour ago

തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു

തൃശൂര്‍: തൃശൂരില്‍ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരി മരിച്ചു. തൊട്ടിപ്പറമ്പില്‍ കാര്‍ത്തികേയന്‍ -ലക്ഷ്മി ദമ്പതികളുടെ മകള്‍ ദേവീഭദ്രയാണ് മരിച്ചത്. ദേവിഭദ്രയുടെ…

1 hour ago