entertainment

തൈരും നെയ്യും ഏറെ ഇഷ്ടം,രണ്ട് പേർക്കുള്ള ഭക്ഷണം ​ഗർഭിണി കഴിക്കണം എന്നതിനോട് യോജിപ്പില്ല-കരിന

താര ദമ്പതിമാരായ സെയ്ഫും കരീനയും രണ്ടാമതും മാതാപിതാക്കളാകുന്നുവെന്ന സന്തോഷ വാർത്ത അവർ തന്നെ പുറത്തു വിട്ടിരുന്നു.മകൻ തൈമൂറിന് കൂട്ടായി മറ്റൊരാൾ കൂടി വരുന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് കരീനയും ഭർത്താവും അറിയിച്ചത്. തുടർന്നങ്ങോട്ട് കരീനയുടെ മെറ്റേർണിറ്റി ഫാഷനും ഡയറ്റിങ്ങുമൊക്കെ വാർത്തയിൽ നിറയാറുണ്ട്.

ഇപ്പോഴിതാ ഗർഭകാലത്തെ ഭക്ഷണരീതിയെയും വ്യായാമത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് പ്രിയതാരം. നെ​ഗറ്റിവിറ്റിയിൽ നിന്ന് പരമാവധി വിട്ടുനിന്ന് ചിന്തകൾ ശുദ്ധമാക്കുകയാണ് അവയിൽ പ്രധാനം. നിങ്ങൾക്ക് കഴിക്കാൻ ആ​ഗ്രഹമുള്ളതെല്ലാം കഴിച്ചോളൂ, പക്ഷേ ഒന്നും അമിതമാവരുത്. ദഹനപ്രക്രിയ സു​ഗമമാക്കാൻ ധാരാളം തൈര് ശീലമാക്കാം. ​ഗർഭിണിയായ സ്ത്രീ രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കണമെന്നു പറയാറുണ്ട്, അതിൽ കഴമ്പില്ല നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളത് മാത്രം കഴിച്ചാൽ മതി. നിങ്ങളുടെ ശരീരം പറയുന്നതു കേട്ട് നിങ്ങൾക്ക് ശരിയെന്നു തോന്നുന്നത് ചെയ്യൂ. 40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണമെന്ന് ഡോക്ടർമാർ പോലും ഇപ്പോൾ പറയുന്നുണ്ട്. ഞാൻ സ്ഥിരമായി യോഗ ചെയ്യുന്ന ആളാണ് ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും യോഗ ചെയ്യാൻ ഞാൻ ശ്രമിക്കാറുണ്ട് എന്നും കരീന പറഞ്ഞു.

എല്ലായ്പ്പോഴും ആരോഗ്യകരമായ ഭക്ഷണരീതിയാണ് ഏറ്റവും പ്രധാനമെന്നാണ് താൻ കരുതുന്നതെന്നും കരീന പറഞ്ഞു. ‘ഞാൻ ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്ന ഒരാളാണ്. എന്റെ എല്ലാ ഭക്ഷണത്തിലും നെയ്യ് അടങ്ങിയിട്ടുണ്ടാകും. പാലുത്പന്നങ്ങൾ ഏറെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെന്നും താരം പറഞ്ഞു

Karma News Network

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

2 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

16 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

31 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

59 mins ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago