topnews

എറണാകുളത്ത് യു ഡി എഫ് യു ഡി ഫ് വൻ വിജയത്തിലേക്ക്, തൃശൂരിൽ ബലാബലം

കർമ ന്യൂസിന്റെ ജനകീയ തിരഞ്ഞെടുപ്പ് സർവേയിൽ തൃശൂരിലെയും എറണാകുളത്തെയും മണ്ഡലങ്ങളിലേ ഫലമാണ്‌ ഇപ്പോൾ പുറത്ത് വിടുന്നത്. ആകെ 13 സീറ്റുകളാണ് തൃശൂരിലുള്ളത്. 2016 ലെ തിരഞ്ഞെടുപ്പിൽ 12 എണ്ണവും സിപിഎം നേടിയിരുന്നെങ്കിൽ ഇത്തവണ ഭരണവിരുദ്ധവികാരം തൃശൂർ ജില്ലയിലും അലയടിക്കും.

13ൽ നിന്ന് 7 സീറ്റുകൾ യുഡിഎഫ് തിരികെപ്പിടിക്കും എന്ന സൂനകളാണ് പുറത്തുവരുന്നത്. കുന്ദംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശൂർ, കൈപ്പമംഗലം, ചാലക്കുടി ഇവ ഇത്തവണ യുഡിഎഫ് കൈക്കലാക്കും. . തൃശൂർ ഞാനിങ്ങടുക്കുവാ എന്നല്ല ഇത്തവണ തൃശൂർ നിങ്ങളെനിക്ക് തരും എന്നു പറഞ്ഞ് സുരേഷ് ​ഗോപിക്ക് തൃശൂരിൽ വിജയിക്കാൻ ആകില്ലെന്നാണ്‌ സർവേ ഫലങ്ങൾ പുറത്ത് വരുന്നത്. ഇവിടെ സുരേഷ് ഗോപി ഇളക്കി വിട്ട ശബരിമല വികാരവും മറ്റും യു ഡി എഫിന്റെ വോട്ട് ബാങ്കിലേക്ക് ഒരു വികാരമായി മാറിയോ എന്നു സംശയിക്കുന്നു. എന്തായാലും തൃശൂർ സീറ്റിൽ കഴിഞ്ഞ തവണ പരാജയപ്പെട്ടെങ്കിലും ഇത്തവണ ലീഡർ കെ കരുണാകരന്റെ മകൾ പദ്മജ വേണുഗോപാലിനാണ് തൃശ്ശൂരിൽ ജയസാധ്യത. സുരേഷ് ​ഗോപി പരാജയപ്പെടും എന്നാണ്‌ വന്നിരിക്കുന്ന അഭിപ്രായങ്ങൾ. 40 % പേർ പത്മജക്ക് അനുകൂലമായി അഭിപ്രായം പറഞ്ഞപ്പോൾ 35 പേർ ഇടത് മുന്നണി ജയിക്കും എന്നും 25% പേർ സുരേഷ് ഗോപി ജയിക്കും എന്നും ആയിരുന്നു അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇടത്തോട്ടായിരുന്നു ചാലക്കുടി. ഇത്തവണ കേരള കോൺ​ഗ്രസിന് സീറ്റ് നൽകിയതോടെ അവിടെ സിപിഎം തോൽക്കാൻ സാധ്യത. ടി.ജെ.സനീഷ്കുമാറാണ് ചാലക്കുടിയിലെ യു.ഡി.എഫ്. സ്ഥാനാർഥി. 60 ശതമാനം പേരും പറയുന്നത് ഇത്തവണ സിപിഎം
ചാലക്കുടിയിൽ തകർന്നടിയുമെന്നാണ്.

യുഡിഎഫ് 7
‌‌എൽഡിഎഫ് 6

കോൺ​ഗ്രസിനൊപ്പം എല്ലാക്കാലവും നിൽക്കുന്ന ജില്ലയാണ് എറണാകുളം. ആകെ 14 സീറ്റുകളാണ് എറണാകുളത്തുള്ളത്.  കേരളത്തിലെ കൂടുതൽ സീറ്റുകൾ ഉള്ള ഒരു ജില്ലകൂടിയാണിത്.നിലവിൽ 8 സീറ്റുകൾ യുഡിഎഫിനും 5സീറ്റുകൾ എൽഡിഎഫിനുമാണ്. ട്വിന്റി ട്വിന്റിയും മത്സരരം​ഗത്തുണ്ടാകിലും കാര്യമായി ഒന്നും നേടാൻ സാധിക്കില്ലെന്ന് 70 ശതമാനം ആളുകളും വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരു മോൽക്കോയ്മയും ട്വിന്റി ട്വിന്റിക്ക് ഉണ്ടാകില്ല.

മൂവാറ്റുപുഴ മണ്ഢലത്തിൽ കോൺഗ്രസ് യുവ നേതാവ് മാത്യു കുഴൽ നാടൻ വിജയിക്കും എന്ന് 52% പേർ അഭിപ്രായപ്പെട്ടു. സിറ്റിങ്ങ് എം എൽ എ ആയ എൽദോ കുന്നപ്പള്ളി ( സി.പി ഐ) പരാജയപ്പെടും. എൽദോ വിജയിക്കും എന്ന് പറയുന്നവർ വെറും 27% ആണ്‌. മാത്യു കുഴൽ നാടന്റെ വ്യക്തി പ്രഭാവവും മറ്റും മറികടക്കാൻ എൽദോ ക്ക് സാധിക്കുന്നില്ല.മാത്യു കുഴൽനാടനും വി ഡി സതീശനും വൻ ഭൂരിപക്ഷത്തിൽ വിജയിക്കും

തൃപ്പൂണിത്തുറയിൽ എം സ്വരാജ് തോൽക്കാൻ സാധ്യത്. എം സ്വരാജിന്റെ ശബരിമല പരാമർശം ഭൂരിഭാ​ഗം പേർക്കും അമർഷം ഉണ്ടാക്കി. അങ്കമാലി, ആലുവ, പറവൂർ, എറണാകുളം, കുന്നത്തുനാട്, തൃപ്പൂണിത്തുറ, തുടങ്ങിയ മണ്ഡലങ്ങളിൽ വൻ ഭൂരിപ​ക്ഷത്തിൽ കോൺ​ഗ്രസ് ജയിക്കും. പറവൂരിൽ വിഡി സതീശൻ ജയിക്കുമെന്ന് 69 ശതമാനം പേരും പറയുന്നു. കൊച്ചിയിൽ ടോണി ചമ്മണിക്കാണ് ജയസാധ്യത. കുന്നത്തുനാടുനിന്ന് കോൺ​ഗ്രസിന്റെ വിപി സജീന്ദ്രൻ ഇത്തവണയും നല്ല ഭൂരിഭക്ഷത്തിൽ ജയിക്കും. കഴിഞ്ഞ തവണ 5 സീറ്റുകൾ എൽഡിഎഫ് നേടിയെങ്കിലും ഇത്തവണ വെറും മൂന്ന് സീറ്റുമാത്രം ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ തവണത്തേക്കാൾ വോട്ട് ശതമാനത്തിലും സിപിഎമ്മിന് കാര്യമായ കുറവുണ്ടാകും. ബിജെപി എറണകുളത്തും വോട്ട് ശതമാനം മെച്ചപ്പെടുത്തും. സീറ്റുവിഭജന ചർച്ചകളൊന്നും കോൺ​ഗ്രസിനെ ഒരു സ്ഥലത്തും ബാധിച്ചിട്ടില്ല. സിപിഎമ്മിന്റെ അഴിമതി ആരോപണങ്ങളും പിൻവാതിൽ നിയമനങ്ങൾക്കുമുള്ള മറുപടി വോട്ടിലൂടെ ജനങ്ങൾ നൽകും. എറണാകുളത്ത് 14ൽ എട്ടും നേടി കോൺ​ഗ്രസ് ആധികാരികത നേടും. ബിജെപിക്ക് ജില്ലയിൽ ഒരു സീറ്റും നേടാൻ സാധിക്കില്ല എന്നതും ശ്രദ്ധേയം

യുഡിഎഫ് 11
എൽഡിഎഫ് 4

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

14 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

15 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

43 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

48 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago