social issues

കർമ്മ ന്യൂസ് പൊളിക്കും ഗുണ്ടായിസം തന്നെ എന്ന് കൂട്ടിക്കോ – പി വി അൻവർ

കർമ്മ ന്യൂസിനും പ്രവർത്തകർക്കും എതിരേ ഭീഷണി പോസ്റ്റുമായി നിലമ്പൂർ എം എൽ എ പി വി അൻ വർ. കർമ്മ ന്യൂസ് പൊളിച്ച് കൈയ്യിൽ തരും എന്നാണ്‌ അൻ വർ ഇട്ടിരിക്കുന്ന പോസ്റ്റ്.കുറിപ്പിന്റെ പൂർണ്ണ രൂപം

ചെസ്റ്റ്‌ നമ്പർ 3.

കർമ്മ ന്യൂസ്‌..പൊളിച്ച്‌ കൈയ്യിൽ തരും..ഷാജന്റെ വഴിയേ തന്നെ കർമ്മയിലെ
എല്ലായെണ്ണവും ഓടും..അഴിക്കുള്ളിലാവും..ആക്കും..തടയാൻ പറ്റുന്ന ആളുകൾ
നിരന്ന് വന്ന് നിന്നങ്ങ്‌ തടഞ്ഞ്‌ കാണിക്ക്‌..നീയൊക്കെ അന്തിചർച്ച സംഘടിപ്പിക്ക്‌..
ഗുണ്ടായിസം തന്നെയാണെന്ന്.കൂട്ടിക്കോ..

ഇന്ന് പി വി അൻ വർക്കെതിരേ വധ ഭീഷണി ആരോപിച്ച് തിരുവനന്തപുരം പ്രസ് ക്ളബ് ഡി ജി പിക്ക് പരാതി നല്കിയിരുന്നു.പരാതിയുടെ പൂർണ്ണ രൂപം

പ്രസിദ്ധീകരണത്തിന്
പ്രസ് ക്ലബ് പ്രസിഡൻ്റിന് വധഭീഷണി:
പി.വി.അൻവർ എം.എൽ.എയ്ക്കെതിരെ തെളിവ് സഹിതം ഡി.ജി.പിക്ക് പരാതി
തിരു: മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പോലീസ് നടപടികൾക്കെതിരെ തിരുവനന്തപുരം പ്രസ് ക്ലബ് പുറപ്പെടുവിച്ച വാർത്താകുറിപ്പിനെ തുടർന്ന് പി.വി .അൻവർ MLA യുടെ അനുചരന്മാരായ ഗുണ്ടാസംഘം തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണനെ വധിക്കുമെന്ന് ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് പ്രസ് ക്ലബ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.
കഴിഞ്ഞദിവസം മറുനാടൻ മലയാളിയിലെ പോലീസ് അതിക്രമങ്ങൾക്കെതിരെയും സ്ത്രീകൾ അടക്കമുള്ള മാധ്യമപ്രവർത്തകരുടെ വീടുകയറി അനധികൃതമായി പരിശോധന നടത്തുന്നതിനെതിരെയും തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധക്കുറിപ്പ് ഇറക്കിയിരുന്നു. ആ കുറിപ്പിലെ ചില പരാമർശങ്ങൾ പി.വി. അൻവർ എംഎൽഎയ്ക്ക് എതിരെയാണെന്ന് മുൻവിധിയോടുകൂടിയാണ്  എം എൽ എയുടെ അനുയായികൾ എന്നവകാശപ്പെടുന്ന  ചിലർ തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണന്റെ നമ്പറിലേക്ക് നേരിട്ട് വിളിച്ചും സന്ദേശമയച്ചും സമൂഹമാധ്യമങ്ങളിലും  നിരന്തരം ഭീഷണിപ്പെടുത്തുന്നത്. കൊന്നുകളയുമെന്നാണ് ഭീഷണി.
തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്നും അടിയന്തര ഇടപെടലും അന്വേഷണവും നടത്തി എം. രാധാകൃഷ്ണന്റെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്നും അൻവറിൻ്റെ പേരിൽ നിയമനടപടി സ്വീകരിക്കണമെന്നും പ്രസ് ക്ലബ് സെക്രട്ടറി കെ.എൻ.സാനുവും ട്രഷറർ എച്ച്.ഹണിയും ആവശ്യപ്പെട്ടു.
     – സെക്രട്ടറി
(പരാതിയുടെ പകർപ്പ് ചുവടെ:)

 

Karma News Editorial

Recent Posts

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

10 mins ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

24 mins ago

വോട്ടർമാരെ വശത്താക്കാൻ ഒഴുക്കിയത് കോടികൾ; ലഹരിവസ്തുക്കൾ ഉൾപ്പെടെ 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരെ വശത്താക്കുന്നതിനായി കൊണ്ടുവന്ന 9,000 കോടി രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. മദ്യവും മയക്കുമരുന്നും…

40 mins ago

പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ല, എംഎ യൂസഫലിയും മമ്മൂട്ടിയും സ്വന്തമാക്കിയ കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

മെഗാ സ്റ്റാർ മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലിയും സ്വന്തമാക്കിയ കാർ സ്വപ്ര്യത്നത്തിലൂടെ വാങ്ങി യുവതാരം ഷെയ്ൻ നി​ഗം.…

1 hour ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

1 hour ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

2 hours ago