topnews

കേന്ദ്രനേതൃത്വം പറഞ്ഞാല്‍ രാജിയെന്ന്‌ യെദ്യൂരപ്പ; ചര്‍ച്ചകള്‍ സജീവം

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വിഷയത്തില്‍ ഇതാദ്യമായി പ്രതികരിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രിപദത്തില്‍നിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായി യെദ്യൂരപ്പയും മകന്‍ ബി.വൈ. വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി സി.ടി. രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡല്‍ഹിയിലെ നേതൃത്വത്തിന് തന്നില്‍ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ പറഞ്ഞു.

സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്ന ദിവസം രാജിവെക്കും. തന്റെ നിലപാട് വ്യക്തമാണ്. കേന്ദ്രനേതൃത്വം എനിക്കൊരു അവസരം തന്നു. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാക്കിയൊക്കെ കേന്ദ്രനേതൃത്വത്തിന്റെ പക്കലാണ്- യെദ്യൂരപ്പ വ്യക്തമാക്കി.

Karma News Network

Recent Posts

നെഞ്ചുവേദനയെന്ന് അറിയിച്ചപ്പോൾ ഗ്യാസ് കേറിയതെന്ന് നഴ്‌സുമാർ പറഞ്ഞു, യുവതിക്ക് ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം

മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലിരിക്കെ അരിവാൾ രോഗിയായ യുവതി മരിച്ചു. വെള്ളമുണ്ട എടത്തിൽ കോളനിയിലെ സുരേഷിൻ്റെ ഭാര്യ സിന്ധു ആണ് മരിച്ചത്.…

34 mins ago

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, 21 യാത്രക്കാര്‍ക്ക് പരിക്ക്

കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം. സ്വകാര്യ ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക്…

1 hour ago

രാഹുൽ ചതിച്ചു, ഉദ്ധവ് താക്കറേ ബി.ജെ.പിയിലേക്ക്?

രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമ്പോൾ മഹാരാഷ്ട്രയിൽ ഇന്ത്യാ സഖ്യം തകരുന്ന വാർത്തകൾ. ശിവ സേനയുടെ ഉദ്ധവ് താക്കറേ മോദിക്കൊപ്പം ജൂൺ…

2 hours ago

പിതാവ് തീകൊളുത്തിയ മകനും വീട്ടമ്മയും മരിച്ചു, സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം : വാക്കുതർക്കത്തെ തുടർന്ന് ഭർത്താവ് തീക്കൊളുത്തിയ വീട്ടമ്മയും മകനും ആശുപത്രിയില്‍ മരിച്ചു. ചെമ്മരുതി ആശാൻമുക്കിനു സമീപം കുന്നത്തുവിള വീട്ടിൽ…

2 hours ago

വടകര കൈവിടില്ല, ജയം ഉറപ്പ്, ഭൂരിപക്ഷം ഇപ്പോൾ പറയുന്നില്ല- ശൈലജ ടീച്ചർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ വിജയം ഉറപ്പാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. ഭൂരിപക്ഷത്തെ കുറിച്ച് ഇപ്പോൾ പറയുന്നില്ലെന്നും സിപിഎം…

2 hours ago

പ്രവേശനോത്സവത്തിൽ കുട്ടികളെ വരവേറ്റത് കുട്ടി റോബോട്ട്, കൗതുകമായി റൂബി

പാലക്കാട് : കുട്ടികളെ വരവേറ്റ് കുട്ടി റോബോട്ട്. പാട്ടും കഥകളുമൊക്കെയായി കുട്ടിക്കൂട്ടത്തിന് കൗതുകമായി മാറിയത് റൂബി റോബോട്ടാണ്. ഗൂഗിൾ അലെക്സയുടെ…

2 hours ago