national

മതപരിവർത്തന നിരോധന ബിൽ കർണ്ണാടക സർക്കാർ ഉടൻ പാസാക്കും.

മതപരിവർത്തന നിരോധന ബിൽ കർണ്ണാടക സർക്കാർ ഉടൻ പാസാക്കും. ഇതുമായി ബന്ധപ്പെട്ട ബിൽ നിയമസഭാ സമിതിയ്ക്ക് മുന്നിൽ സർക്കാർ അവതരിപ്പിച്ചു. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ബിൽ നിയമസഭ പാസാക്കിയിരുന്നു. തുടർന്നാണ് ബിൽ നിയമസഭാ സമിതിയ്ക്ക് മുന്നിലേക്ക് എത്തിയത്.

കര്‍ണാടക മതപരിവര്‍ത്തന നിരോധന ബില്ല് നിയമനിര്‍മ്മാണ കൗണ്‍സിലില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുകയാണ്. ലഖിംപുര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ഉയര്‍ത്തികാട്ടി കോണ്‍ഗ്രസ് ബില്ലിനെ എതിര്‍ക്കുകയുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണ് ബില്ലെന്നും പിന്‍വലിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ആണ് ബില്ല് നിയമസഭ പാസാക്കിയത്. നിയമനിര്‍മ്മാണ കൗണ്‍സിലില്‍ 42 അംഗങ്ങളുള്ള ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.

മതംമാറ്റത്തിന് സങ്കീര്‍ണമായ നടപടികളും കടുത്ത ശിക്ഷയും നിര്‍ദേശിക്കുന്നതാണ് ബില്ലിൽ പറയുന്ന വ്യവസ്ഥകള്‍. ക്രൈസ്തവ സംഘടനകളുടെ കടുത്ത എതിര്‍പ്പിനിടെയാണ് ബില്ല് നിയമനിര്‍മ്മാണ കൗണ്‍സിലില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചത്. 2021 ഡിസംബറിൽ കർണാടക നിയമസഭ ബിൽ അംഗീകരിച്ചിരുന്നു. ബിജെപിക്ക് 41 അംഗങ്ങളുള്ള കൗൺസിലിൽ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയാണ് മതസ്വാതന്ത്ര്യ സംരക്ഷണ ബിൽ അവതരിപ്പിച്ചത്.

തുടർന്ന് ബിൽ പ്രാബല്യത്തിൽ വരുത്തുന്നതിനായി ഓർഡിനൻസ് പാസാക്കാൻ കർണാടക മന്ത്രിസഭ തീരുമാനിച്ചിരുന്നു. ആലോചന’, ‘നിർബന്ധം’, ‘ബലം’, ‘വഞ്ചനാപരമായ മാർഗങ്ങൾ’, കൂടാതെ ‘കൂട്ട മതപരിവർത്തനം’ എന്നിവയിലൂടെയുള്ള മതപരിവർത്തനം തടയുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ബിൽ പ്രകാരം, നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്ന ഒരാൾക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കുന്നതാണ് നിയമം.

പ്രായപൂർത്തിയാകാത്തവരെയോ സ്ത്രീകളെയോ പട്ടികജാതി – പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വ്യക്തിയെയോ മതം മാറ്റിയാൽ 50,000 രൂപ പിഴയും മൂന്ന് മുതൽ 10 വർഷം വരെ തടവും ലഭിക്കുമെന്നും ബില്ലിൽ പറഞ്ഞിട്ടുണ്ട്. കൂട്ട മതപരിവർത്തനത്തിന് മൂന്ന് മുതൽ 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഡിസംബർ 23ന് സംസ്ഥാന നിയമസഭയിൽ ശബ്ദവോട്ടോടെ ബിൽ പാസാക്കിയപ്പോൾ പ്രതിഷേധവുമായി കോൺഗ്രസ് എംഎൽഎമാർ രംഗത്ത് വന്നിരുന്നു.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

48 mins ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

1 hour ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

2 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

3 hours ago