topnews

ഹനുമാൻ പതാക നീക്കം ചെയ്ത് കർണ്ണാടക സർക്കാർ, മാഢ്യയിൽ സംഘർഷം, 144 പ്രഖ്യാപിച്ചു

കർണ്ണാടകത്തിൽ ഹനുമാൻ പതാക ഉയർത്തിയതുമായി ബന്ധപ്പെട്ട് സംഘർഷം. കൊടിമരത്തിൽ നിന്നും പതാക താഴെ ഇറക്കാൻ സംസ്ഥാന സർക്കാർ. മാഢ്യയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു. സംഘർഷവും സമരവും കർണ്ണാടക മുഴുവൻ വ്യാപിക്കുന്നു. കർണാടകയിലെ മാണ്ഡ്യയിൽ ഹനുമാൻ പതാക നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നടത്തിയ നീക്കം വൻ സംഘർഷത്തിനിടയാക്കി. ഗ്രാമവാസികൾ ഹനുമാൻ പതാക നീക്കം ചെയ്യുന്നതിനെതിരേ നിലകൊള്ളുകയാണ്‌. ഹനുമാൻ പതാക നീക്കം ചെയ്യാൻ അനുവദിക്കില്ലെന്ന് വാദിച്ച് ഹിന്ദു സംഘടനകളും രംഗത്ത് വന്നു. ഇതോടെ സംഘർഷം രൂക്ഷമായതോടെ കർണാടകയിലെ മാണ്ഡ്യയിലേ കെരഗോഡുവിൽ 144 പ്രകാരം നിരോധനാഞ്ജ പ്രഖ്യാപിച്ചിരിക്കുകയാണ്‌

മാണ്ഡ്യയിലെ കെരഗോഡു ഗ്രാമത്തിൽ, ഹനുമാൻ പതാകയെ ചൊല്ലിയുള്ള വിവാദം രാഷ്ട്രീയ ഏറ്റുമുട്ടലുകളിലേക്കും പ്രതിഷേധങ്ങളിലേക്കും പോലീസ് ഇടപെടലിലേക്കും നയിച്ചു എന്നാണ്‌ പോലീസ് നല്കുന്ന വിവരങ്ങൾ.കഴിഞ്ഞയാഴ്ചയാണ് 108 അടി ഉയരമുള്ള കൊടിമരം സ്ഥാപിക്കുകയും ഹനുമാൻ പതാക ഉയർത്തുകയും ചെയ്ത സംഭവം നടന്നത്.കൊടിമരം സ്ഥാപിക്കാൻ ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിരുന്നു. നിയമ പ്രകാരം ഉള്ള അനുമതയോയോടെ കൊടിമരവും കൊടിയും സ്ഥാപിക്കുകയായിരുന്നു. പിന്നീട് സർക്കാർ ഉദ്യോഗസ്ഥർ എത്തി പ്രകോപനം ഉണ്ടാക്കി. കൊടിമരം തകർക്കാൻ നീക്കം നടത്തി.കുറച്ച് വ്യക്തികൾ വിഷയം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ഗ്രാമവാസികൾ തങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിന്നു. വലിയൊരു പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.ബിജെപി, ജെഡി(എസ്), ബജ്‌റംഗ്ദൾ അംഗങ്ങൾ ഗ്രാമവാസികളോടൊപ്പം ചേർന്നു ഇപ്പോൾ പ്രതിഷേധം നടത്തിവരികയാണ്‌.പോലീസ് ലാത്തി ചാർജും ആക്രമണവും ഉണ്ടായിട്ടുണ്ട്.

ഗ്രാമവാസികൾ കടകളടച്ചതോടെ പ്രതിഷേധം ശക്തമായി. ഒരു ഹനുമാൻ പതാകയോട് സർക്കാർ ഉദ്യോഗസ്ഥർക്ക് ഇത്ര വലിയ വിഷമം എന്തെന്ന് പോലും ചോദ്യങ്ങൾ ഉയരും. ഉദ്യോഗസ്ഥർ പതാക നീക്കം ചെയ്യാൻ ഗ്രാമത്തിലെത്തിയപ്പോൾ കൊടുമരം ഹിന്ദു വിശ്വാസികൾ വളഞ്ഞ്. സംരക്ഷിക്കുകയായിരുന്നു.ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിച്ച് ‘ഗോ ബാക്ക്’ എന്ന മുദ്രാവാക്യം വിളികളുമായി ഗ്രാമവാസികൾ തടിച്ചുകൂടി.പ്രതിഷേധത്തിനിടെ പ്രാദേശിക കോൺഗ്രസ് എംഎൽഎ രവികുമാറിൻ്റെ ബാനറുകൾ നശിപ്പിച്ചതോടെ വിവാദം രാഷ്ട്രീയ വഴിത്തിരിവായി. പ്രതികരണമെന്ന നിലയിൽ, കൂടുതൽ അസ്വസ്ഥതകൾ പ്രതീക്ഷിച്ച് മേഖലയിൽ പോലീസ് സാന്നിധ്യം വർദ്ധിപ്പിച്ചു.ബിജെപി നേതാക്കളും ഹൈന്ദവ പ്രവർത്തകരും പതാക നീക്കം ചെയ്തതിനെ ശക്തമായി അപലപിച്ചു. ഇന്ന് ബെംഗളൂരുവിലെ മൈസൂരു ബാങ്ക് സർക്കിളിൽ പ്രത്യേക പ്രതിഷേധം സംഘടിപ്പിക്കുന്നതോടെ കർണാടകയിലെ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി പദ്ധതിയിടുന്നു.

ഹനുമാൻ ചാലിസ കർണ്ണാടക വ്യാപകമായി നടത്തുവാനാണ്‌ പരിപാടി. മാത്രമല്ല പുതിയ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഹിന്ദു ഭക്തർക്ക് വിശ്വാസം, സംരക്ഷിക്കാൻ ആകുന്നില്ലെന്നും ഹിന്ദു ആരാധനാലയങ്ങൾ ലക്ഷ്യം ഇടുന്നു എന്നും ആരോപണം ഉയർന്നു. ഇതിനിടെ കൊടിമരത്തിൽ ഹനുമാൻ പതാകയ്ക്ക് ഒപ്പം ദേശീയ പതാകയും സ്ഥാപിച്ചു. ബിജെപി, ജെഡി(എസ്) പ്രവർത്തകരുടെ സജീവ പങ്കാളിത്തത്തോടെ കേരഗോഡിലെയും 12 അയൽ ഗ്രാമങ്ങളിലെയും താമസക്കാരാണ് ഫ്ലാഗ് പോസ്റ്റ് സ്ഥാപിക്കുന്നതിന് പണം നൽകിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി.പോലീസിൻ്റെ ഇടപെടലിനെ പ്രതിപക്ഷ പാർട്ടികൾ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ വിമർശിച്ചു, ബിജെപി നേതാവ് ആർ അശോക സർക്കാരിൻ്റെ “ഹിന്ദു വിരുദ്ധ നിലപാടിനെ” അപലപിച്ചു. ഹനുമാൻ പതാക ഉയർത്തിയത് ഗ്രാമപഞ്ചായത്തിൻ്റെ അംഗീകാരത്തോടെയാണെന്ന് അദ്ദേഹം വാദിച്ചു,

എന്നാൽ ദേശീയ പതാക ഉയർത്താനുള്ള കൊടിമരമാണിതെന്ന് മുഖ്യമന്ത്രി സിദ്ധ രാമയ്യ പറഞ്ഞു.ദേശീയ പതാകയ്ക്ക് പകരം ‘ഭഗവ ദ്വജ’ (കാവി പതാക) ഉയർത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിതിഗതികളോട് പ്രതികരിച്ചു.അവിടെ കാവി കൊടി അനുവദിക്കില്ലെന്നും ദേശീയ പതാക ഉയർത്താൻ ആവശ്യപ്പെട്റ്റിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.കൊടിമരം സ്ഥിതി ചെയ്യുന്ന സ്ഥലം പഞ്ചായത്തിൻ്റെ അധികാര പരിധിയിൽ വരുന്നതാണെന്നും റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്താനുള്ള അനുമതിയാണ് ആദ്യം ലഭിച്ചതെന്നും ജില്ലാ ചുമതലയുള്ള മന്ത്രി എൻ.ചെലുവരയ്യസ്വാമി വ്യക്തമാക്കി.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

13 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

28 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

55 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago