national

പൊലീസുമായി സഹകരിച്ചില്ലെങ്കില്‍ ഫേസ്ബുക്കിനെ പൂട്ടിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി

പൊലീസുമായി സഹകരിച്ചില്ലെങ്കില്‍ ഫേസ്ബുക്കിനെ പൂട്ടിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. കേസന്വേഷണത്തില്‍ ഫേസ്ബുക്ക് കര്‍ണാടക പൊലീസുമായി സഹകരിക്കണം. സൗദി അറേബ്യയില്‍ ജയിലിലായ ഇന്ത്യന്‍ പൗരനെ സംബന്ധിച്ച കേസിലാണ് കോടതി മെറ്റയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ഫേസ്ബുക്കിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് കവിത എന്നയാള്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഇങ്ങനെ പറഞ്ഞത്. ഒരാഴ്ചക്കുള്ളില്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കണമെന്ന് ഫേസ്ബുക്കിനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്‍ സൗദിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് എന്ത് നടപടിയെടുത്തുവെന്ന് വിശദമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോടും കോടതി ആവശ്യപ്പെട്ടു. കേസ് ജൂണ്‍ 22ന് മാറ്റി.

25 വര്‍ഷമായി സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശൈലേഷ് കുമാറിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് കവിത എന്ന യുവതി ഹര്‍ജി നൽകിയിരിക്കുന്നത്. സി.എ.എയും എന്‍.ആര്‍.സിയേയും അനുകൂലിച്ച് ശൈലേഷ് കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ പേരിലുണ്ടാക്കിയ വ്യാജ അക്കൗണ്ടിലുടെ സൗദി രാജാവിനെ അപമാനിച്ച് കുറിപ്പുകള്‍ വന്നുവെന്നും തുടര്‍ന്ന് ഇയാള്‍ കള്ളക്കേസില്‍ അവിടെ അറസ്റ്റിലായെന്നുമാണ് കവിത ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്.

കേസ് അന്വേഷണത്തിന്റെ ഭാഗമായി മംഗളൂരു പൊലീസ് ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ തേടിയിരുന്നു. എന്നാൽ നൽകിയിരുന്നില്ല. ഇത് കേസിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുകയായിരുന്നു. ഇതിനിടെ നാലു തവണ കേസ് ഹൈക്കോടതി പരിഗണിച്ചെങ്കിലും പൊലീസിന് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. തുടര്‍ന്ന് വ്യാഴാഴ്ചയും പൊലീസ് പതിവ് നിലപാട് ആവര്‍ത്തിച്ചപ്പോഴാണ് ഫേസ്ബുക്കിനെതിരെ ഹൈക്കോടതി നിലപാട് എടുത്തിരിക്കുന്നത്.

 

Karma News Network

Recent Posts

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

8 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

45 mins ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

1 hour ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

2 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

3 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

3 hours ago