entertainment

സുഹൃത്തുക്കളെ എനിക്കൊരു ആൺകുഞ്ഞു പിറന്നു, ജീവിതം മാറ്റിയ അനുഭവമെന്ന് കാർത്തി

നടൻ കാർത്തിക്കും രഞ്ജനി ചിന്നസ്വാമിയ്ക്കും കുഞ്ഞു പിറന്നു. കാർത്തി തന്നെയാണ് വിവരം ആരാധകരുമായി പങ്കുവച്ചത്. ആൺകുഞ്ഞാണ്, ‘ജീവിതം മാറ്റി മറിച്ച അനുഭവം’ എന്ന് കുറിച്ച് കാർത്തി തന്നെയാണ് ട്വീറ്റിലൂടെ ഈ വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

”സുഹൃത്തുക്കളെ എനിക്കൊരു ആൺകുഞ്ഞു പിറന്നു. ഡോക്ടർമാർക്കും നഴ്‌സുമാക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും പ്രാർഥനയും വേണം”മെന്നും കാർത്തി പറയുന്നു. കുഞ്ഞിന് നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹമുണ്ടാകണമെന്നും ദൈവത്തിന് നന്ദിയെന്നും കാർത്തി പറഞ്ഞു.

2011ലാണ് കാർത്തി കോയമ്പത്തൂര്‍ ഈറോഡ് സ്വദേശിയായ രഞ്ജനിയെ വിവാഹം ചെയ്തത്. ചിന്നസ്വാമിയുടെയും ജ്യോതി മീനാക്ഷിയുടെയും മകളാണ് രഞ്ജനി. 2013ലാണ് ഇവർക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നത്. ഉമയാൾ എന്നാണ് ആദ്യത്തെ കുട്ടിക്ക് നൽകിയ പേര്. കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രം ‘സുല്‍ത്താനാ’ണ് .ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഡ്രീം വാര്യര്‍ പിച്ചേഴ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്.

Karma News Network

Recent Posts

സുരേഷ് ​ഗോപി വാക്ക് പാലിച്ചു, 10 ട്രാൻസ്ജെൻഡർമാർക്ക് ഇന്ന് ലിം​ഗമാറ്റ ശസ്ത്രക്രിയ

വാക്കുകൾ പാലിക്കപ്പെടാനുള്ളതാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച് സുരേഷ് ഗോപി. സുരേഷ് ​ഗോപിയുടെ സാമ്പത്തിക സഹായത്തോടെ ട്രാൻസ്ജെൻഡർമാരുടെ ലിം​ഗമാറ്റ ശസ്ത്രക്രിയ…

8 mins ago

കേരള പോലീസിന്റെ ഈ പോക്ക് ശരിയല്ല, റിട്ട. ഡി സി പി യുടെ ശബ്ദരേഖ

ഒരു പോലീസുകാരനെ വാർത്തെടുക്കുന്ന പരിശീലനം മുതൽ പോലീസ് സ്റ്റേഷൻ വരെയുള്ള നിലവിലെ സിസ്റ്റത്തിലെ അപാകതകൾ തുറന്ന് കാട്ടുകയാണ്‌ റിട്ട. ഡി…

45 mins ago

ധന്യാ രാജേന്ദ്രൻ ന്യൂസ് മിനുട്സ് ചീഫ് എഡിറ്റർക്കെതിരെ ഐ.ബി അന്വേഷണം,ഇന്ത്യയിൽ അട്ടിമറിക്ക് ക്ക് പണം ഒഴുക്കിയ ജോർജ് സോറസ് പ്രതിനിധി

മലയാളി ധന്യ രാജേന്ദ്രൻ (Dhanya Rajendran Chief Editor The News Minute) (അമേരിക്കൻ ബില്യണർ ജോര്‍ജ് സോറോസിന്റെ ഇന്ത്യയിലെ…

1 hour ago

മേയർ – ഡ്രൈവർ തർക്കം, ഡ്രൈവർ ആംഗ്യം കാണിക്കുന്നത് പുനരാവിഷ്‌കരിച്ചു, തെളിവ് ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെ.എസ്.ആര്‍.ടി.സി ഡ്രൈവർ യദുവും തമ്മിലെ തർക്കത്തിൽ മേയറുടെ പരാതി ശരിവെയ്ക്കുന്ന തെളിവുകൾ ലഭിച്ചെന്ന് പൊലീസ്.…

1 hour ago

മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, അച്ചനും മക്കളും ചേർന്ന് അയല്‍വാസിയെ അടിച്ചുകൊന്നു

കണ്ണൂരിൽ അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ്…

2 hours ago

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാം, ആശുപത്രിയിൽ കയറിയിറങ്ങേണ്ടതില്ല- കൊല്ലം തുളസി

മൂത്രം സകലവിധ അസുഖങ്ങൾക്കും കുടിക്കാമെന്ന് നടൻ കൊല്ലം തുളസി. ആശുപത്രിയില്‍ കയറി ഇറങ്ങേണ്ട കാര്യമില്ലെന്നും രക്ഷകനായി മൂത്രം ഉള്ളിടത്തോളം കാലം…

3 hours ago