kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, കുരുക്ക് മുറുക്കി ഇഡി, എസി മൊയ്തീൻ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

തൃശൂർ. കരുവന്നൂർ ബാങ്ക് വെട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന സമിതിയംഗവും എംഎൽഎയുമായ എസി മൊയ്തീൻ നാളെ ഇഡിയ്‌ക്ക് മുന്നിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ ഇഡി നോട്ടിസ് നൽകിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവാകുകയായിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലായിരുന്നു ഒഴിവാകൽ.

കേസിൽ നടപടികൾ ഇഡി ശക്തമാക്കിയതിന് പിന്നാലെയാണ് ഹാജരാകാൻ മൊയ്തീൻ തീരുമാനിച്ചത്. സിപിഎം കൗൺസിലർ അനൂപ് ഡേവിസും വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും നാളെ ഹാജരാകും. സെപ്റ്റംബർ 11ന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 10 വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ് ഇഡി എ.സി. മൊയ്തീനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മുൻ എംപിയും സിപിഎം നേതാവുമായ പികെ ബിജുവിനും ബാങ്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. തട്ടിപ്പിൽ നേരിട്ട് പങ്കെടുത്തിട്ടുള്ള പലരുമായി ബിജുവിിന് ബന്ധമുണ്ടെന്നും ബിനാമികൾ വഴിയാണ് ബിജു ഇടപാടുകൾ നടത്തിയിരുന്നതെന്നും ആരോപണം ഉയരുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസി തെളിവുകൾ നിരത്തുന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Karma News Network

Recent Posts

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം

സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ & മാസ്റ്റേഴ്‌സ് (പുരുഷ-വനിതാ)  പവര്‍ലിഫ്റ്റിംഗ് മത്സരം 17, 18, 19 തീയതികളില്‍. കൊച്ചി…

9 mins ago

പന്തീരാങ്കാവിലെ ​ഗാർഹിക പീഡനം, നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ്, റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: പന്തീരാങ്കാവിലെ ​ഗാർഹിക പീഡനക്കേസിൽ റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണ് നടന്നത്. ഇത്ര മനുഷ്യത്വ…

23 mins ago

പുനർജനിക്കേസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി

കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൊച്ചി…

57 mins ago

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട്, വിട്ടിട്ടില്ല ഇനിയും വിടത്തില്ല- മമ്മൂട്ടി

42 കൊല്ലമായി പ്രേക്ഷകര്‍ കൂടെയുണ്ട് അവരുടെ ധൈര്യത്തിലാണ് താന്‍ നില്‍ക്കുന്നതെന്ന് നടന്‍ മമ്മൂട്ടി. മമ്മൂട്ടി കമ്പനി പുറത്തുവിട്ട വിഡിയോയിലാണ് മമ്മൂട്ടിയുടെ…

1 hour ago

മകളെ കൊന്ന് കിണറ്റിലിട്ടു, ഒളിച്ചോടിയെന്ന് കഥയുണ്ടാക്കി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം

തിരുവനന്തപുരം : സ്വന്തം മകളെ കാമുകനൊപ്പം കൂടി കൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ കേസില്‍ അമ്മയെയും അവരുടെ കാമുകനെയും കോടതി ജീവപര്യന്തം…

1 hour ago

കുറ്റവാളികളെ കയറൂരി വിടുന്ന നിയമ വ്യവസ്ഥ ഈ നാട്ടിലെ ഉള്ളു, കേളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതിയായി- ഡോ. അനുജ ജോസഫ്

ഒരു കുഞ്ഞിന് വീട്ടിൽ പോലും സുരക്ഷിതമായി ജീവിക്കാൻ കഴിയാത്ത നാടായി മാറി കേരളമെന്ന് ഡോ. അനുജ ജോസഫ്. ഇവിടെ എന്തും…

1 hour ago