കരുവന്നൂര്‍ : സംസ്ഥാനം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കിനെ പൂര്‍വസ്ഥിതിയിലാക്കാനും നിക്ഷേപകരുടെ പണം തിരിച്ചുനല്‍കുന്നത് ഉറപ്പുവരുത്താനും വേണ്ടി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. നിക്ഷേപകർക്ക് വളരെ ആശ്വാസം പകരുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ 50,000 രൂപയ്ക്കുമേല്‍ ഒരു ലക്ഷം രൂപ വരെ കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപകര്‍ക്ക് ആവശ്യാനുസരണം നിക്ഷേപം പൂര്‍ണമായി പിന്‍വലിക്കാനും പുതുക്കാനും സാധിക്കും.
11 മുതല്‍ 50,000 രൂപ വരെ കാലാവധി പൂര്‍ത്തീകരിച്ച സ്ഥിരനിക്ഷേപകര്‍ക്ക് ആവശ്യാനുസരണം പൂര്‍ണമായും തുക പിന്‍വലിക്കാനും പുതുക്കാനും അനുവദിക്കും. ഇതിനായി വരി നില്‍ക്കേണ്ടതില്ല. ബാങ്കിന്റെ എല്ലാ ശാഖകളില്‍നിന്നും പണം പിൻവലിക്കാനാകും. ആകെയുള്ള 23,688 സേവിങ്സ് ബാങ്ക് നിക്ഷേപകരില്‍ 21,190 പേര്‍ക്ക് പൂര്‍ണമായും തുക പിന്‍വലിക്കാനും ബാക്കിയുള്ള 2,448 പേര്‍ക്ക് ഭാഗികമായി തുക പിന്‍വലിക്കാനുമുള്ള അവസരമാണ് ലഭിക്കുന്നത്.
20-നു ശേഷം ബാങ്കിന്റെ എല്ലാ ശാഖകളിലുമുള്ള സേവിങ്സ് ബാങ്ക് നിക്ഷേപകര്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍നിന്ന് 50,000 രൂപ വരെ പിന്‍വലിക്കാം. ഡിസംബര്‍ ഒന്നു മുതല്‍ ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ നിക്ഷേപമുള്ള കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപങ്ങള്‍ക്ക് നിക്ഷേപത്തുകയുടെ നിശ്ചിത ശതമാനവും പലിശയും അനുവദിക്കും. പലിശ കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതി നല്‍കും.
ആകെയുള്ള 8,049 സ്ഥിര നിക്ഷേപകരില്‍ 3,770 പേര്‍ക്ക് നിക്ഷേപവും പലിശയും പൂര്‍ണമായും പിന്‍വലിക്കാനും ബാക്കി വരുന്ന കാലാവധി പൂര്‍ത്തീകരിച്ച നിക്ഷേപകര്‍ക്ക് ഭാഗികമായി നിക്ഷേപവും പലിശയും നൽകാനാകും.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…