topnews

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്, അരവിന്ദാക്ഷനെയും ജില്‍സിനെയും കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം തിങ്കളാഴ്ച കോടതിയില്‍

തൃശൂര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കും. തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷനെയും ബാങ്ക് ജീവനക്കാരന്‍ ജില്‍സിനെയും കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. ഇഡി പറയുന്നത് പ്രതികളുടെ കൂടുതല്‍ അക്കൗണ്ട് വിവരങ്ങള്‍ കണ്ടെത്തുന്നതിന് വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നാണ്.

കേസില്‍ സാക്ഷികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. പെരിങ്ങണ്ടൂര്‍ ബാങ്ക് സെക്രട്ടറി ടിആര്‍ രാജനെ ഇഡി ചോദ്യം ചെയ്തിരുന്നു. കുടുംബാഗങ്ങളുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ചോദ്യം ചെയ്യല്‍ സമയത്ത് ആവശ്യപ്പെട്ടപ്പോള്‍ അരവിന്ദാക്ഷന്‍ നല്‍കാന്‍ തയ്യാറായില്ല. പിന്നീട് അരവിന്ദാക്ഷന്റെ അമ്മയുടെ പേരില്‍ അക്കൗണ്ട് ഉണ്ടെന്നും 63 ലക്ഷത്തിന്റെ ഇടപാട് നടന്നുവെന്നും വ്യക്തമായി.

ഇതിന്റെ വിവരങ്ങള് ബാങ്ക് സെക്രട്ടറിയാണ് നല്‍കിയത്. തുടര്‍ന്ന് അരവിന്ദാക്ഷന്‍ അമ്മയുടെ അക്കൗണ്ടാണെന്ന് സമ്മതിച്ചു. സംഭവത്തില്‍ ഇഡി വിശദമായ അന്വേഷണം നടത്തി വരുകയാണ്.

Karma News Network

Recent Posts

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

30 mins ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

55 mins ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

2 hours ago

പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…

3 hours ago

വിദ്യാർത്ഥി ട്രെയിനിന് മുകളിൽ കയറി ഷോക്കേറ്റ് മരിച്ച സംഭവം, അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്

കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…

3 hours ago