topnews

കരുവന്നൂർ ബാങ്ക് തട്ടിപ്പ്, സ്വത്ത് വിവരങ്ങൾ ഹാജരാക്കാതെ എംകെ കണ്ണൻ

തൃശൂര്‍. ഇഡിക്ക് മുന്നില്‍ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാതെ കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എംകെ കണ്ണന്‍. പല തവണ എംകെ കണ്ണന്റെയും ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ ഹാജരാക്കാന്‍ ഇഡി നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ഒക്ടോബര്‍ അഞ്ചിന് മുമ്പ് ആസ്തി വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് ഇഡി നിര്‍ദേശിച്ചിരിക്കുന്നത്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് നടപടി. അതേസമയം എംകെ കണ്ണന്‍ ഒരു തരത്തിലും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ ചോദ്യം ചെയ്യല്‍ സൗഹാര്‍ദ്ദപരമാണെന്നും അന്വേഷണത്തോട് സഹകരിക്കുന്നുമുണ്ടെന്ന് എംകെ കണ്ണന്‍ പറയുന്നു. കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ ബന്ധുക്കളുടെത് ഉള്‍പ്പെടെയുള്ള ആസ്തി വിവരങ്ങള്‍, ആദായനികുതി റിട്ടേണുകള്‍, ബിസിനസിന് പറ്റിയുള്ള വിവരങ്ങള്‍ എന്നിവയാണ് സമര്‍പ്പിക്കേണ്ടത്.

എന്നാല്‍ എംകെ കണ്ണന്‍ പാന്‍കാര്‍ഡ് പോലും സമര്‍പ്പിച്ചിട്ടില്ലെന്ന് ഇഡി വ്യക്തമാക്കുന്നു. വിറയല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംകെ കണ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാന്‍ ഇഡിക്ക് സാധിച്ചില്ല. എംകെ കണ്ണന്‍ പ്രസിഡന്റായി തൃശൂര്‍ സഹകരണ ബാങ്കില്‍ കരുവന്നൂര്‍ കള്ളപ്പണ കേസിലെ മുഖ്യപ്രതിയായ പി സതീഷ്‌കുമാറിന് വന്‍ നിക്ഷേപമുണ്ടെന്നാണ് വിവരം.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

10 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

34 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

34 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

1 hour ago