തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകർ തടിച്ചു കൂടുന്നു.എന്റെ ഭാര്യയേ ഈ ബാങ്ക് കൊന്നു,30ലക്ഷം പറ്റിച്ചു,പാർട്ടി ഫണ്ടിൽ നിന്ന് കാശ് തരണം എന്ന് നിക്ഷേപകൻ. 5 പേരേയാണ് ബാങ്കും ഇത് ഭരിച്ചവരും കൊന്നത്. നിക്ഷേപം തിരികെ കിട്ടാതെ മൂലം മരണത്തിനു കീഴടങ്ങിയ 5 പേർക്കും ചിത്രങ്ങൾ വയ്ച്ച് ബാങ്കിനു മുന്നിൽ പൂജ നടത്തി. ഇനി പണം പാർട്ടി ഫണ്ടിൽ നിന്നും തരട്ടേ എന്നും ജനം പറയുന്നു.
ബാങ്കിൽ പണം ഉണ്ടായിരുന്നിട്ടും ഉറ്റവരുടെ ചിത്സയ്ക്ക് പണം കിട്ടാതെ ജീവൻ നഷ്ടമായവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ലക്ഷങ്ങൾ ബാങ്കിൽ നിക്ഷേപിച്ചിട്ടും ആവശ്യത്തിന് ഈ പണം അധികൃതർക്ക് തിരികെ നൽകാനായില്ല. ഇതോടെ തങ്ങളുടെ ഉറ്റവർക്ക് ജീവൻ പോലും നഷ്ടമായെന്ന് നിക്ഷേപകർ പറയുന്നു.
ഭാര്യയ്ക്ക് മികച്ച ചികിത്സ നൽകാത്തതിനാലാണ് ജീവൻ നഷ്ടമായതെന്ന് ദേവസി ചേട്ടൻ കർമ്മ ന്യൂസിനോട് പറഞ്ഞു. 30ലക്ഷത്തിൽ താഴെ ബാങ്കിൽ നിക്ഷം ഉണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ ഭാര്യയ്ക്ക് അസുഖം ബാധിച്ച് ആശുപത്രിയിൽ ആയപ്പോൾ നയാപൈസ കൈയ്യിലെടുക്കാൻ ഇല്ലാതെയായി. ബാങ്കിൽ പണത്തിനായി എത്തിയപ്പോൾ അവരും കൈമലർത്തി. ഇതോടെ ഭാര്യയെ സർക്കാർ ആശുപത്രിയിലാണ് ചികിൽസിച്ചത്.
ഒടുവിൽ അവർ മരണത്തിന് കീഴടങ്ങി. പണം ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷെ ഭാര്യയ്ക്ക് മെച്ചപ്പെട്ട ചികിത്സ നൽകി ജീവൻ രക്ഷിക്കുനമായിരുന്നു എന്ന് ദേവസി ചേട്ടൻ പറഞ്ഞു. ഭാര്യ ആശുപത്രിയിൽ ആയപ്പോൾ പലതവണ ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും ഒരു സഹായവും ചെയ്യാൻ അവർ തയ്യാറായില്ലെന്നും ആദ്ദേഹം പറഞ്ഞു. ഇങ്ങനെ ചതിയിൽപ്പെട്ട ആയിരങ്ങളുണ്ട് . പലർക്കും തങ്ങളുടെ ഉറ്റവരെ നഷ്ടമായി. ഇതാണ് കരുവന്നൂരിലെ ഇപ്പോഴത്തെ അവസ്ഥ. ആരോട് ഇനി പരാതി പറയണം എന്ന ആശങ്കയിലാണ് നിക്ഷേപകർ.
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…