crime

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്, ചോദ്യം ചെയ്യലിനിടെ ഇ.ഡി. ഉദ്യോഗസ്ഥർ അകാരണമായി മർദിച്ചെന്ന് പരാതി, ഇ.ഡി ഓഫീസിൽ പൊലീസ് പരിശോധന

കൊച്ചി. കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിന്‍റെ ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അകാരണമായി മർദിച്ചെന് പരാതിയുമായി സിപിഎം കൗൺസിലർ. ഇ.ഡി ഓഫീസിൽ സെൻട്രൽ സി.ഐ യുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധന . വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ആർ.അരവിന്ദാക്ഷന്‍റെ പരാതിയിലാണ് പരിശോധന.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കായിരുന്നു പരാതി നൽകിയത്. കമ്മീഷണരുടെ നിർദേശപ്രകാരമാണ് ഇ.ഡി. ഓഫീസിൽ പരിശോധന നടത്തുന്നത്. മർദനത്തിൽ പരിക്കേൽക്കുകയും ഇതിന് ചികിത്സ തേടിയതിന്‍റെ രേഖകളടക്കം ഉള്‍പ്പെടുത്തിയാണ് പി.ആർ.അരവിന്ദാക്ഷൻ പരാതി നൽകിയത്.

പ്രാഥമിക പരിശോധനയ്ക്കായാണ് കൊച്ചിയിലെ സെന്‍ട്രല്‍ സി.ഐ. കൊച്ചിയിലെ ഇ.ഡി. ഓഫീസിലെത്തിയത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങിയ അരവിന്ദാക്ഷന്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയായിരുന്നു. തന്നെ ഇ.ഡി. ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനിടെ മര്‍ദ്ദിച്ചു എന്നതാണ് അരവിന്ദാക്ഷന്റെ പരാതി. ആ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കൊച്ചി പോലീസ് തീരുമാനിക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണോ വേണ്ടയോ എന്ന തീരുമാനത്തിലേക്ക് പോലീസ് എത്തുക. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആവശ്യമാണ് എന്ന് പോലീസിന് ബോധ്യപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സിയ്‌ക്കെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യും.

കേന്ദ്ര ഏജന്‍സിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ പോലീസിന് നിയമോപദേശം തേടേണ്ടി വരും. നേരത്തെ സ്വര്‍ണക്കടത്ത് കേസിലുള്‍പ്പടെ ഇത്തരത്തിലുള്ള പരാതികള്‍ ഇ.ഡിയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ആ പരാതിയുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനെതിരെ ഇ.ഡി. ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യുകയുമായിരുന്നു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

7 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

8 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

8 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

9 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

9 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

9 hours ago