കാസര്‍കോട്. ഉദുമയില്‍ 150 ഗ്രാം ലഹരിമരുന്നുമായി ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേര് പിടിയില്‍. കാസര്‍കോട് ഉദുമയിലാണ് 150 ഗ്രാം എംഡിഎംഎയുമായി പുത്തരിയടുക്കം സ്വദേശിയായ അബൂബക്കര്‍, ഭാര്യ അമീന അസ്ര,, ബംഗളൂരു സ്വദേശികളായ വസീം, സൂരജ് എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും ലഹരിമരുന്ന് എത്തിച്ച് വില്പന നടത്തുന്നവരായിരുന്നു ഇവര്‍.
വാഹന പരിശോധനയ്ക്കിടെയാണ് സംഘത്തെ പോലീസ് പിടികൂടയത്. കര്‍ണാടക രജിസ്ട്രേഷനുള്ള കാറിലാണ് സംഘം മയക്കുമരുന്ന് കടത്തിയത്. കാറിന്റെ സീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. അബൂബക്കറും അമീനയുമാണ് കാസര്‍കോട് കേന്ദ്രീകരിച്ച് പ്രധാനമായും ലഹരി മരുന്ന് വിറ്റിരുന്നത്.
പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ ആഴ്ച എംഡിഎംഎയുമായി ബന്ധപ്പെട്ട കേസില്‍ യുവാവ് അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം അഞ്ചലില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് എംഡിഎംഎ എത്തിച്ചു നല്കിയ മലമ്പുഴ കടുക്കാംകുന്ന് സ്വദേശി നിക്കിനെ പോലീസ് പിടിച്ചിരുന്നു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…