topnews

കാശ്മീരിൽ അന്ന് പഢിറ്റുകൾ, ഇന്ന് ബിജെപി നേതാക്കൾ, നടപടികൾ കനക്കും

ഒരുകാലത്ത് കാശ്മീർ പഢിറ്റുകളേ ഉന്മൂൽനം ചെയ്യുകയും ഓടിച്ച് വിടുകയും ചെയ്ത കാശ്മീരിലെ വിഘടന വാദികൾ ഇപ്പോൾ പുതിയ തന്ത്രം പയറ്റുന്നു.കേന്ദ്ര സർക്കാരിനെ ഭയപ്പെടുത്തി കാര്യങ്ങൾ വരുതിയിലാക്കാൻ കാശ്മീരിലെ ബിജെപി നേതാക്കളേ ഉന്നം വയ്ക്കുകയാണ്‌.ബിജെപി നേതാക്കൾ എല്ലാവരും തന്നെ ഭീകര വാദികളുടെ തോക്കിൻ മുനയിൽ ഭീഷണിയിലാണ്‌.എന്ന വിവരങ്ങൾ പുറത്ത് വരികയാണ്‌.

ഒരു മാസത്തിനിടെ താഴ്‌വരയില്‍ 5 ബിജെപി നേതാക്കളേ വിഘടന വാദികൾ കൊലപ്പെടുത്തി.10 ലേറെ പേർക്ക് പരിക്കുണ്ട്.വെടിയേറ്റ ഒരാൾ ചികിൽസയിലാണ്‌. കാശ്മീരിൽ പ്രത്യേക നിയമം എടുത്തു കളയുകയും മറ്റ് സംസ്ഥാനങ്ങൾക്ക് തുല്യമാക്കുകയും ചെയ്തതാണ്‌ ബിജെപിയോട് ശത്രുതയ്ക്ക് കാരണം.കാശ്മീരിൽ നിന്നും ലഡാക്കിനെ മുറിച്ച് മാറ്റിയത് അടുത്ത വൈരാഗ്യത്തിനും കാരണമായി

കാശ്മീർ താഴ്വരയിൽ ഇപ്പോളും കനത്ത നിയന്ത്രണത്തിലാണ്‌ കാര്യങ്ങൾ.വരുന്ന മാസം മുതൽ 4 ജി ഇന്റർനെറ്റ് തുറന്ന് നല്കാനിരിക്കെയാണ്‌ ബിജെപി നേതാക്കൾക്കെതിരെ അതിക്രമം.ഒരു കാലത്ത് കാശ്മീർ പഢിറ്റുകളേ ഇല്ലാതാക്കിയ അതേ തന്ത്രം ഭീകര വദികൾ ഇപ്പോൾ ബിജെപി നേതാക്കൾക്കെതിരെ ചെയ്യുന്നു. ദേശീയതക്കും,ഇന്ത്യൻ നിയമ വ്യവസ്ഥക്കും വേണ്ടി കാശ്മീരിൽ വാദിക്കുന്ന ബി.ജെപി നേതാക്കളേ ഇത് ചെറുതായൊന്നുമല്ല അസ്വസ്ഥരാക്കിയത്.പ്രാദേശിക നേതാക്കളേയാണ്‌ ഭീകരന്മാർ വധിക്കുന്നത്.ഇത് എങ്ങിനെ നേരിടണം എന്ന് ഇപ്പോൾ പാർട്ടി ആലോചിച്ചിട്ടില്ല.ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ലഘൂകരിച്ചു വരുന്നതിനിടെയാണ് ബിജെപി നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ വര്‍ധിക്കുന്നത്.

ഇതിന്റെ മറുവശം എന്നത് നടപടികൾ ഒരു വൻ ഏറ്റുമുട്ടലിലേക്ക് പോകാൻ സാധ്യതയുണ്ട്.മയമില്ലാത്ത നിലപാടുകൾ ഉണ്ടായേക്കാം.ബിജെപി നേതാക്കളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.എന്നാൽ ഇത്തരത്തിൽ നേതാക്കളേ മാറ്റിയാൽ അടുത്ത ഘട്ടം അവരുടെ ബന്ധുക്കളേ എന്തു ചെയ്യും.പ്രവർത്തകരെ എന്തു ചെയ്യും.

ഫയൽ ചിത്രം

എല്ലാം വിഷയം ഗൗരവം ആണ്‌.പാക്കിസ്ഥാനിൽ നിന്നും ഈ നീക്കത്തിനു വൻ പിന്തുണയും ലഭിക്കുന്നു.പാക്ക് ഭീകരർ ഇപ്പോൾ പയറ്റുന്ന തന്ത്രവും ബിജെപി യെ ലക്ഷ്യം വയ്ച്ചാണ്‌.ഞങ്ങൾ മാത്രം ഉള്ള കാശ്മീർ മതി എന്ന പ്രചാരണവും വിഘടന വാദികൾ നടത്തുന്നു

പ്രാദേശിക പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് നിലവില്‍ അക്രമികള്‍ ലക്ഷ്യമിട്ടിരിക്കുന്നത്.കൊല്ലപ്പെട്ടവരില്‍ ഒരു ജില്ലാ പ്രസിഡന്റും ഉള്‍പ്പെടുന്നു.ജൂലൈ എട്ടിന് ബന്ദിപോര ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വസീം ബാരിയാണ് ആദ്യം കൊല്ലപ്പെട്ടത്.അന്നുതന്നെ വസീം ബാരിയുടെ സഹോദരന്‍ ഉമര്‍ ശൈഖും പിതാവ് ബഷീര്‍ ശൈഖും അക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇവരും ബിജെപി പ്രവര്‍ത്തകരായിരുന്നു.ഓഗസ്റ്റ് നാലിന് ആരിഫ് അഹമ്മദ് എന്ന സൗത്ത് കശ്മീരിലുള്ള ബിജെപി പഞ്ചായത്ത് അംഗത്തിന് വെടിയേറ്റു. നിലവില്‍ അതീവ ഗുരതരാവസ്ഥയില്‍ തുടരുകയാണ് ഇയാള്‍.ഓഗസ്റ്റ് ആറിന് ബിജെപി നേതാവും സര്‍പഞ്ചുമായ സജ്ജാദ് ഖാണ്ഡെ കൊല്ലപ്പെട്ടു.ഓഗസ്റ്റ് ഒമ്പതിനാണ് ബിജെപി ഒബിസി മോര്‍ച്ച നേതാവായ അബ്ദുള്‍ ഹമീദ് നജര്‍ കൊല്ലപ്പെടുന്നത്.

മുമ്പ് കാശ്മീരിൽ നിന്നും തുടച്ച് മാറ്റിയ കാശ്മീരി പണ്ഡിറ്റുകൾകശ്മീരി ഹിന്ദുക്കളും വലിയ ശൈവ സരസ്വത് ബ്രാഹ്മണ സമൂഹത്തിന്റെ ഭാഗവുമാണ്.മുസ്ലീം സ്വാധീനം ഈ പ്രദേശത്ത് പ്രവേശിക്കുന്നതിനുമുമ്പ് കശ്മീർ പണ്ഡിറ്റുകൾ യഥാർത്ഥത്തിൽ കശ്മീർ താഴ്‌വരയിലായിരുന്നു താമസിച്ചിരുന്നത്. ഇന്ന് ആഭാഗങ്ങൾ എല്ലാം മുസ്ളീം ആധിപത്യത്തിലായി.1950 ലെ ഭൂപരിഷ്കരണത്തിന്റെ ഫലമായി അവരിൽ 20 ശതമാനം പേർ താഴ്വര വിട്ടു,തീവ്ര ഇസ്ലാമിസ്റ്റുകളുടെയും തീവ്രവാദികളുടെയും പീഡനങ്ങളെയും ഭീഷണികളെയുംത്തുടർന്ന് തീവ്രവാദം പൊട്ടിപ്പുറപ്പെട്ട സമയത്ത് പഢിറ്റുകൾ കൂട്ടമായി കൊലപ്പെടുകയോ നാടു വിടുകയോ ചെയ്തു.

എല്ലാം വിട്ട് ജീവനും കൊണ്ടോടുകയായിരുന്നു അവർ.കശ്മീർ പണ്ഡിറ്റുകൾ കാഫിറാണെന്നും പുരുഷന്മാർക്ക് കശ്മീർ വിടുകയോ ഇസ്ലാം മതം സ്വീകരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്യണമെന്ന് പ്രഖ്യാപനങ്ങൾ ഇറക്കിയിരുന്നു.ഇതിൽ ആദ്യത്തേത് തിരഞ്ഞെടുത്തവരോട് അവരുടെ സ്ത്രീകളെ ഉപേക്ഷിക്കാൻ പറഞ്ഞു. മതപരിവർത്തനത്തിനോ കൊലപാതകത്തിനോ ആസൂത്രിതമായി ലക്ഷ്യമിടുന്നതിനായി പണ്ഡിറ്റ് വീടുകൾ തിരിച്ചറിയാൻ കശ്മീർ മുസ്‌ലിംകൾക്ക് നിർദ്ദേശം നൽകി.

നിരവധി എഴുത്തുകാരുടെ അഭിപ്രായത്തിൽ, 1990 കളിൽ മൊത്തം കാശ്മീരി പണ്ഡിറ്റ് ജനസംഖ്യയുടെ ഏകദേശം 100,000 പേർ താഴ്വരയിൽ നിന്ന് കാണാതായി.മുതൽ മൊത്തം 200,000 പണ്ഡിറ്റ് ജനസംഖ്യയിൽ 190,000 വരെ എങ്ങിനെയോ ഇല്ലാതാവുകയായിരുന്നു.കശ്മീരി പണ്ഡിറ്റുകളിൽ പലരും അഭയാർഥിക്യാമ്പുകളിൽ മോശം അവസ്ഥയിലാണ് കഴിഞ്ഞതും.എന്തായാലും ആ വിഭാഗം ചിതറി പോവുകയായിരുന്നു

Karma News Editorial

Recent Posts

ഇന്ത്യൻ പീനൽ കോഡ് ഇനി ഇല്ല, ജൂലൈ 1 മുതൽ ഭാരതീയ ന്യായ സംഹിത

ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…

8 mins ago

ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ കാർ അപകടത്തിൽപ്പെട്ടു, 3 പേർക്ക് പരിക്ക്

യൂട്യൂബ് വ്‌ലോഗേഴ്‌സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…

24 mins ago

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

52 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

1 hour ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

1 hour ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

2 hours ago