national

പാക്കിസ്ഥാൻ പതാക പാറിച്ച കാശ്മീർ മുസ്ലീം ലീഗിനെ നിരോധിച്ചു, സ്വത്തുക്കൾ കണ്ടുകെട്ടി നേതാക്കളേ യുഎപിഎ ഉപയോഗിച്ച് അറസ്റ്റ് ചെയ്യും

രാജ്യത്ത് വീണ്ടും ഒരു മുസ്ളീം സംഘടനയെ കൂടി നിരോധിച്ചു.മുസ്ലിം ലീഗ് ജമ്മുകശ്മീർ എന്ന സംഘടനയ്ക്കാണ്‌ നിരോധനം. യു എ പി എ ചുമത്തി ഇതിന്റെ പ്രവർത്തകരെയും നേതാക്കളേയും ചോദ്യം ചെയ്യും.കാശ്മീരിൽ പാക്കിസ്ഥാൻ പതാകയാണ്‌ ഈ സംഘടനാ നേതാക്കൾ ഉയർത്തിയിരുന്നത്.ആഭ്യന്തരമന്ത്രി അമിത് ഷായാണ് അറിയിച്ചത്.യുഎപിഎ നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മുകശ്മീർ (മസ്‌റത്ത് ആലം വിഭാഗം) എന്ന സംഘടനയെ ആണ്‌ നിരോധിച്ചിരിക്കുന്നത്.നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം മുസ്ലിം ലീഗ് ജമ്മുകശ്മീർ ഇനി ഭീകര സംഘറ്റനയും നിരോധിത സംഘടനയും ആയിരിക്കും.

പോപ്പുലർ ഫ്രണ്ടിനേയും കൂട്ടാളികളേയും നിരോധിച്ച ശേഷം വീണ്ടും കേന്ദ്ര സർക്കാരിന്റെ നിരോധന ഉത്തരവ് മറ്റൊരു സംഘടനക്ക് എതിരേ കൂടി ഉയരുകയാണ്‌. ദില്ലിയിൽ നിന്നും ഇതുമായി ബന്ധപ്പെട്ട് കുറച്ച് മുമ്പാണ്‌ പ്രഖ്യാപനം വന്നത്.ജമ്മു കശ്മീരിൽ ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ സംഘടനയും അംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.“മുസ്ലിം ലീഗ് ജമ്മു കശ്മീർ (മസറത്ത് ആലം ​​വിഭാഗം)/എംഎൽജെകെ-എംഎയെ യുഎപിഎ പ്രകാരം നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിച്ചു എന്ന് എക്സ് പ്ളാറ്റ്ഫോമിലും അമിത്ഷാ കുറിച്ചു.രാജ്യത്തിനെതിരെ ഉയരുന്ന കരങ്ങൾ ഇല്ലാതാക്കും എന്ന് വീണ്ടും മുന്നറിയിപ്പ് ആകുകയാണ്‌ ഈ നിരോധനം.

നിരോധിച്ച് ജമ്മു കാശ്മീർ ലീഗ് എന്ന മുസ്ളീം തീവ്രവാദ സംഘടനക്കെതിരായ കണ്ടെത്തലുകൾ ഇങ്ങിനെ.. ഈ സംഘടനയും അതിലെ അംഗങ്ങളും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ജമ്മു കശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിച്ചു. ഇതിനായി ജമ്മു കാശ്മീരിലെ ജനങ്ങളേ സ്വാധീനിച്ചു. യുവാക്കളിൽ പ്രചരണം നറ്റത്തുകയും സായുധ സംഘം ഉണ്ടാക്കി സൈന്യത്തിനും പോലീസിനും എതിരെ പ്രവർത്തിച്ചു. കലാപം ഉണ്ടാക്കി.ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.നമ്മുടെ രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും എതിരായി പ്രവർത്തിക്കുന്ന ആരെയും ഒഴിവാക്കില്ലെന്നും നിയമത്തിന്റെ മുഴുവൻ ക്രോധം നേരിടേണ്ടിവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ സന്ദേശം ഉച്ചത്തിലുള്ളതും വ്യക്തവുമാണ് എന്ന് അമിത് ഷാ പറഞ്ഞു

മസറത്ത് ആലം എന്ന കൊടും ക്രിമിനൽ ആണ്‌ മുസ്ളീം ലീഗ് ജമ്മു കാശ്മീരിന്റെ തലവൻ. 2010ൽ താഴ്‌വരയിൽ നടന്ന ഇന്ത്യാ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖ്യ സംഘാടകരിൽ ഒരാളായിരുന്നു ആലം.മസരത്ത് ആലം ​​ഇപ്പോൾ ജയിലിലാണ്, ഏകദേശം 13 വർഷമായി തടങ്കലിൽ കഴിയുകയാണ്. പിന്നീട് അദ്ദേഹത്തെയും മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തു, എന്നാൽ പിന്നീട് 2015 ൽ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ വിട്ടയച്ചു.

ഇത് താഴ്‌വരയിൽ പിഡിപി-ബിജെപി സഖ്യം തമ്മിലുള്ള സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു.അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനിയുടെ പിൻഗാമിയും നിലവിലെ ഹുറിയത്ത് കോൺഫറൻസ് ചെയർമാനുമായ മസറത്ത് ആലത്തിന്റെ നേതൃത്വത്തിൽ, മുസ്ലീം ലീഗ് ജമ്മു കശ്മീർ ഒരു വിഘടനവാദ സംഘടനയാണ്. അന്തരിച്ച സയ്യിദ് അലി ഷാ ഗീലാനി രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്ന് അദ്ദേഹത്തെ വിട്ടയച്ചെങ്കിലും, അദ്ദേഹം സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പാക് പതാകകൾ വീശിയതിനെ തുടർന്ന് ആലമിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ജയിലിൽ ആക്കുകയായിരുന്നു.2016 ൽ ചിലരെ കണ്ടതിന് ശേഷം ആലം ജയിലിൽ നിന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.എം‌എൽ‌ജെ‌കെ-എം‌എയ്‌ക്ക് യു‌എ‌പി‌എ ചുമത്തിയതോടെ, യു‌എ‌പി‌എ നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കും പിഴകൾക്കും സംഘടന വിധേയമാകും. അതിന്റെ പ്രവർത്തനങ്ങളുടെ നിരോധനം, സ്വത്ത് കണ്ടുകെട്ടൽ, അംഗങ്ങൾക്കുള്ള ക്രിമിനൽ പിഴകൾ എന്നിവ എല്ലാം നടപ്പാക്കും

ഇന്ത്യയുടെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവർത്തിക്കുന്നവർക്ക്‌ മാപ്പ് നൽകില്ലെന്നും അമിത് ഷാ പറഞ്ഞു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവർത്തിക്കുന്നവർക്ക്‌ മാപ്പ് നൽകില്ലെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ നേരിടേണ്ടിവരുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാറിന്റെ സന്ദേശം ഉറച്ചതും വ്യക്തവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ വിരുദ്ധ, പാകിസ്താൻ അനുകൂല പ്രചരണത്തിന്റെ പേരിലാണ് ഈ സംഘടന അറിയപ്പെടുന്നതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പാകിസ്താനിൽ നിന്നും അനുകൂല സംഘടനകളിൽ നിന്നുമടക്കം നേതാക്കൾ പണം പിരിക്കുന്നുണ്ട്. ഇവർ വിഘടന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും രാജ്യത്തിന്റെ ഭരണഘടന അധികാരികളോട് തികഞ്ഞ അനാദരവ് കാണിച്ചിരുന്നതായും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

Karma News Network

Recent Posts

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

1 min ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

27 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

59 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

2 hours ago