ആലപ്പുഴ: ആലപ്പുഴയില്‍ പാകിസ്ഥാന് അനുകൂല പ്രചാരണം നടത്തിയ കശ്മീര്‍ സ്വദേശി അറസ്റ്റില്‍. കശ്മീര്‍ കുപ് വാര സ്വദേശി ഷാ എന്ന മുഹമ്മദ് ജാഫറാണ് അറസ്റ്റിലായത്. സ്വതന്ത്ര കശ്മീരിനായുള്ള പോസ്റ്റുകളും ഇന്ത്യന്‍ സൈന്യത്തെ അധിക്ഷേപിക്കുന്ന ദൃശ്യങ്ങളും ഇമ്രാന് ഖാന് ആശംസകള്‍ നല്കുന്ന ചിത്രങ്ങളും വ്യാപകമായി ജാഫര്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ ഇന്റലിജന്‍സിനെ വിവരം അറിയിച്ചതിന് പിന്നാലെ ആണ് മുഹമ്മ പോലിസ് ജാഫറിനെ കസ്റ്റഡിയിലെടുത്തത്. കേന്ദ്ര ഇന്റലിജന്‍സ് അടക്കം ജാഫറിനെ ചോദ്യം ചെയ്തു. ജാഫറിന്റെ ഫോണുകളും മറ്റും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേന്ദ്ര ഇന്റലിജന്‍സ് നിര്‍ദേശ പ്രകാരമാണ് ഇയാളെ പോലീസ് പിടികൂടിയത്. പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷമായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുകയാണ്.
ആലപ്പുഴ മുഹമ്മയിലെ ഒരു റിസോര്‍ട്ടില്‍ സുരക്ഷാ ജീവനക്കാരനായി ജോലി നോക്കുകയായിരുന്നു.പിടിയിലായ ഷാ. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇയാള്‍ നിരന്തരം പാകിസ്ഥാന് അനുകൂല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ഇയാള്‍ ജോലി തേടി കേരളത്തില്‍ എത്തിയതടക്കം പശ്ചാത്തലം അന്വേഷണ സംഘം പരിശോധിക്കുകയാണ്.
കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…
സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…
തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…
സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…