topnews

ബ്രേക്ക് ഉൾപ്പെടെ ഉള്ള തകരാറ് പരിഹരിക്കാതെ സർവീസ് , വിദ്യാര്‍ത്ഥിനിയുടെ മരണം വിരൾചൂണ്ടുന്നത് കെഎസ്ആർടിസി അധികാരികളുടെ അനാസ്ഥ

തിരുവനതപുരം :  കാട്ടാക്കടയിൽ അമിത വേഗതയിൽ എത്തിയ ബസ് ഇടിച്ച് വിദ്യാർഥി മരിച്ച സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ് , കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ബസ് കാത്തുനിന്ന കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഫസ്റ്റ് ഇയർ കൊമേഴ്സ് വിദ്യാർത്ഥി നെയ്യാറ്റിൻകര പെരുമ്പഴുതൂർ കിഴക്കേ വട്ടവിള പുത്തൻവീട്ടിൽ ബിജുവിന്റെ മകൾ അബന്യ (18) ആണ് കെഎസ്ആർടിസി ബസ് ഇടിച്ചു മരണപ്പെട്ടത്. ബസ് ഇടിച്ചിട്ട ശേഷം കെട്ടിടത്തിൻ്റെ തൂണിൽ ഇടിച്ചു നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. ഡ്രൈവർ രാമചന്ദ്രൻ നായർ ഇറങ്ങി ഓടി. സ്റ്റോപ്പിലേക്ക് ബസ് അമിത വേഗത്തിൽ എത്തുകയായിരുന്നു. 4.30 തോടെയാണ് സംഭവം. ഡ്രൈവർ ഭക്ഷണം കഴിച്ച് ശേഷം ഗ്യാരേജ് സമീപം ഒതുക്കിയിട്ടിരുന്ന ബസ് എടുത്ത് സ്റ്റാൻ്റിൽ പിടിക്കുകയായിരുന്നു.

ഇതിനിടെ നിയന്ത്രണം തെറ്റി പൊൺ കുട്ടിയെ ഇടിച്ച് കെട്ടിടത്തിൻ്റെ തൂണിൽ ഇടിച്ചു നിന്നു. ഇതിനിടയിലായ കുട്ടിയെ ബസ് പിന്നിലേക്ക് മാറ്റി പുറത്തെടുത്ത് മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിന് ശേഷം ഡ്രൈവർ ഇറണിയോടി ഡിപ്പോ ഓഫീസിൽ കയറി ഒളിച്ചു. തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ കെ.എസ് ആർ ടി സി ഡിപ്പോ ഉപരോധിച്ചു. ഇതേ തുടർന്ന് ഡിപ്പേയിൽ നിന്നും ഒരു സർവ്വീസും നടന്നില്ല. തുടർന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്യാം എന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ചു.

എന്നാൽ സംഭവം നടന്ന് പോലീസ് ഒരു നടപടിയും എടുത്തില്ലന്ന് ആരോപണം ഉണ്ട്. അതെ സമയം ഈ ഡ്രൈവർ കഴിഞ്ഞ മാസം ഡിപ്പോയിൽ വച്ച് ഒരു വയോധികയെ ഇടിച്ചു എന്ന വിവരങ്ങളും പുറത്തു വരുന്നു.വൃദ്ധ ഇപ്പോഴും ചിത്സയിലാണ്. ഇതിനു പിന്നാലെയാണ് മറ്റൊരു അപകടവും മരണവും ഒക്കെ നടന്നിരിക്കുന്നത്. അതേസമയം ഇത്തരം സംഭവങ്ങൾ കുറച്ചൊന്നും അല്ല ksrtc ബസുകളിൽ നടക്കുന്നത്. മുന്പും ഇത്തരം അപകടം നടന്നിരുന്നു, അന്നും കാരണം ഒന്ന് മാത്രമാണ് കേടായ ksrtc ബസുകള്‍ക്ക് ഇപ്പോഴും അറ്റകുറ്റപ്പണി നടത്തുന്നില്ല.

കേടായിട്ടും ആളെ കയറ്റി സർവീസ് നടത്തി റെക്കോർഡ് വരുമാനം ഉണ്ടാക്കാൻ നിരത്തിലിറക്കി ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണ് കെഎസ്ആർടിസി.,ഇതിനു മുൻപ് കേടായ ബസുകള്‍ അറ്റകുറ്റപ്പണി നടത്താതെ സർവീസ് നടത്താൻ നിരത്തിലിറക്കി ജനങ്ങളെ ഇടിച്ചുകൊല്ലാൻ ശ്രമിക്കുകയാണ് കെഎസ്ആർടിസി,ഇപ്പോഴിതാ തിരുവന്തപുരം കടക്കടയിൽ കെഎസ്ആർടിസി ബസിന് മുന്നിലൂടെ യാത്ര ചെയ്താ കാറിനെ ബ്രേക്കില്ലാതെ എത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചു തെറിപ്പിച്ചതു 25 മീറ്ററിലധികം ദൂരം, ജനത്തിരക്കില്ലാത്ത സമയം ആയതിനാൽ ഒഴിവായത് വൻ ദുരന്തം .,തിരുവനന്തപുരം: കാട്ടാക്കട ഡിപ്പോയിലെ ബ്രേക്കില്ലാത്ത ബസാണ് ശനിയാഴ്ച ഉച്ചക്ക് ഒന്നര മണിയോടെ കാട്ടാക്കട ബാലരാമപുരം റോഡിൽ ജയവിനായക തീയ്യറ്ററിന് സമീപം അപകടം ഉണ്ടാക്കിയത് .

കാട്ടാക്കട ഡിപ്പോയിൽ നിന്നും വിഴിഞ്ഞത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അതേദിശയിൽ മുന്നിലൂടെ പോകുന്ന സ്വിഫ്റ്റ് ഡിസയർ കാറിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ 25 മീറ്ററിൽ അധികം നിയന്ത്രണം തെറ്റി തെന്നി മാറി സമീപ പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഈ സമയം ഇതുവഴി കാൽ നട യാത്രക്കാർ ഇല്ലാതിരുന്നത് മറ്റു അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.പൂവച്ചൽ സ്വദേശിയായ ജയശേഖരൻ ഓടിച്ചിരുന്ന കാറിൻ്റെ പിന്നാലെയെത്തിയ കാറിനെ മറികടക്കുന്നതിനിടെ എതിരെ വാഹനം വരികയും ബസിൻ്റെ വേഗത കുറക്കാനായി ശ്രമിക്കുന്നതിനിടെ ഇത് സാധിക്കാതെ കാറിൻ്റെ പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇരു വാഹനങ്ങളും വേഗത കുറവായതിനാലാണ് കൂടുതൽ അനിഷ്ട സംഭവം ഉണ്ടാകാത്തത്. കാറിന്റെ മുന്നിലും പിന്നിലും കാര്യമായ തകരാർ സംഭവിച്ചു. അതേസമയം കാർ ഓടിച്ചിരുന്ന ജയശേഖരൻ അത്ഭുതകരമായി പരിക്കുകളൊന്നുമില്ലാതെ രക്ഷപെടുകയായിരുന്നു.അതേസമയം കെഎസ്ആർടിസി ഡിപ്പോയിൽ നിരവധി ബസുകൾ ഇത്തരത്തിലെ തകരാറുകൾ പരിഹരിക്കാതെയാണ് നിരത്തിലൂടെ ഓടുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ബസുകൾ അപകടത്തിൽ പെടുകയും തലനാരിഴക്ക്. രക്ഷപെട്ട സംഭവങ്ങളും ഉണ്ടായി. എന്തുസംഭവിച്ചുവെന്ന് ഓടികൂടുന്നവരോട് ബ്രേക്ക് ചവുട്ടിയിട്ട്. കിട്ടുന്നില്ല എന്നാണ് ഈ സംഭവങ്ങളിൽ പെട്ട ഡ്രൈവർമാർ പറയുന്നത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.ഇത് ശരിവെക്കുന്നതാണ് ശനിയാഴ്ച ഉണ്ടായ സംഭവവും. അപ്രതീക്ഷിത സംഭവങ്ങളിൽ ബ്രേക്ക് ചെയ്യുമ്പോൾ സ്വാഭാവികമായും ടയർ റോഡിൽ ഉരഞ്ഞു പ്രധാനമായും പുറകിലത്തെ ടയറുകളുടെ പാട് ഉണ്ടാകും. എന്നാൽ ഇവിടെ ഒരു ടയറിൻ്റെ പാട് മാത്രമാണ് ഉണ്ടായത് എന്നും ദൃക്സാക്ഷി ചൂണ്ടി കാണിച്ചു.

ഇത് കൂടാതെ ടയർ കിട്ടാനില്ല എന്ന് കാലഹരണപ്പെട്ട ടയറുകൾ മാറ്റി ഇട്ടാണ് ഭൂരിഭാഗം ബസുകളും നിരത്തിൽ ഉള്ളത്. ബസുകളുടെ ബ്രേക്ക് ഉൾപ്പെടെ തകരാറ് പരിഹരിക്കാനും കാട്ടാക്കട ഡിപ്പോ അതികൃതർ നടപടി സ്വീകരിക്കുന്നില്ല.ഇത്  വലിയ അപകടങ്ങളിലേക്ക് ആകും പോകുന്നത്. അടിയന്തിരമായി മോട്ടോർ വാഹന വകുപ്പ് ഉൾപ്പടെ ഡിപ്പോയിലെ ബസുകളുടെ കാര്യക്ഷമത പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു. കാട്ടാക്കടയിൽ അപകടത്തിൽപ്പെട്ട വാഹനം ക്രെയിൻ ഉപയോഗിച്ച് വാർക്ഷോപിലേക്ക് മാറ്റി.ബസിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിടുകയിരുന്നു.

karma News Network

Recent Posts

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

16 mins ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

48 mins ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

1 hour ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

2 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

2 hours ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

2 hours ago