കവരത്തി: രാജ്യദ്രോഹ കേസില്‍ പ്രതിയായ സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നു. അഭിഭാഷകനോടൊപ്പമാണ് ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. കവരത്തി പോലീസ് ഹെഡ്ക്വര്ട്ടേഴ്സില് വെച്ചാണ് ചോദ്യം ചെയ്യല്‍. കേസില്‍ അറസ്റ്റ് ചെയ്താല്‍ ഐഷക്ക് ഇടക്കാല ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും നല്‍കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചു. തന്റെ പ്രസ്താവനയിലൂടെ ഐഷ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയതാണെന്നും ആയതിനാല്‍ ഐഷയ്ക്കെതിരെ ചുമത്തപ്പെട്ട രാജ്യദ്രോഹക്കേസ് പിന്‍വലിക്കണമെന്നുമാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആവശ്യം. ഐഷയ്ക്ക് ആവശ്യമായ നിയമസഹായങ്ങളും വാഗ്ദാനം ചെയ്യുന്നുവെന്നും സംഘടന അറിയിച്ചു.
പോലീസിന്റെ നിര്‍ദേശ പ്രകാരം നിയമ നടപടികള്‍ക്ക് വിധേയയാകുമെന്നും പൊലീസിന് മുന്നിലെത്താന്‍ ഭയമില്ലെന്നും ഐഷ ഇന്നലെ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴത്തെ നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ലെന്നും അവര്‍ ചെയ്യുന്നത് അവരുടെ ജോലി മാത്രമാണെന്നും ഐഷ ചൂണ്ടിക്കാട്ടി. അതേസമയം, തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്കാണെന്നും തന്റെ നാക്കുപിഴയെ അവര്‍ ആയുധമാക്കുകയായിരുന്നു എന്നും ഐഷ പറഞ്ഞു. രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഐഷ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…