entertainment

കാവ്യയുടെ വിജയത്തിനു പിന്നിൽ വലിയൊരു പങ്ക് ശ്രീജ രവിക്കും ഉണ്ട്, കുറിപ്പ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

കാവ്യക്ക് സിനിമയിൽ ശബ്ദം നൽകുന്ന ശ്രീജയെ കുറിച്ച് കാവ്യയുടെ ആരാധകർ പങ്കിട്ട ഒരു പോസ്റ്റാണ് ഏറെ വൈറലായി മാറുന്നത്. വാക്കുകൾ, ഒരു കഥാപാത്രം പൂർണ്ണ വിജയം നേടുന്നത് അഭിനയത്തിനൊപ്പം ഡബ്ബിങ് കൂടെ മികവുറ്റ് നിൽകുമ്പോഴാണ്. കുറച്ചു വേറിട്ട ശബ്ദശൈലി ആയതുകൊണ്ട്തന്നെ കാവ്യ അഭിനയിച്ച കഥാപാത്രങ്ങളിൽ 95% ഡബ്ബ് ചെയ്തത് ശ്രീജ രവിയാണ്. മലയാളത്തിലെ ഏറ്റവും മികച്ചതും ഒപ്പം സീനിയറുമായിട്ടുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളിൽ ഒരാളാണ് അവർ. അവരുടെ ശബ്ദത്തിലെ ലാളിത്യവും കുസൃതിയും നിഷ്കളങ്കതയുമെല്ലാം കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കു കൂടുതൽ മിഴിവേകി.

എന്തിനധികം, ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന സിനിമയിലെ കാവ്യയുടെ ഊമയായിട്ടുള്ള കഥാപാത്രത്തിനു പോലും ശ്രീജയുടെ ശബ്ദത്തിന്റെ സഹായം ഉണ്ടായിരുന്നു. മറ്റു ചില ഡബ്ബിങ് ആർട്ടിസ്റ്റുകളും കാവ്യ അവതരിപ്പിച്ച കഥാപാത്രങ്ങൾക്കു ശബ്ദം കൊടുത്തിട്ടുണ്ടെങ്കിലും ശ്രീജയുടെ ശബ്ദത്തിനോളം കാവ്യയ്ക്ക് യോജിക്കുന്ന ശബ്ദം വേറെയില്ല. ചന്ദ്രനുദിക്കുന്ന ദിക്കിൽ, മീശമാധവൻ, അനന്തഭദ്രം, ക്ലാസ്സ്‌മേറ്റ്സ്… തുടങ്ങിയ സിനിമകൾ അതിനു ഉദാഹരണം.

എപ്പോഴും മറ്റൊരാൾ ഡബ്ബ് ചെയ്തു കൊടുക്കേണ്ടി വരുന്നത് ഒരിക്കലും ഒരു അഭിനേതാവിന്റെ പരാജയമല്ല. മലയാളത്തിലെ പല പ്രമുഖ താരങ്ങളും, പ്രത്യേകിച്ച് നടിമാരും, ഇങ്ങനെ തന്നെയാണ് സിനിമയിൽ തുടർന്നത്. സ്വന്തമായി ഡബ്ബ് ചെയ്ത കഥാപാത്രം മാത്രമേ അവാർഡിന് പരിഗണിക്കൂ എന്നൊരു അലിഖിത നിയമം പണ്ട് ഉണ്ടായിരുന്നു. കുറച്ചു വർഷങ്ങളായിട്ട് അതിനും ഒരു മാറ്റം വന്നിട്ടുണ്ട്. ശബ്ദവും അഭിനയവും രണ്ടായിട്ടല്ല പകരം ഒന്നായിട്ടു തന്നെ കാണണം. അതുകൊണ്ട് തന്നെ കാവ്യ മാധവൻ എന്ന അഭിനേത്രിയുടെ വിജയത്തിൽ ചെറുതല്ലാത്ത ഒരു പങ്കു, വളരെയധികം സ്നേഹത്തോടെ ഞങ്ങൾ കാവ്യാമാധവൻ ഗേൾസ് ഫാൻസ്‌, ശ്രീജ രവിക്കും നൽകുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Karma News Network

Recent Posts

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

2 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

24 mins ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

38 mins ago

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

53 mins ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

54 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

1 hour ago