entertainment

ഞാനല്ലേ നിന്റെ ആദ്യ നായകന്‍ എന്തിനാണ് ദിലീപിന്റെ പേര് പറയുന്നതെന്ന് ചോദിച്ച് മമ്മൂട്ടി ഒരിക്കൽ ദേഷ്യപ്പെട്ടിട്ടുണ്ട്

മലയാളികളുടെ പ്രിയപ്പെട്ട നടി കാവ്യാ മാധവന് ഇന്ന് 37-ാം പിറന്നാള്‍. 1984 സെപ്റ്റംബര്‍ 19ന് ആയിരുന്നു കാവ്യ ജനിച്ചത്. ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി തിളങ്ങി. പലപ്പോഴും വിവാദങ്ങളിലും നിറഞ്ഞ് നിന്ന നടിയാണ് കാവ്യ. കാര്‍കോട് നീലേശ്വരമാണ് കാവ്യയുടെ സ്വദേശം. ദിലീപുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. എങ്കിലും താരത്തിന് നിരവധി ആരാധകരാണുള്ളത്. ഇപ്പോള്‍ തങ്ങളുടെ പ്രിയ നടിയുടെ പിറന്നാള്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

അഭിമുഖങ്ങളിലെല്ലാം തന്റെ ആദ്യ നായകന്‍ ദിലീപ് ആണെന്ന് കാവ്യ പറയാറുണ്ട്. എന്നാല്‍, ദിലീപ് ആണ് തന്റെ ആദ്യ നായകന്‍ എന്ന് കാവ്യ പറയുമ്പോള്‍ മമ്മൂട്ടിക്ക് അത് അത്രയ്ക്ക് പിടിക്കുന്നില്ല. ‘നീ എന്താ ദിലീപ് ആണ് ആദ്യ നായകന്‍ എന്ന് പറയുന്നത്?’ എന്ന ചോദ്യമാണ് മമ്മൂട്ടി കാവ്യയോട് ചോദിക്കുന്നത്. അഴകിയ രാവണനിന്‍ തന്റെ നായികയായി അല്ലേ എത്തിയതെന്നും മമ്മൂട്ടി ചോദിക്കുന്നു. ഇനി ആരു ചോദിച്ചാലും മമ്മൂട്ടിയാണ് തന്റെ ആദ്യ നായകന്‍ എന്ന് പറയണമെന്നും കാവ്യയോട് തമാശരൂപേണ മമ്മൂട്ടി പറയാറുണ്ടd കാവ്യ തന്നെയാണ് ഈ അനുഭവം ഒരിക്കല്‍ പങ്കുവച്ചിട്ടുള്ളത്.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ 1991ലാണ് കാവ്യ മാധവന്‍ അഭിനയ രംഗത്ത് എത്തുന്നത്. ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ദിലീപിന്റെ നായികയായിട്ടായിരുന്നു അരങ്ങേറ്റം. പിന്നീട് ഡാര്‍ലിങ്, ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, സഹയാത്രികയ്ക്ക് സ്‌നേഹപൂര്‍വ്വം, രാക്ഷസരാജാവ്, ദോസ്ത്, ഒന്നാമന്‍, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍, മീശമാധവന്‍, തിളക്കം, സദാനന്ദന്റെ സമയം, മിഴിരണ്ടിലും, പുലിവാല്‍കല്ല്യാണം, പെരുമഴക്കാലം തുടങ്ങി ഏറ്റവും ഒടുവില്‍ പിന്നെയും എന്ന ചിത്രം വരെ കാവ്യ അഭിനയിച്ചു. പെരുമഴക്കാലം, ഗദ്ദാമ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ സംസ്ഥാന അവാര്‍ഡ് കാവ്യയയെ തേടിയെത്തി.

2009ല്‍ നിശാല്‍ ചന്ദ്രയുമായിട്ടായിരുന്നു കാവ്യയുടെ ആദ്യ വിവാഹം. ഈ ബന്ധം 2011ല്‍ അവസാനിച്ചു. 2016ല്‍ ദിലീപിനെ വിവാഹം ചെയ്തു. ദിലീപും നടി മഞ്ജു വാര്യരുമായുള്ള വിവാഹമോചനവും പിന്നീട് കാവ്യയുമായുള്ള വിവാഹവുമൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇവര്‍ക്ക് ഒരു മകളുമുണ്ട്. മഹാലക്ഷ്മി എന്നാണ് മകളുടെ പേര്. 2018 ഒക്ടോബര്‍ 19നായിരുന്നു മകള്‍ ജനിച്ചത്. ശേഷമുള്ള കാവ്യയുടെ മൂന്നാമത് പിറന്നാള്‍ ദിനമാണിന്ന്. ദിലീപ്-മഞ്ജു ബന്ധത്തിലെ മകളായ മീനാക്ഷിയും ഇവരോടൊപ്പമാണ്.

Karma News Network

Recent Posts

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

19 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

23 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

57 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

1 hour ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

1 hour ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

2 hours ago