entertainment

രണ്ടാം വിവാഹം കഴിക്കുന്നത് ഒരു തെറ്റാണോ അതെല്ലാം ഈശ്വരവിധിയല്ലേ, കാവ്യക്ക് പിന്തുണയുമായി സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്.

കഴിഞ്ഞദിവസം നടിയുടെ വീഡിയോ പുറത്തുവന്നിരുന്നു. തന്റെ നൃത്ത അധ്യാപകനെ കുറിച്ചും അദ്ദേഹം കാവ്യയുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചുമായിരുന്നു വീഡിയിയിൽ പറഞ്ഞത്. ഗുരുനാഥൻ ആനന്ദ് തനിക്ക് സഹോദര തുല്യനോ, പിതാവിനും, മാതാവിനും തുല്യ സ്ഥാനത്തു നിൽക്കുന്ന ആളാണ് എന്നും കാവ്യ പറയുകയുണ്ടായി. വീഡിയോ വൈറൽ ആയതോടെ ഇപ്പോൾ കാവ്യക്ക് നേരെ കടുത്ത സൈബർ അറ്റാക്കും നടക്കുന്നുണ്ട്. കാവ്യയെ പിന്തുണച്ചുകൊണ്ടും ആരാധകർ എത്തുന്നുണ്ട്.

മഞ്ജു തന്നെയാണ് ശരി, ഒരു കുടുംബം ഇല്ലാതാക്കിയ ആളാണ് നിങ്ങൾ, നിങ്ങൾ മറ്റുള്ളവരെ തളർത്തുന്നതിൽ മിടുക്കിയല്ലേ എന്നിങ്ങനെയാണ് വിമർശനങ്ങൾ. മുൻപ് സഹോദരനായി കണ്ടയാളെ ഇപ്പോൾ നിങ്ങൾ ഭർത്താവാക്കിയില്ലേ. കേസ് ഒതുക്കി തീർത്ത് വീണ്ടും സജീവം ആകാനുള്ള തയ്യാറെടുപ്പാണെന്ന് തോന്നുന്നു. എന്നാണ് ചിലർ പറയുന്നത്. നിങ്ങളുടെ വാക്കുകളും പ്രവർത്തിയും തമ്മിൽ വളരെ വ്യത്യാസമുണ്ട് . എന്തൊരു വിനയം എന്തൊരു കുലീനത എന്തൊരു അച്ചടക്കം.. എന്തൊരു അഭിനയം അവസ്ഥക്കനുസരിച്ചുള്ള അഭിനയം. കോൺഫിഡൻസും ധൈര്യവും ഉള്ള ആളല്ല പോലും. അത് നമ്മള് കണ്ടതാണല്ലോ

അതേസമയം കാവ്യയെ പിന്തുണച്ചുകൊണ്ടും ആരാധകർ എത്തുന്നുണ്ട്. ഈ ഭൂമിയിൽ ചേച്ചി മാത്രമല്ലല്ലോ രണ്ടാം വിവാഹം കഴിക്കുന്നത്. എത്രയോ പേർ രണ്ടാമത് കല്യാണം കഴിക്കുന്നില്ലേ എന്നിട്ട് ചേച്ചിക്ക് മാത്രം എന്താണ്. ഇങ്ങനെ ചേച്ചിയെ ചീത്ത വിളിക്കുന്നത് എന്തിനാണ്. ഞാൻ ചേച്ചിയുടെ ഒരു വലിയ ഫാൻ ആണ് ചെറുപ്പം മുതലേ ഞാൻ ചേച്ചിയുടെ സിനിമ കാണാറുണ്ട്. ഫോട്ടോസ് കളക്ട് ചെയ്യാറുണ്ട്. രണ്ടാം കല്യാണം കഴിക്കുന്നത് ഒരു തെറ്റാണോ അതെല്ലാം ഈശ്വരവിധിയല്ലേ ചേച്ചി കഴിയുന്നതും വീഡിയോസിൽ വരാതിരിക്കുന്നതാണ് നല്ലത്. ഇങ്ങനെ നെഗറ്റീവ് കമൻസ് കാണുമ്പോൾ ഞങ്ങൾക്ക് കൂടി വിഷമം ആകുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ

മലയാളികളുടെ പ്രിയപ്പെട്ട താരമായ കാവ്യാ മാധവൻ വിവാഹ ശേഷമാണ് സിനിമകളിൽ നിന്നും വിട്ട് നിൽക്കാൻ തുടങ്ങിയത്. 2016 ൽ പുറത്തിറങ്ങിയ പിന്നേയും എന്ന ചിത്രമാണ് കാവ്യയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപായിരുന്നു നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. അഭിനയിക്കുന്നതിനെക്കുറിച്ച് കാവ്യ തന്നെയാണ് തീരുമാനമെടുക്കേണ്ടതെന്നും തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നുമായിരുന്നു കാവ്യയുടെ തിരിച്ച് വരവിനെ കുറിച്ച് ചോദിച്ചപ്പോൾ നേരത്തെ ദിലീപ് പ്രതികരിച്ചത്.

ദിലീപുമായുളള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യ മാധവൻ. 2018 ഒക്ടോബർ 19ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു കാവ്യാ മാധവൻ കുഞ്ഞിന് ജന്മം നൽകിയത്. ദിലീപും കാവ്യ മാധവനും 2016 നവംബർ 25നായിരുന്നു വിവാഹിതരായത്.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

36 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

41 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

1 hour ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

2 hours ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago