entertainment

മഞ്ജു ചേച്ചി കുടുംബ ജീവിതത്തിൽ വിജയിച്ചു, അതാണ് അഭിനയം നിർത്തിയത്, കാവ്യയുടെ വാക്കുകൾ വീണ്ടും വൈറൽ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്.

ഏറ്റവും കൂടുതൽ വിവാദങ്ങളിലിടംപിടിച്ച താരദമ്പതികളായിരിക്കും കാവ്യാ മധവനും ദിലീപും. വിവാഹത്തിന് മുൻപ് തന്നെ ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്.

ഇപ്പോഴിത കാവ്യ മാധവൻ മഞ്ജു വാര്യരെ കുറിച്ചും അവരുടെ കുടുംബ ജീവിതത്തെ കുറിച്ചും വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കുകളാണ് വീണ്ടും വൈറലാവുന്നത്. ‘മഞ്ജു ചേച്ചി അന്ന് അഭിനയം നിർത്തിയത് കൊണ്ടാണ് ഇന്നും അവർ അഭിനയം നിർത്തിയിട്ടും നമ്മൾ മഞ്ജു ചേച്ചിയെ കുറിച്ച് ഓർക്കുന്നത്. ഏത് ഹീറോയിന്റെ ഇന്റർവ്യൂ വന്നാലും മഞ്ജു വാര്യർ എന്നൊരു വിഷയം ചോദ്യമായി വരുന്നതും.’

‘പിന്നീടും മഞ്ജു ചേച്ചി ഒരുപാട് കാലം അഭിനയിച്ചിരുന്നുവെങ്കിൽ ഈ ഒരു വില ചിലപ്പോൾ അന്ന് ഉണ്ടായിയെന്ന് വരില്ല. മഞ്ജു ചേച്ചിയെ നമുക്ക് കണ്ട് കൊതി തീരും മുമ്പ് ഏറ്റവും പീക്കിൽ നിൽക്കുന്ന ടൈമിലാണ് മഞ്ജു ചേച്ചി കല്യാണം കഴിഞ്ഞ് പോയത്. കുടുംബത്തിന് പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാണ് മഞ്ജു ചേച്ചി മാറിയത്.’

‘അവർ കുടുംബജീവിതത്തിൽ പരാജയപ്പെടുവൊന്നും ചെയ്തില്ലല്ലോ… അവർ അതിൽ വിജയിക്കു​കയല്ലേ ചെയ്തിട്ടുള്ളൂ’ എന്നാണ് കാവ്യ മാധവൻ പറയുന്നത്. വീഡിയോ വീണ്ടും വൈറലായതോടെ കമന്റ് മുഴുവൻ കാവ്യ മാധവനും ദിലീപിനും എതിരെയാണ്

Karma News Network

Recent Posts

മദ്യലഹരിയിൽ 15കാരനെ മർദിച്ച് പിതാവ്, രണ്ടാം ഭാര്യയും അകത്തായി

കോഴിക്കോട് : മദ്യലഹരിയിൽ പതിനഞ്ചുകാരനായ മകനെ മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്താണ് പിടിയിലായത്. സംഭവത്തിൽ ഇയാളുടെ…

14 mins ago

ക്രിസ്ത്യാനികളേ വയ്ച്ച് കേരളം ബിജെപി പിടിക്കും- ഇടത് വലത് മുന്നണികൾക്ക് വെള്ളാപ്പള്ളി നടേശന്റെ മുന്നറിയിപ്പ്

സുരേഷ് ഗോപിയെ ജയിപ്പിച്ചത് ക്രിസ്ത്യൻ വോട്ട് എന്ന് വെള്ളാപ്പള്ളി. കേരളത്തിൽ ഇടതും വലതും മുസ്ളീങ്ങളേ പ്രീണിപ്പിക്കുന്നു. ക്രിസ്ത്യാനികൾ തിരിഞ്ഞ് കുത്തി.…

23 mins ago

അരുന്ധതി റോയ്- സി.പി.എം ബന്ധം ചൈന ഫണ്ട് വാങ്ങിയ വഴികളും,ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ കണ്ടുപഠിക്കാൻ

കാശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് തീവ്രവാദ പ്രസംഗം നടത്തി എന്ന പേരിൽ യു എ പി എ ചുമത്തി കേസെടുക്കാൻ നിർദ്ദേശം…

46 mins ago

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു

കണ്ണൂർ തളിപ്പറമ്പിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 പേർക്ക് പരുക്കേറ്റു. ഇരു ബസുകളിലേയും നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ…

53 mins ago

പണം വാങ്ങി 12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം, വരനും പുരോഹിതനും അറസ്റ്റിൽ

12-കാരിയെ 72കാരന് വിവാഹം ചെയ്ത് നൽകാൻ ശ്രമം. പാകിസ്താനിലെ ചർസദ്ദ ടൗണിലാണ് സംഭവം. പെൺകുട്ടിയെ വിവാഹം ചെയ്യാനെത്തിയ 72-കാരനായ ഹബീബ്…

55 mins ago

KSRTC ബസിൽ ലൈംഗീകാതിക്രമം, കൈകാര്യം ചെയ്‌ത്‌ യുവതി

കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് അതിക്രമം…

1 hour ago