entertainment

ചേട്ടനായിരുന്നു ഒപ്പം നിന്നത്, കുറേ കാലത്തെ ആലോചനയ്ക്ക് ശേഷമുള്ള തീരുമാനം, കാവ്യയുടെ വാക്കുകള്‍ വൈറല്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ദിലീപുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് സജീവമല്ലെങ്കിലും കാവ്യയുടെ വിശേഷങ്ങള്‍ക്ക് നിരവധി ആരാധകരാണുള്ളത്. കാവ്യയുടേതായി പുറത്തെത്തുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ ലോകത്ത് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ മൂന്നു വയസ്സുകാരിയുടെ അമ്മ കൂടിയാണ് കാവ്യ. കാവ്യ നേരത്തെ തന്റെ ബിസിനസ് സംരംഭമായ ലക്ഷ്യയുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

ലക്ഷ്യ ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്സൈറ്റ് ലോഞ്ചിന്റെ ഭാഗമായിട്ടാണ് കാവ്യ മാധ്യമങ്ങളെ കണ്ടത്. നാത്തൂന്‍ റിയക്കും ചേട്ടന്‍ മിഥുനും ഒപ്പമായിരുന്നു കാവ്യ പ്രസ്മീറ്റിന് എത്തിയത്. വസ്ത്ര വ്യാപാര രംഗത്തായിരുന്നു കാവ്യയുടെ അച്ഛന് ജോലി അതുകൊണ്ടുതന്നെ വ്യാപാരം കാവ്യയുടെ രക്തത്തില്‍ തന്നെ അലിഞ്ഞതാണ്.

കാവ്യയുടെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ ആദ്യമായിട്ടാണ് എനിക്ക് വേണ്ടി എന്റെ ഒരു കാര്യം പറയാന്‍ വേണ്ടി ഒരു പ്രസ് മീറ്റ് വയ്ക്കുന്നത്. പലപ്പോഴും പ്രസ് മീറ്റിന്റെ ഭാഗമായി ഇരുന്നിട്ടുണ്ട്. സിനിമ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യണമെന്ന ദീര്‍ഘനാളത്തെ ചിന്തയാണ് ലക്ഷ്യ എന്ന ലക്ഷ്യത്തില്‍ എത്തിച്ചതും. അപ്പോള്‍ തന്റെ തീരുമാനത്തിന് ഒപ്പം ആയിരുന്നു കുടുംബം പ്രത്യേകിച്ചും ചേട്ടന്‍ മിഥുന്‍. ഒരു വര്‍ഷത്തോളം ഇതേ ആശയം മനസില്‍ കിടന്ന് ഏറ്റവും ഒടുവില്‍ തീരുമാനം എടുക്കുകയായിരുന്നു.- കാവ്യ പറയുന്നു.

സിനിമക്ക് ഒപ്പം എന്താ ചെയ്യുക, എന്നുള്ള ആലോചനക്ക് ഒടുവില്‍ ആണ് തീരുമാനം എടുക്കുന്നത്. ടെക്‌സ്‌റ്റൈല്‍സില്‍ ഒരു ബേസ് ഉണ്ടായിരുന്നു എങ്കിലും പൂര്‍ണ്ണമായും ഇറങ്ങാന്‍ ഉള്ള ഒരു തീരുമാനം ഉണ്ടായിരുന്നില്ല. എപ്പോഴും യാത്രയില്‍ ആയിരിക്കണം, ട്രെന്‍ഡിന്റെ പുറകെ പോകണം എന്നുള്ളത് ഒക്കെ ഒരു ബാധ്യത ആയി മാറുമോ എന്ന ടെന്‍ഷനും ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നു.

തന്റെ ചേട്ടന്‍ ഫാഷന്‍ ഡിസൈനറാണ്. ചേട്ടനാണ് ഒരു ഓണ്‍ലൈന്‍ സംരഭം തുടങ്ങിക്കൂടെ എന്ന ആശയം മുന്‍പോട്ട് വച്ചത്. ആദ്യകാലങ്ങളില്‍ തനിക്ക് ഒരു പേടി ഉണ്ടായിരുന്നു, എന്നാല്‍ പിന്നീട് വളരെ ഈസിയായി തോന്നി. തന്നെ അത് അട്രാക്റ്റ് ചെയ്തിട്ടുണ്ട് എങ്കില്‍ അത് തന്നെയാണ് നല്ല തീരുമാനം എന്ന് തോന്നി.

Karma News Network

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

4 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

37 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago