entertainment

നീലേശ്വരത്ത് ഏതോ ആളിന്റെ രണ്ട് മൂന്ന് മക്കളുടെ അമ്മയായി കഴിയേണ്ടതായിരുന്നു, കാവ്യയുടെ പഴയ അഭിമുഖം വൈറൽ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം നായികയായി തിളങ്ങി. ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് കാവ്യ. സോഷ്യൽ മീഡിയകളിലും നടി അധികം സജീവമല്ല. എന്നാൽ താരത്തിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാകാറുണ്ട്. ഇവരുടെ മകൾ മഹാലക്ഷ്മിക്കും ആരാധകരേറെയാണ്. അടുത്തിടെയാണ് താരം സോഷ്യൽ മീഡിയയിൽ ആക്ടീവായത്. ഇപ്പോളിതാ താരത്തിന്റെ പഴയ ഒരു അഭിമുഖമാണ് ചർച്ചയാവുന്നത്.

ഞാന്‍ അര്‍ഹിച്ചതിലും അധികം സിനിമ എനിക്ക് നല്‍കിയിട്ടുണ്ട് എന്നാണ് കാവ്യ മാധവന്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ‘ഒരു സിനിമ നടി ആയിരുന്നില്ലെങ്കില്‍ ഞാന്‍ ആരാകുമായിരുന്നു എന്ന ചോദ്യത്തിന് എന്റെ കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനൊന്നും ഇല്ല. നീലേശ്വരത്ത് ഏതെങ്കിലും പ്രാന്തപ്രദേശത്ത് ആരെയെങ്കിലും കല്യാണം കഴിച്ച് രണ്ട് മൂന്ന് മക്കളുടെ അമ്മയുമായി സുഖമായി ജീവിക്കുന്നുണ്ടായിരിക്കും. ഒരു സാധാരണ വീട്ടമ്മ മാത്രമായിരിക്കും ഞാന്‍’ എന്നാണ് കാവ്യ പറഞ്ഞത്.

‘ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ സിനിമ എന്ന ലോകത്ത് എത്തിയതിന് ശേഷം ദൈവം എനിക്ക് തന്നത് ഞാന്‍ അര്‍ഹിക്കുന്നതിലും അപ്പുറമുള്ള കാര്യങ്ങളാണ്. സിനിമയില്‍ എത്തിയതിന് ശേഷം ചിലര്‍ മലയാളം വിട്ട് മറ്റ് ഭാഷകളിലേക്ക് പോകും, ചിലര്‍ വിവാഹം കഴിഞ്ഞു പോകും, മറ്റു ചിലര്‍ എവിടെയാണെന്ന് പോലും അറിയില്ല. ഒരുപാടുപേര്‍ സിനിമയില്‍ എത്താന്‍ ആഗ്രഹിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് കിട്ടിയത് വലിയ ഭാഗ്യമല്ലേ. സിനിമയില്‍ വന്നു എന്ന് മാത്രമല്ല, ഇത്രയും കാലം നില്‍ക്കാന്‍ സാധിച്ചു, ഒരുപാടു പേരുടെ ഇഷ്ടവും അനുഗ്രഹവുമൊക്കെ നേടാന്‍ കഴിഞ്ഞു എന്നൊക്കെ പറയുന്നത് വലിയ ഭാഗ്യമാണ്’- എന്നാണ് കാവ്യ അന്ന് പറഞ്ഞത്.

Karma News Network

Recent Posts

11കാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 58 വർഷം തടവും ഒരു ലക്ഷം പിഴയും

പതിനൊന്നുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത പ്രതിയ്‌ക്ക് 58 വര്‍ഷം കഠിനതടവും, ഒരുലക്ഷം രൂപ പിഴയും . കന്യാകുമാരി മാര്‍ത്താണ്ഡം…

17 mins ago

കാറിൽ എസി ഓൺ ആക്കി വിശ്രമിച്ചു, യുവാവ് മരിച്ച നിലയിൽ

ആലപ്പുഴ : കാറിൽ എസി ഓൺ ആക്കി വിശ്രമിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ​ഹരിപ്പാട് ഊട്ടുപറമ്പ് സ്വദേശി…

21 mins ago

വീണ്ടും സ്വർണക്കടത്ത് സംഘത്തിന്റെ തട്ടിക്കൊണ്ട് പോകൽ , യുവാവിനെ മർദിച്ച് നടുറോഡിൽ ഉപേക്ഷിച്ചു

മലപ്പുറം : സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചു. സഹദ് എന്ന 30-കാരനെയാണ് വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയത്.…

55 mins ago

ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ഒരിക്കലും ചോദിക്കരുത്, അവതാരകയുടെ ചോദ്യത്തിന് ദേവനന്ദയുടെ മറുപടി

മാളികപ്പുറത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ബാലതാരമാണ് ദേവനന്ദ. ചിത്രത്തില്‍ കല്ലു എന്ന കഥാപാത്രത്തെയായിരുന്നു ദേവനന്ദ അവതരിപ്പിച്ചത്. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറില്‍…

1 hour ago

തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് തീപിടിച്ചു, എട്ട് മരണം, വിവരങ്ങൾ ഇങ്ങനെ

നൂഹ്: തീർത്ഥാടക സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ച് എട്ട് പേർ മരിച്ചു. ഹരിയാനയിലെ നൂഹിലാണ് സംഭവം. അപകടത്തിൽ 24…

1 hour ago

വീണ്ടും പനി മരണം, ചികിത്സയിലായിരുന്ന 10 വയസ്സുകാരി മരിച്ചു

ഇടുക്കി : പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ്…

2 hours ago