kerala

സര്‍ക്കാരിന്റെ ശമ്പളത്തുകയില്‍ പകുതിയും വാങ്ങുന്നത് അധ്യാപകർ, മുഴുവന്‍ ദിവസവും ജോലി ചെയ്യാന്‍ തയ്യാറാകണം കെ ബി ​ഗണേഷ്കുമാർ

കൊല്ലം: മാന്യമായി ശമ്പളം വാങ്ങുന്ന അധ്യാപകര്‍ മറ്റു വകുപ്പിലെ ജീവനക്കാരെ പോലെ മുഴുവന്‍ ദിവസവും ജോലി ചെയ്യാന്‍ തയ്യാറാകണം. സര്‍ക്കാരിന്റെ ശമ്പളത്തുകയില്‍ പകുതിയും വാങ്ങുന്നത് അധ്യാപകരാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘ഒന്നു മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയ ഒരു മണ്ടന്‍ ഇവിടെയുണ്ടായിരുന്നു. ആ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്’, ഗണേഷ് കുമാര്‍ പരിഹസിച്ചു.

രോഗിയെ ചികിത്സിക്കുന്നതിനായി കൈക്കൂലി വാങ്ങിയ ഡോക്ടര്‍ മൃഗത്തിനേക്കാളും കഷ്ടമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മുന്നിലിരിക്കുന്ന രോഗിയുടെ വേദന മനസിലാകാത്ത ഡോക്ടര്‍ മനുഷ്യനല്ല. മുന്നിലിരിക്കുന്ന രോഗി വേദനിക്കുന്നുവെന്ന് പറയുമ്പോള്‍ ആ വേദന തന്റെയാണെന്ന് കരുതി മരുന്ന് നല്‍കുകയാണ് ഡോക്ടര്‍ ചെയ്യേണ്ടത്. അങ്ങനെ മരുന്ന് നല്‍കാത്ത ഡോക്ടര്‍ മൃഗങ്ങളേക്കാള്‍ കഷ്ടമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു

Karma News Network

Recent Posts

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

5 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

16 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

34 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

50 mins ago

തൂണിൽ ചാരിനിന്ന വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, കെഎസ്‌ഇബിയുടെ വീഴ്ച

കോഴിക്കോട് : വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്‌ഇബിക്കെതിരെ ആരോപണവുമായി നാട്ടുകാർ. പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ്…

1 hour ago

ചിറാപുഞ്ചിയിലെ വെള്ളച്ചാട്ടത്തിൽ മലയാളി സൈനികന് ദാരുണാന്ത്യം

മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ…

1 hour ago