national

കെസി വേണുഗോപാല്‍ നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാർത്ഥിയായി കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക്

കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാർത്ഥിയായി കെസി വേണുഗോപാല്‍ മത്സരിക്കും. മുതിര്‍ന്ന നേതാക്കളായ കെസി വേണുഗോപാല്‍, ദിഗ്വിജയ സിംഗ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരാണ് കോണ്‍ഗ്രസിന്റെ ഉന്നത നേതൃത്വത്തിലേക്ക് ഇതിനകം മത്സര രംഗത്ത് വന്നിരിക്കുന്നത്. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തൻ എന്ന നിലയിലാണ് കെ സി വേണു ഗോപാൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുക.

ഭാരത് ജോഡോ യാത്രയിൽ പാർട്ടിയിലേതെന്നപോലെ രാഹുലിന്റെ താങ്ങും തണലുമാണ് വേണുഗോപാൽ എന്നതും ശ്രദ്ധേയം. നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായ ഒരാളെ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാൻ കഴിഞ്ഞ മൂന്നു ആഴ്ചകളായി നടത്തി വരുന്ന ശ്രമങ്ങൾ പരാജയപ്പെട്ട അവസ്ഥയിലാണ് നെഹ്‌റു കുടുംബത്തിന്റെ പ്രിയപെട്ടവനെന്ന നിലയിൽ വേണുഗോപാലിന് നറുക്ക് വീണിരിക്കുന്നത്. രാഹുലിന്റെ ‘പെട്ടി തൂങ്ങി’ എന്ന ഓമനപ്പേരിൽ നേതാക്കൾക്കിടയിൽ അറിയപ്പെട്ടിരുന്ന വേണുഗോപാൽ രാഹുലിനൊപ്പം നിന്ന് തനിക്കു അനുകൂലമായി ചരടുകൾ വലിക്കുകയായിരുന്നോ എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

രാജസ്ഥാനില്‍ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യതകൾ അസ്തമിച്ചിരിക്കുകയാണ്. ‘അശോക് ഗെഹ്ലോട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിനില്ല. സെപ്തംബര്‍ 30 ന് മുമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന മറ്റ് നേതാക്കളും ഉണ്ടാകും. മുകുള്‍ വാസ്നിക്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദിഗ്വിജയ സിംഗ്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ മത്സരത്തിലുണ്ട്,’ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് പറഞ്ഞതായി ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു. ഗെലോട്ട് പെരുമാറിയ രീതി പാര്‍ട്ടി നേതൃത്വത്തിന് ഇഷ്ടപ്പെട്ടിട്ടില്ല. നേതൃത്വം ഇക്കാര്യത്തിൽ അസ്വസ്ഥരാണ് എന്നാണ് പ്രവര്‍ത്തക സമിതി അംഗമായ മറ്റൊരു നേതാവ് പ്രതികരിച്ചിട്ടുള്ളത്.

രാജസ്ഥാനിൽ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗെലോട്ടിനെ പിന്തുണക്കേണ്ടെന്ന തീരുമാനത്തിലേക്ക് ഗാന്ധി കുടുംബം എത്തുകയാണ് ഉണ്ടായത്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നീക്കം നടത്തിയതിന് നേതൃത്വം നൽകിയ ഗെലോട്ട് അദ്ധ്യക്ഷ പദവിക്ക് യോജിച്ചയാളല്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ഒരേസ്വരത്തിൽ പറഞ്ഞിരിക്കുന്നത്. ഈ പുതിയ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി തിങ്കളാഴ്ച ചർച്ച നടത്തിയിരുന്നു. തുടർന്ന് അജയ് മാക്കൻ കെ.സി. വേണുഗോപാൽ എന്നിവരുമായി ചർച്ച നടത്തിയ രാഹുൽ, കെ സി വേണുഗോപാലിനെ പെട്ടെന്ന് തന്നെ ഡൽഹിയിലേക്ക് അയക്കുകയാണ് ഉണ്ടായത്.

ഞായറാഴ്ച അര്‍ധരാത്രി ഗെലോട്ടിന്റെ വിശ്വസ്തരായ 82 എം.എല്‍.എമാര്‍ രാജി സമര്‍പ്പിച്ചതിന് ശേഷം നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത് കോൺഗ്രസ് നേതൃത്വത്തിന് തന്നെ മനോവിഷമം ഉണ്ടാക്കിയിരുന്നു. ഗെഹ്ലോട്ടിനെ പാര്‍ട്ടി അധ്യക്ഷനായി തിരഞ്ഞെടുത്താല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള തീരുമാനം പാര്‍ട്ടി നിയമസഭാംഗങ്ങളുടെ പിന്തുണയോടെ നടപ്പാക്കണമെന്നാണ് എംഎല്‍എമാർ ആവശ്യപ്പെട്ടത്. ആശയവിനിമയം നടത്താന്‍ കഴിയുന്ന ഒരു നേതാവായി സച്ചിന്‍ പൈലറ്റിനെ കാണുന്നില്ലെന്നായിരുന്നു അവരുടെ നിലപാട്.

ഇതിനിടെയാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തെ തുടർന്നുള്ള തർക്കം പരിഹരിക്കാൻ മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥിനെ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കവും തകരുകയാണ് ഉണ്ടായത്. അദ്ധ്യക്ഷ പദത്തിൽ താത്പര്യമില്ലെന്ന് കമൽനാഥ് വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലായത്.

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനില്ലെന്ന് പറഞ്ഞ കമൽനാഥ് അശോക് ഗെലോട്ടുമായി സംസാരിക്കാനും വിമുഖത പ്രകടിപ്പിക്കുകയുണ്ടായി. ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിക്കാനെത്തിയ കമൽനാഥ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. ​ സോണിയാ ഗാന്ധിക്ക് നവരാത്രി ആശംസകൾ നേരാനാണ് എത്തിയതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

11 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

39 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago