topnews

സർക്കാര്‍ വിവേകത്തോടെ പെരുമാറണം; കേസും ഭീഷണിയും കൊണ്ട് വിഴിഞ്ഞം സമരം അവസാനിപ്പിക്കില്ലെന്ന് കെസിബിസി

തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം ഉണ്ടായ അനിഷ്ട സംഭവങ്ങൾ ദൗർഭാഗ്യകരമെന്നും, ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരായ കേസ് ദുരുദ്ദേശപരം എന്നും കേരളത്തിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി കെസിബിസി. സർക്കാര്‍ വിവേകത്തോടെ പെരുമാറണം’തുറമുഖ നിർമ്മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാന പ്രശ്നങ്ങളെ പഠിക്കുകയും പരിഹാരം കാണുകയും വേണമെന്ന ആവശ്യങ്ങളിലുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകൾ ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നു കെസിബിസി പ്രതികരിച്ചു.

ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്‌നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതവും ദുരുദ്യേശപരവുമാണ്.

ഇന്നലെ ഉണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് നിഷ്പക്ഷവും നീതിപൂര്‍വകവുമായ അന്വേഷണം നടത്തണം. സമരം കൂടുതല്‍ വഷളാകാതെ എത്രയും വേഗം പരിഹരിക്കപ്പെടാന്‍ വേണ്ട സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.വിഴിഞ്ഞം തുറമുഖ കവാടത്ത് മത്സ്യതൊഴിലാളികള്‍ നടത്തുന്ന അതിജീവന സമരം130 ദിവസത്തിലധികമായി തുടരുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഈ സമരമുഖത്ത് ഇന്നലെ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. വിഴിഞ്ഞം തുറമുഖ നിര്‍മാണം മൂലം ഉണ്ടാകുന്ന അടിസ്ഥാനപ്രശ്‌നങ്ങളെ പഠിക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നും ഉള്ള ആവശ്യങ്ങള്‍ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിലപാടുകളെ ന്യായികരിക്കാനാവില്ല.

സമരത്തിന് നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കള്‍ക്കൊപ്പം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് തോമസ് നെറ്റോയ്ക്കും സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പോലീസിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയ നേതൃത്വവും ഭരണസംവിധാനങ്ങളും പ്രശ്‌നം വഷളാക്കുന്നവിധം പ്രസ്താവനകള്‍ നടത്തുന്നത് അനുചിതവും ദുരുദ്യേശപരവുമാണ്. ഉത്തരവാദിത്തപ്പെട്ടവര്‍ പ്രശ്‌നം പരിഹരിക്കാന്‍ തക്കവിധം പ്രതികരിക്കണമെന്നാണ് അഭ്യര്‍ഥിക്കാനുള്ളത്.

Karma News Network

Recent Posts

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

5 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്; നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

18 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

46 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

1 hour ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 hours ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago