entertainment

കമ്മിറ്റഡ് ആണോ എന്ന് ആരാധകന്‍, കീര്‍ത്തി സുരേഷിന്റെ മറുപടി ഇങ്ങനെ

തെന്നിന്ത്യയിലെ പ്രിയപ്പെട്ട നായികയാണ് കീര്‍ത്തി സുരേഷ്.ബാലതാരമായി സിനിമയില്‍ എത്തിയ നടി മലയാള സിനിമയിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.മോഹന്‍ലാല്‍ ചിത്രമായ ഗീതാഞ്ജലി ആയിരുന്നു കീര്‍ത്തിയുടെ ആദ്യ ചിത്രം.പിന്നീട് നടി അന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങി.തമിഴിലും തെലുങ്കിലും നടി സജീവമായി.മലയാളത്തില്‍ ചിത്രങ്ങള്‍ ഒന്നും പിന്നീട് ചെയ്തിട്ടില്ലെങ്കിലും മലയാളികള്‍ക്കും പ്രിയങ്കരിയാണ് നടി.മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നടി സ്വന്തമാക്കിയിരുന്നു.സോഷ്യല്‍ മീഡിയകളിലും സജീവമാണ് കീര്‍ത്തി.പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് നടി രംഗത്തെത്താറുണ്ട്.

സോഷ്യല്‍ മീഡിയകളിലൂടെ ആരാധകരുമായി സംവദിക്കാനും നടി സമയം കണ്ടെത്താറുണ്ട്.ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടിയും നടി നല്‍കാറുണ്ട്.കഴിഞ്ഞ ദിവസവും പ്രേക്ഷകരോട് സംവദിക്കാന്‍ നടി സോഷ്യല്‍ മീഡിയകളില്‍ എത്തി.സംവാദത്തില്‍ റിലേഷനെ കുറിച്ചും പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ചുമൊക്കെ കീര്‍ത്തി സംസാരിച്ചു.ട്വിറ്ററിലെ ക്യൂഎ സെക്ഷനിലൂടെ ആയിരുന്നു കീര്‍ത്തി ആരാധകരുമായി സംവദിച്ചത്.

ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിന് മുന്‍ ഇന്ത്യന്‍ ടീം നായകന്‍ എംഎസ് ധോണി എന്നായിരുന്നു നടിയുടെ മറുപടി.മറ്റൊരു ആരാധകന്റെ ചോദ്യം കീര്‍ത്തിക്ക് റിലേഷന്‍ ഉണ്ടോ എന്നായിരുന്നു.എന്നാല്‍ ഇതിന് എങ്ങും തൊടാത്ത ഒരു മറുപടിയായിരുന്നു ഗോസിപ് കോളങ്ങളില്‍ അധികം ഇടം പിടിക്കാത്ത കീര്‍ത്തി മറുപടി പറഞ്ഞത്.ജോലിയില്‍ കമ്മിറ്റഡ് ആണെന്ന് ആയിരുന്നു നടിയുടെ മറുപടി.രസകരമായ ഇമോജിയും ഈ മറുപടിക്കൊപ്പം കീര്‍ത്തി പങ്കുവെച്ചു.കീര്‍ത്തിയുടെ അടുത്ത സുഹൃത്തായ സാമന്തയെ കുറിച്ചും ആരാധകര്‍ ചോദിച്ചു.സാമന്തയെ കുറിച്ച് പറയാന്‍ തനിക്ക് വാക്കുകള്‍ തികയില്ല എന്നായിരുന്നു കീര്‍ത്തിയുടെ മറുപടി.

തന്റെ പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ചും കീര്‍ത്തി സുരേഷ് പറഞ്ഞു.ദോശയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമെന്ന് കീര്‍ത്തി പറഞ്ഞു.ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും സഞ്ചരിക്കാനാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും കീര്‍ത്തി പറഞ്ഞു.ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ വളരെ പക്വതയോടെയാണ് നടി മറുപടി നല്‍കിയത്.തെറ്റുകള്‍ അളക്കാന്‍ കഴിയില്ലെന്നും എന്തായാലും പശ്ചാത്തപിക്കരുതെന്നും അവ എപ്പോഴും തന്നെ പഠിപ്പിക്കുന്നു എന്നും നടി പറഞ്ഞു.

Karma News Network

Recent Posts

ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…

6 mins ago

ബുള്ളറ്റ് പാലത്തിൽ ഇടിച്ചു, ശരീരത്തിൽ കമ്പി തുളച്ചു കയറി യുവാക്കൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…

37 mins ago

നടൻ ബാലൻ കെ നായരുടെ മകൻ അജയ കുമാർ അന്തരിച്ചു

സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…

1 hour ago

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

2 hours ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

2 hours ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

11 hours ago