more

അമ്മയുടെ കല്യാണം, ജീവിതത്തിൽ വസന്തങ്ങൾ നഷ്ടപ്പെട്ട അമ്മയെ വീണ്ടും വിവാഹം കഴിപ്പിച്ച് മക്കൾ, കയ്യടി

അമ്മയുടെ വിവാഹത്തെക്കുറിച്ച് കീർത്തി പ്രകാശ് എന്ന യുവതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു, സ്വന്തം ജീവിതകാലത്ത് തനിക്കും അനിയനുംവേണ്ടി മാത്രമായി അമ്മ ജീവിക്കുവായരുന്നെന്ന് കീർത്തി പറയുന്നു. എന്നെയും അനിയനെയും സർവ സുഖവും സന്തോഷവും ജീവിത സൗകര്യങ്ങളും നൽകി ഇന്നും മക്കളും, മരുമക്കളും, കൊച്ചു മക്കളും എന്ന ലോകത്തിൽ ജീവിച്ച ഈ അമ്മക്ക് തിരികെ നല്കാൻ ഒരു നല്ല കൂട്ടുകാരൻ , ഒരു പ്രൊട്ടക്ടർ , അതാണ് റെജി അങ്കിൾ എന്ന് വിശ്വസിക്കുന്ന് കീർത്തി കുറിക്കുന്നു

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിങ്ങനെ

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ഇന്നലെ ആയിരുന്നു …”ഞങ്ങടെ അമ്മയുടെ കല്യാണം “. കേൾക്കുന്നവർക്ക് തമാശ ആവാം , കുറ്റപ്പെടുത്തലുകൾ ആവാം , കളിയാക്കൽ ആവാം …പലതും ആവാം …!! പക്ഷെ വിവരമുള്ളവർക്കു ഇത് ഒരു വലിയ “ശെരി “ആവും എന്നത് തീർച്ച തന്നെ !! സന്തോഷവും ആവാം എന്ന് എനിക്ക് ഉറപ്പാണ് !! മാറ്റങ്ങൾ ഉണ്ടാവണമെങ്കിൽ മാറി ചിന്തക്കണം … !! ജീവിതത്തിൽ വസന്തങ്ങൾ പണ്ടേ നഷ്ടപ്പെട്ട ഒരു സ്ത്രീ ആണ് എന്റെ ‘അമ്മ … പോരാടി , ഭയക്കാതെ , തോൽക്കാതെ ചിറകിനടിയിൽ ഞങ്ങളെ ചേർത്ത് വെച്ച് കണ്ട സ്വപ്നങ്ങളൊക്കെയും നേടി ജീവിതത്തിൽ ജയിച്ച ഞങ്ങടെ പെണ്കരുത്തിനു ഇതിലും നല്ലതു എന്ത് നല്കാൻ ആവും ??

എന്നെയും അനിയനെയും സർവ സുഖവും സന്തോഷവും ജീവിത സൗകര്യങ്ങളും നൽകി ഇന്നും മക്കളും, മരുമക്കളും, കൊച്ചു മക്കളും എന്ന ലോകത്തിൽ ജീവിച്ച ഈ അമ്മക്ക് തിരികെ നല്കാൻ ഒരു നല്ല കൂട്ടുകാരൻ , ഒരു” പ്രൊട്ടക്ടർ ” , അതാണ് റെജി അങ്കിൾ എന്ന് എനിക്ക് വിശ്വാസമുണ്ട് .. ഞങ്ങടെ ഈ തീരുമാനത്തിൽ കൂട്ട് നിന്നവരും , ഞങ്ങൾ അറിയാതെ വിമർശിക്കുന്നവരോടും ഒന്നേ പറയാനുള്ളു … അമ്മയുടെ കല്യാണം നടത്താൻ മക്കളായ ഞങ്ങൾക്ക് കിട്ടിയതു ഏറ്റവും വലിയ ഭാഗ്യം ആണ് …ഞങ്ങടെ തണൽ മരത്തിനും ഞങ്ങടെ reji unclinum എല്ലാ വിധ ആശംസകളും !!!Reji uncle, welcome to our lovely family…

Karma News Network

Recent Posts

നിയമസഭാ തെരഞ്ഞെടുപ്പിലും എൻഡിഎ, ആന്ധ്രാപ്രദേശിൽ 98-120 സീറ്റുകളെന്ന്  പ്രവചനം

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്…

9 seconds ago

മകന്റെ മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും നിയമനടപടി നേരിടണം, സിദ്ധാർത്ഥന്റെ കുടുംബം

കൊച്ചി: മരണത്തിന് കാരണക്കാരായവര്‍ മാത്രമല്ല കൊലപാതകത്തിനു കൂട്ട് നിന്നവരും മറച്ചുവയ്ക്കാന്‍ ശ്രമിച്ചവരും നിയമനടപടി നേരിടണമെന്ന് സിദ്ധാർത്ഥന്റെ കുടുംബം. പൂക്കോട് വെറ്ററിനറി…

36 mins ago

ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ചു, മോഷ്ടാവിനെ സാഹസികമായി കീഴടക്കി യുവതി

തിരുവനന്തപുരം: പട്ടാപകൽ മോഷ്‌ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച മോഷ്ടാവിനെ യുവതി സാഹസികമായി കീഴടക്കി. പോത്തൻകോട് സ്വദേശി അശ്വതിയുടെ മാലയാണ്…

2 hours ago

പതിനാലുകാരിയായ മകളെ പീഡിപ്പിച്ചു, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപ പിഴയും

പരപ്പനങ്ങാടി: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച, പിതാവിന് 139 വര്‍ഷം കഠിനതടവും 5 ലക്ഷം രൂപയും പിഴയും . മലപ്പുറം…

2 hours ago

പാക്ക് അതിർത്തി കടക്കാൻ 70 ഭീകരർ,സൈന്യം വൻ ജാഗ്രത

കാശ്മീരിലേക്ക് കടക്കാൻ പാക്ക് അതിർത്തിയിൽ 60- 70 ഭീകരന്മാർ തയ്യാറായി നില്ക്കുന്നു.നിയന്ത്രണരേഖയ്ക്ക് (എൽഒസി) കുറുകെയുള്ള ലോഞ്ച് പാഡുകളിൽ പാക്ക്സ്ഥാൻ ഭൂമിയിൽ…

3 hours ago

LDF തോറ്റ് തുന്നംപാടും ,’സഖാക്കളേ, നമ്മൾ തളരരുത്

കേരളത്തിൽ സി പി എം​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​എ​ൽ ഡി എ​ഫി​ന് ഒ​രു​ ​സീ​റ്റു​പോ​ലും കിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ…

3 hours ago