topnews

‘എവിടെയാണോ വോട്ട് അവിടെ വാക്സിന്‍’; 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവരുടെ പോളിങ് ബൂത്തുകളില്‍ വാക്‌സിന്‍ വിതരണവുമായി ഡല്‍ഹി

എവിടെയാണോ വോട്ട്, അവിടെ വാക്സിനേഷൻ (ജഹാം വോട്ട്, വഹാം വാക്സിനേഷൻ) എന്ന പേരിൽ വാക്സിനേഷനു പുതിയ പദ്ധതി ആവിഷ്കരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡല്‍ഹിയിൽ വാക്സിൻ സ്വീകരിക്കാൻ ബാക്കിയുള്ള 45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് അവരുടെ പോളിങ് ബൂത്തുകളിൽ വാക്സിൻ എത്തിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.

ഡൽഹിയിലെ വോട്ടിങ് ബൂത്ത് തലത്തിൽ വാക്സിൻ വിതരണം ചെയ്യാനാണ് പദ്ധതി. ഇതനുസരിച്ച് ജനങ്ങൾക്ക് അവരുടെ നിശ്ചിത പോളിങ് ബൂത്തിൽ എത്തി വാക്സിൻ സ്വീകരിക്കാനാകും. വൈകാതെ വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതിയും ആരംഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. അടുത്ത നാല് ആഴ്ചകൊണ്ട് 45 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ നൽകുക എന്നതാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്ന് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ 45 വയസ്സിന് മുകളിലുള്ള 57 ലക്ഷം പേരാണുള്ളത്. ഇതിൽ 27 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകിക്കഴിഞ്ഞു. എല്ലാവർക്കും ഇനി സ്വന്തം പോളിങ് ബൂത്തിലെത്തി വാക്സിൻ ഡോസ് സ്വീകരിക്കാമെന്നും കെജ്രിവാൾ പറഞ്ഞു.

Karma News Editorial

Recent Posts

സഹകരണ ബാങ്കിലെ നിക്ഷേപം തിരികെ കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി

തിരുവനന്തപുരം നെയ്യാറ്റിൻ കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം…

18 mins ago

ബാം​ഗാളിലെ പാർട്ടി ​ഗുണ്ടകളെ ഒതുക്കി ​ഗവർണർ ഡോ.സിവി ആനന്ദ ബോസ്

ബം​ഗാളിലെ പാർട്ടി ​ഗുണ്ടകൾ നടത്തുന്ന ക്രൂരതകൾ വിവരിച്ച് ഡോ സി വി ആനന്ദബോസ് കർമ്മ ന്യൂസിൽ. സന്ദേശ് ​ഗേലിയടക്കമുള്ള പാർട്ടി…

52 mins ago

കൊടുംചൂട് തുടരുന്നു, പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടും നൽകിയിട്ടുണ്ട്.…

1 hour ago

നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി, രണ്ട് മരണം

ആലുവയിൽ നിയന്ത്രണം വിട്ട കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി രണ്ടു പേര്‍ മരിച്ചു. ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക് മത്സ്യവുമായി…

2 hours ago

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

10 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

11 hours ago