national

ഭുള്ളറിനെ വിട്ടയക്കാമെന്ന് കെജ്‌രിവാൾ ഉറപ്പ് നൽകി, ആം ആദ്മിയ്‌ക്ക് 16 മില്യൺ യുഎസ് ഡോളർ നൽകിയെന്ന് ഗുർപത്വന്ത് സിംഗ്

ന്യൂഡൽഹി : ആം ആദ്മി പാർട്ടിക്ക് 16 മില്യൺ യുഎസ് ഡോളർ നൽകിയെന്ന് ഖലിസ്ഥാനി ഭീകരനും സിഖ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനുമായ ഗുർപത്വന്ത് സിംഗ് പന്നൂന്റെ വെളിപ്പെടുത്തൽ. ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളില്‍ ഖലിസ്ഥാനി ഭീകരന്‍ പ്രൊഫസര്‍ ദേവീന്ദര്‍ പാല്‍ സിംഗ് ഭുള്ളറിനെ വിട്ടയക്കാമെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നതായും ഗുര്‍പത്വന്ത് സിംഗ് പറയുന്നു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ 2014-ൽ ന്യൂയോർക്കിലെ ഗുരുദ്വാര റിച്ച്‌മണ്ട് ഹിൽസിൽ വെച്ച് ഖലിസ്ഥാൻ അനുകൂല സിഖുകാരുമായി കൂടിക്കാഴ്ച നടത്തിയതായി അവകാശപ്പെടുന്ന ഒരു വീഡിയോയും ഗുർപത്വന്ത് സിംഗ് പുറത്തുവിട്ടു. സത്യസന്ധരായ ഇന്ത്യൻ ഹിന്ദുക്കളെന്ന് സ്വയം വിളിക്കുന്ന അരവിന്ദ് കെജ്‌രിവാളും അദ്ദേഹത്തിന്റെ കൂട്ടാളികളും സത്യസന്ധരായ ഇന്ത്യൻ ഹിന്ദുക്കളേക്കാൾ അപകടകാരികളാണെന്ന് പന്നൂൻ പറഞ്ഞു.

2014ൽ മുഖ്യമന്ത്രി പദവി ഇല്ലാതിരുന്ന സമയത്ത് കെജ്‌രിവാൾ യുഎസിൽ വന്നു . സർക്കാർ രൂപീകരിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ പ്രൊഫസർ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കുമെന്ന് ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്ക് വാഗ്ദാനം നൽകി. എന്നാൽ അയാളെ വിശ്വസിക്കരുതെന്ന് ഞങ്ങൾ അവരോട് പറഞ്ഞു. ഇപ്പോൾ അയാൾ അധികാരത്തിൽ വന്നിട്ട് ഒമ്പത് വർഷമായി.

2014 മുതൽ ഖലിസ്ഥാൻ അനുകൂല സംഘടനകൾ ഗവൺമെൻ്റ് രൂപീകരിക്കുന്നതിനായി എഎപിക്ക് 14 മില്യൺ യുഎസ് ഡോളർ ധനസഹായം നൽകിയിട്ടുണ്ടെന്നും പന്നൂൻ ആരോപിച്ചു. 2022ലെ തെരഞ്ഞെടുപ്പിന്നും എ എ പി ഖലിസ്ഥാൻ ഫണ്ട് ഉപയോഗിച്ചെന്ന് ഗുർപത്വന്ത് സിംഗ് പന്നൂൻ ആരോപിച്ചു.

യുഎസ്എ, കാനഡ, യുകെ, ഇയു, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഖലിസ്ഥാന്‍ അനുകൂല സിഖുകാര്‍ എഎപിക്ക് വന്‍തോതില്‍ ധനസഹായവും പിന്തുണയും നല്‍കിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണെന്ന് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പറഞ്ഞു.

karma News Network

Recent Posts

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

6 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

24 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

28 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

55 mins ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago

കണ്ണൂരിൽ ഉ​ഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലെ ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ഇവ ഉ​ഗ്രശേഷിയുള്ളവയാണെന്ന് പോലീസ് പറഞ്ഞു.…

1 hour ago