national

കെജ്രിവാൾ ഇനി ജയിലിൽ തുടരും, ജാമ്യം ഇല്ലെന്ന് തീർത്ത് പറഞ്ഞ് ഹൈക്കോടതി

അരവിന്ദ് കെജരിവാളിനു ജാമ്യം ഇല്ല. ജാമ്യ അപേക്ഷയിൽ ദില്ലിൽ ഹൈക്കോടതി വിധി പറഞ്ഞു. മുമ്പ് കീഴ് കോടതി അനുവദിച്ച ജാമ്യം മണിക്കൂറുകൾക്ക് ശേഷം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. കീഴ് കോടതിയിൽ നിന്നും ജാമ്യം ലഭിച്ച കെജരിവാൾ തീഹാർ ജയിലിൽ നിന്നും പുറത്ത് വരാൻ തുടങ്ങവേ ആയിരുന്നു ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്.

കീഴ് കോടതി ജാമ്യം നല്കിയ വിധിയിൽ പറയുന്നത് പ്രഥമ ദൃഷ്ട്യാ കുറ്റം കാണുന്നില്ലെന്നും കെജരിവാളിനെതിരെ തെളിവു കാണുന്നില്ലെന്നും ആയിരുന്നു. മാത്രമല്ല 1000ത്തിലധികം പേജുള്ള കുറ്റപത്രം വായിക്കാൻ ഒന്നും കോടതിക്ക് ഈ അവസരത്തിൽ സമയം ഇല്ലെന്നും കീഴ് കോടതി പറഞ്ഞിരുന്നു. ഇതിനെതിരേ ഇ ഡി ഹൈക്കോടതിയിൽ ജാമ്യം ഉത്തരവ് റദ്ദാക്കാൻ അടിയന്തിര ഹരജി നല്കുകയും ഹൈക്കോടതി അരവിദ് കെജരിവാളിനെ ജയിലിൽ നിന്നും വിടരുതെന്ന് വിധിക്കുകയും ആയിരുന്നു

ഇപ്പോൾ അതിന്റെ പൂർണ്ണ വിധി വന്നിരിക്കുന്നു. കീഴ്കോടതി വിധി നിയമം അനുസരിച്ചല്ലെന്നും അരവിന്ദ് കെജരിവാളിനു ജാമ്യം ഇല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.ആരോപണവിധേയമായ മദ്യനയ കേസിൽ മുഖ്യമന്ത്രിക്ക് സ്ഥിരം ജാമ്യം അനുവദിച്ച കീഴ്‌ക്കോടതിയുടെ ഇടക്കാല സ്‌റ്റേ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡൽഹി ഹൈക്കോടതി ശരിവച്ചതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ ജയിലിൽ തുടരും.

കീഴ്‌ക്കോടതി – ഡൽഹിയിലെ റൂസ് അവന്യൂ കോടതി – ജാമ്യം അനുവദിക്കുമ്പോൾ “മനസ്സ് പ്രയോഗിച്ചില്ല” എന്ന് വാദിച്ച ഹൈക്കോടതി, വിധിയിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി. അപേക്ഷയിൽ വാദിക്കാൻ പ്രോസിക്യൂഷന് വേണ്ടത്ര സമയം നൽകാത്തതും കെജ്‌രിവാളിനെതിരെ ചുമത്തിയ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ മോചനത്തിനുള്ള വ്യവസ്ഥകൾ ശരിയായി ചർച്ച ചെയ്യുന്നതിൽ പരാജയപ്പെട്ടതും ഇതിൽ ഉൾപ്പെടുന്നു.പ്രധാന ഹർജിയിൽ (കെജ്‌രിവാളിൻ്റെ ജാമ്യ ഉത്തരവിനെ പ്രോസിക്യൂഷൻ ചോദ്യം ചെയ്ത) ന്യായമായ പരിഗണന ആവശ്യമാണ്…“ എന്ന് ഹൈക്കോടതി പറഞ്ഞു.

കീഴ്കോടതി വിധിയേ വികൃതവും“ ”പിഴവുള്ളതും എന്നാണ്‌ ഇ ഡി വിശേഷിപ്പിച്ചത്. അന്വേഷണ ഏജൻസിയേ കീഴ്കോടതിം കേട്ടില്ല എന്നും ഇ ഡിയുടെ വാദം കേട്ടില്ലെന്നും തെളിവുകൾ സമർപ്പിക്കാൻ അവസരം തന്നില്ലെന്നും ഇ ഡി കീഴ്കോടതിക്കെതിരെ ഹൈക്കോടതിയിൽ വാദിച്ചു. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.ഹൈക്കോടതി ഇരുപക്ഷവും കേൾക്കുകയും ഇന്ന് വിധി വരുന്നത് വരെ കെജ്‌രിവാളിൻ്റെ മോചനത്തിന് ഇടക്കാല സ്റ്റേ നൽകുകയും ചെയ്തു.ഇതിനിടെ ഹൈക്കോടതിയിലെ ഈ ഹരജി നിലനില്ക്കവേ തന്നെ തിങ്കളാഴ്ച്ച കെജരിവാൾ സുപ്രീം കോടതിയേ സമീപിച്ചിരുന്നു.

ഡൽഹി മുഖ്യമന്ത്രിക്ക് അടിയന്തര ജായം നല്കാൻ സുപ്രീം കോടതിയും വിസമ്മതിക്കുകയായിരുന്നു. എന്താണിത്ര ഈ കേസിൽ അടിയന്തിരം എന്നും ഒരു അത്യാവശ്യമായ കാര്യവും ഇല്ലെന്നും സുപ്രീം കോടതി കെജരിവാളിന്റെ അഭിഭാഷകനോട് പറയുകയും ആയിരുന്നു.ഹൈക്കോടതി വിധി പറയാൻ മാറ്റിവച്ചപ്പോൾ ഇടപെടുന്നത് അനുചിതമാണെന്ന് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, ഹൈക്കോടതിയുടെ നടപടികൾ “അസാധാരണ”മാണെന്ന് അത് സമ്മതിച്ചു; സ്‌റ്റേ വിഷയങ്ങളിൽ ഉത്തരവുകൾ റിസർവ് ചെയ്യാതെ സ്ഥലത്തുതന്നെ പാസാക്കുകയാണെന്നും ജസ്റ്റിസ് മനോജ് മിശ്ര പറഞ്ഞു.

2021 നവംബർ 17ന് ഡൽഹി സർക്കാർ സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പാക്കി. ഇതിന് കീഴിൽ തലസ്ഥാനത്ത് 32 സോണുകൾ സൃഷ്ടിച്ചു. ഓരോ സോണിലും പരമാവധി 27 കടകൾ തുറക്കാൻ അനുമതി നൽകി. ഇങ്ങനെ ആകെ 849 കടകളാണ് തുറക്കേണ്ടിയിരുന്നത്. പുതിയ മദ്യനയത്തിൽ ഡൽഹിയിലെ എല്ലാ മദ്യശാലകളും സ്വകാര്യവൽക്കരിച്ചു. ഇതിനുമുമ്പ് ഡൽഹിയിലെ മദ്യവിൽപ്പനശാലകളിൽ 60 ശതമാനം സർക്കാരും 40 ശതമാനം സ്വകാര്യവുമായിരുന്നു. പുതിയ നയം നടപ്പാക്കിയതോടെ 100 ശതമാനം സ്വകാര്യമായി. ഡൽഹിയുടെ പുതിയ മദ്യവിൽപ്പന നയം അനുസരിച്ച്, മദ്യം ഹോം ഡെലിവറി ചെയ്യാനും കടകൾ പുലർച്ചെ 3 മണി വരെ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകിയിട്ടുണ്ട്. ലൈസൻസികൾക്ക് മദ്യത്തിന് പരിധിയില്ലാത്ത ഇളവുകളും നൽകാം.

ഇതുമായി ബന്ധപ്പെട്ട് 800ഓളം മദ്യ ശാലകളിൽ നിന്നും എ.പി പി പണം കോഴ്ജയായി വാങ്ങി എന്നും ഈ തുക പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചു എന്നും ആണ്‌ ആരോപണം.22 ഓഗസ്റ്റ് 2022- ഈ കേസിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും സിബിഐയിൽ നിന്ന് കേസിൻ്റെ വിവരങ്ങൾ ശേഖരിക്കുകയും കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

2022 സെപ്റ്റംബർ 12: ആം ആദ്മി പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് മേധാവി വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു.തുടർന്ന് ആം ആദ്മിയുടെ മന്ത്രിയേ അരർസ്റ്റ് ചെയ്തു..തുടർന്നാണ്‌ കെജരിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ ആക്കുന്നത്.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

3 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

4 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

4 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

5 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

5 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

6 hours ago