national

മദ്യനയ അഴിമതിക്കേസിൽ പണം ആർക്ക് കിട്ടിയെന്ന് കെജ്രിവാൾ നാളെ കോടതിയെ അറിയിക്കും, സുനിത കെജ്രിവാൾ

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ നിന്ന് ലഭിച്ച പണം ആർക്ക് കിട്ടിയെന്ന് നാളെ അറിയാം. കെജ്രിവാൾ വ്യാഴാഴ്ച കോടതിയിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തുമെന്ന് ഭാര്യ സുനിത കെജ്രിവാൾ. ഭാര്യ സുനിതയ്ക്ക് കെജ്രിവാള്‍ നൽകിയ സന്ദേശത്തിലൂടെ വ്യക്തമാക്കി.

ഇഡി പറയുന്ന അഴിമതി കഥയുടെ സത്യം നാളെ വിചാരണക്കോടതിയിൽ വെളിപ്പെടുത്തും, പണം ആർക്ക് പോയെന്ന് തെളിവുകൾ സഹിതം കോടതിയെ അറിയിക്കുമെന്നുമാണ് കെജ്രിവാള്‍ ഭാര്യ സുനിതക്ക് നൽകിയ സന്ദേശം. കെജ്രിവാളിന്‍റെ അഭാവത്തില്‍ ഡൽഹിയുടെ ചുമതല സുനിത ഏറ്റെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വരുന്നതിനിടെയാണ് വാര്‍ത്താസമ്മേളനം നടന്നിരിക്കുന്നത്.

വിചാരണക്കോടതിയിൽ നാളെ കെജ്രിവാളിനെ ഹാജരാക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 250 റെയ്ഡുകള്‍ ഇഡി നടത്തി, ഇതുവരെ ഒരു രൂപ കണ്ടെത്താനായിരുന്നില്ല.

അതേസമയം കെജ്രിവാളിന്‍റെ ആരോഗ്യനില അത്ര സുഖകരമല്ല ഷുഗറുണ്ട് എന്നും സുനിത കെജ്രിവാള്‍ അറിയിച്ചു. തന്‍റെ ശരീരം മാത്രമാണ് തടവിലായിരിക്കുന്നത്, ആത്മാവ് ഇപ്പോഴും എല്ലാവര്‍ക്കുമൊപ്പമാണ്, കണ്ണടച്ചാല്‍ മതി തന്നെ തൊട്ടരികില്‍ അനുഭവിക്കാമെന്ന കെജ്രിവാളിന്‍റെ വൈകാരികമായ വരികളും സുനിത വാര്‍ത്താസമ്മേളനത്തില്‍ വായിച്ചു.

Karma News Network

Recent Posts

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

6 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

10 mins ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

41 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

48 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

58 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago