സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ മഴ ശക്തമായേക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളത്.
മത്സ്യതൊഴിലാളികൾ കേരള കർണാടക തീരങ്ങളിൽ നാളെ മുതൽ 21ാം തിയതി വരെ കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലക്ഷദ്വീപ് തീരത്ത് ഇന്നുമുതൽ 21 ാം തിയതിവരെയാണ് വിലക്ക്. അതേസമയം കേരളത്തിൽ ജൂൺ 21 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തേ കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
രാത്രി ഏഴ് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം വരുന്ന 3 മണിക്കൂറിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ സാധ്യത തള്ളികളയുന്നില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത.
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…