പാലക്കാട് : അയോദ്ധ്യയിലേ വൻ ഭക്തജനത്തിരക്ക്. കേരളത്തിൽ നിന്ന് അയോദ്ധ്യയിലേക്കുള്ള ട്രെയിൻ സർവീസ് ഇന്ന് ആരംഭിക്കില്ല. ഉത്തരേന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെ തിരക്ക് കാരണം ആവശ്യമായ കോച്ചുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് ഇന്നത്തെ ആസ്ത സ്പെഷ്യൽ റദ്ദാക്കിയത്
ഒരാഴ്ചയ്ക്ക് ശേഷം സർവീസ് ആരംഭിച്ചേക്കാമെന്നാണ് വിവരം. ബുക്ക് ചെയ്ത യാത്രക്കാർക്ക് പുതിയ തീയതി പിന്നീട് അറിയിക്കും. അയോദ്ധ്യയിലേക്ക് കേരളത്തിൽ നിന്നുള്ള ആദ്യ സർവീസായിരുന്നു ഇന്ന് പുറപ്പെടേണ്ടിരുന്ന ആസ്ത സ്പെഷ്യൽ. ഇന്ന് 7.10-ന് സർവീസ് ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് നിന്ന് അയോദ്ധ്യയിലേയ്ക്ക് സർവീസുകൾ പ്രഖ്യാപിച്ചിരുന്നു ഇതിലും മാറ്റമുണ്ടാവും. അതേസമയം, ഹരിദ്വാറിൽ നിന്ന് അയോദ്ധ്യയിലേയ്ക്ക് ആദ്യ ആസ്ത ട്രെയിൻ സർവ്വീസ് തുടങ്ങി. ജയ് ശ്രീറാം മുഴക്കി നൂറുകണക്കിന് രാമഭക്തരാണ് കന്നിയാത്രക്കാരായി എത്തിയത് . മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു.
ആസ്ത എക്സ്പ്രസ് ജനുവരി 25 ന് ആരംഭിക്കുമെന്ന് നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും അയോദ്ധ്യയിലെ വൻ തിരക്ക് കണക്കിലെടുത്ത് മാറ്റിവയ്ക്കുകയായിരുന്നു . ഇന്ന് മുതൽ ആസ്ത പതിവായി സർവ്വീസ് നടത്തും.
ശ്രീരാമക്ഷേത്രം കാണാനായത് ഭാഗ്യമാണെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. അഞ്ഞൂറ് വർഷമായി നമ്മുടെ പൂർവ്വികർ ഇതിനായി കാത്തിരിക്കുകയായിരുന്നു. നമ്മുടെ രാമൻ വന്നു, അതായത് രാമരാജ്യം വന്നു – അദ്ദേഹം പറഞ്ഞു.
ടെഹ്റാന്: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…