topnews

സമൃദ്ധിയുടെ സന്ദേശവുമായി ഇന്ന് തിരുവോണം; എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍

ഇന്ന് തിരുവോണം. സമൃദ്ധിയുടേയും ഒരുമയുടേയും സന്ദേശവുമായി ഒരിക്കല്‍ക്കൂടി ഓണമെത്തുമ്പോള്‍ ഒരുപാടൊന്നും സന്തോഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മലയാളികള്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണയും ഓണം എന്നത് സന്തോഷത്തിന്റെ മാറ്റ് കുറയ്ക്കുന്നുണ്ട്. ഓണം സോപ്പിട്ട് മാസ്‌കിട്ട് ഗ്യാപ്പിട്ട് എന്നതായിരുന്നു കഴിഞ്ഞ തവണത്തെ ആരോഗ്യ വകുപ്പിന്റെ സന്ദേശം. ഇത്തവണയും അതങ്ങനെ തന്നെ ആഘോഷിക്കേണ്ടി വന്നതില്‍ നമ്മുടെ ശ്രദ്ധയില്ലായ്മ ഒരു കാരണമായിട്ടുണ്ടോ എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.

ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയുമെങ്കിലും ഓണത്തിന്റെ നിറമുള്ള ഓര്‍മ്മകള്‍ക്കോ, സന്ദേശങ്ങള്‍ക്കോ, സന്തോഷങ്ങള്‍ക്കോ മാറ്റ് കുറയില്ല. തിരുവോണം ഏറ്റവും മനോഹരമായി തന്നെ മലയാളികള്‍ ആഘോഷിക്കും. പുറത്തിറങ്ങിയുള്ള കൂടിച്ചേരലുകള്‍ കുറയുമെങ്കിലും തിരുവോണം ദിനം നല്‍കുന്ന ഉണര്‍വ്വും ഉന്മേഷവും ഒരു ദിവസത്തേക്കെങ്കിലും കോവിഡിനെ മാറ്റി നിര്‍ത്തുക തന്നെ ചെയ്യും.

പലരുടേയും പ്രീയപ്പെട്ടവര്‍ കോവിഡ് രോഗക്കിടക്കയിലും ക്വാറന്റൈനിലുമൊക്കെയായിരിക്കുന്ന സമയമായിരിക്കാം കടന്നു പോകുന്നത്. അതിനാല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഓണമാഘോഷിക്കുമ്പോള്‍ ഒരുമയുടെ സന്ദേശം അര്‍ത്ഥവത്താക്കുന്ന വിധം യാതനകളിലൂടെ കടന്നു പോകുന്ന സകലരേയും ഓര്‍ക്കാം. പ്രതിസന്ധികളെ നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും. മാസ്‌കിന്റെ കാലം കടന്നുവെച്ച് ഊര്‍ജ്ജത്തോടെയുള്ള ഉത്രാടപ്പാച്ചിലും കടന്ന് അടുത്ത ഓണമെത്തുമ്പോള്‍ നമ്മള്‍ കോവിഡിനെ തീര്‍ച്ചയായും പടിക്ക് പുറത്താക്കിയിരിക്കും. കര്‍മ്മാ ന്യൂസിന്റെ എല്ലാ വായനക്കാര്‍ക്കും തിരുവോണ ദിനാശംസകള്‍…

Karma News Editorial

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

6 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

20 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

54 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

54 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago