കൊച്ചിയിലും കോട്ടയത്തും പൊതുപരിപാടികൾ കഴിഞ്ഞ് തൃശ്ശൂരിലെ രാമനിലയം ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായി. കൊച്ചിയിൽ കറുത്ത ചുരിദാർ ധരിച്ച ട്രാൻസ്ജെന്‍ഡറുകളെ പോലീസ് തടഞ്ഞു. പ്രതിഷേധിച്ചപ്പോൾ വലിച്ചിഴച്ചു വാഹനത്തിൽ കയറ്റി കൊണ്ടുപോയി. പള്ളിയിൽ മാമോദീസ ചടങ്ങു കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബത്തോട് പോലും മുഖ്യമന്ത്രി പോയിക്കഴിഞ്ഞ് പോയാൽ മതിയെന്ന് പൊലീസ് നിലപാടെടുത്തു.
പത്ത് അകമ്പടി വാഹനങ്ങളോടെ നൂറു കണക്കിന് പോലീസുകാരുടെ വലയത്തിൽ നീങ്ങിയിട്ടും മുഖ്യമന്ത്രിക്കെതിരെ നാലിടത്ത് കരിങ്കൊടി പ്രതിഷേധം ഉണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനവുമായി എത്തി. കേരളത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കനത്ത സുരക്ഷാ വലയത്തിലായിരുന്നു ഇന്ന് മുഖ്യമന്ത്രി.
കോട്ടയത്തു പ്രധാന കവലകളിൽ എല്ലാം ഗതാഗതം തടഞ്ഞ പോലീസ്, കേരള സർക്കാരിന്റെ ഒന്നാം നമ്പർ കാറിന് വഴിയൊരുക്കി. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. സംസ്ഥാനത്ത് പലയിടത്തും ഇന്ന് പോലീസ് സൃഷ്ടിച്ച അസാധാരണ സുരക്ഷാ വലയം പൊതുജനങ്ങളെ വലച്ചു. കൈക്കുഞ്ഞുങ്ങളുമായി വന്ന അമ്മമാരെപ്പോലും തടഞ്ഞു. ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ ജലപീരങ്കി പ്രയോഗിച്ച് സുരക്ഷയൊരുക്കി പൊലീസ് സേന.
ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…
മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…
താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…
മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…
നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…