topnews

കേരളയുടെയും കുസാറ്റിന്റെയും ഒറിജിനലിനെ വെല്ലുന്ന സർട്ടിഫിക്കറ്റുകൾ 10,000 രൂപ മുതൽ, വ്യാജന്മാരെ കണ്ടെത്തുക എളുപ്പമല്ല

കോട്ടയം: കേരളത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ വലിയ ബുദ്ധിമുട്ടുകൾ ഇല്ലെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിലെ സർവകലാശാലകളുടേത് ഉൾപ്പെടെയുള്ള ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെ മാതൃകയിലുള്ള വ്യാജ സർട്ടിഫിക്കറ്റുക ഓൺലൈനിലൂടെ നേടിയെടുക്കാൻ ആകും.

ഓൺലൈൻ വെബ്‌സൈറ്റുകൾ വഴി തയ്യാറാക്കി നൽകുന്ന ഇത്തരം സർട്ടിഫിക്കറ്റുകൾ ഒറിജിനലിനെ വെല്ലുള്ള തരത്തിൽ ഉള്ളവയാണ്. തിരിച്ചറിയാൻ പോലും സാധിക്കാത്ത രീതിയിലാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്നത്. കാണുന്നവർക്ക് ഇത് വ്യാജൻ ആണെന്ന ഒരു സംശയവും തോന്നില്ല.

കേരള സർവകലാശാലയുടെയും കുസാറ്റിന്റെയും സർട്ടിഫിക്കറ്റുകൾ ചില വെബ്‌സൈറ്റുകളിലുണ്ട്. ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന പ്രത്യേക സോഫ്റ്റ്വെയറുകളും ഗ്രാഫിക്‌സ് ഡിസൈനർമാരുമുണ്ട്. 10,000 രൂപ മുതലാണ് സർട്ടിഫിക്കറ്റുകൾക്ക് കൊടുക്കേണ്ടി വരിക. വ്യാജ സർട്ടിഫിക്കറ്റിന് നേഴ്‌സിങ് മേഖലയിലുൾപ്പെടെ ആവശ്യക്കാർ ഏറെയാണെന്നാണ് വിവരം.

വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ചില ഏജൻസികൾ കേന്ദ്രീകരിച്ചാണ് പല വ്യാജന്മാരും പ്രവർത്തിക്കുന്നത്.
മോഡൽ അയച്ചുകൊടുത്താൽ ഏത് സർവകലാശാലയുടെയും സർട്ടിഫിക്കറ്റ് വേണമെങ്കിലും ഇത്തരത്തിൽ കിട്ടും. വെബ്‌സൈറ്റുകളിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ചായതിനാൽ നിയമ നടപടികളിലേക്ക് കടക്കുക എന്നതും പൊലീസിന് പ്രയാസമാകും.

Karma News Network

Recent Posts

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

8 mins ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

47 mins ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

55 mins ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

1 hour ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

2 hours ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

2 hours ago