തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4900 രൂപയാണ് വില. ഇന്നലെ വലിയ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഇന്നലെ സംഭവിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 30 രൂപയുടെ കുറവ് രേഖപ്പെടുത്തി.
ആഭ്യന്തര വിപണിയിൽ മാറ്റങ്ങൾ സംഭവിക്കാത്തതിനാലാണ് സ്വർണവില മാറ്റമില്ലാതെ തുടരാൻ കാരണം. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4050 രൂപയാണ്. ഇന്നലെ 25 രൂപയുടെ കുറവാണ് ഉണ്ടായത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 73 രൂപയാണ്.
ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണ വില ഏപ്രിൽ 22 ന് മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ഏപ്രിൽ 21 ന് 120 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഏപ്രിൽ 20 ന് ഒരു പവൻ സ്വർണത്തിന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. അതിനു മുൻപുള്ള ദിവസങ്ങളിൽ സ്വർണവില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളിയുടെ വിലയിലും ഒരു രൂപയുടെ വർധനവും കുറവും ഉണ്ടായിരുന്നു.
ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…